‘ഉമ്മകൊടുക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്നം’ : പ്രതികരണവുമായി ഷൈജു ദാമോദരൻ
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കമന്റേറ്ററാണ് ഷൈജു ദാമോദരന്‍. ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങളുടെ മലയാളം വിവരണത്തിലൂടെയാണ് ഷൈജു ആരാധകരുടെ പ്രിയങ്കരനായി തീർന്നത്.എന്നാല്‍ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രവർത്തി.
ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കാല്‍പാദത്തില്‍ ചുംബിച്ച ഐഎസ്എല്‍ കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരേ വ്യാപക പ്രതിഷേധം. സ്വന്തം യുട്യൂബ് ചാനലിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരം ഇവാന്‍ കല്‍യൂഷ്‌നിയെ അഭിമുഖം ചെയ്യുന്നതിനിടെയാണ് ഷൈജു താരത്തിന്റെ കാലെടുത്ത് വച്ച് കേരളത്തിന്റെ പേരില്‍ ചുംബനം നല്‍കിയത്.ഇതെന്റെ ഉമ്മയല്ല, കേരളത്തിന്റെ ഉമ്മയാണെന്നു പറഞ്ഞാണ് ഷൈജു ഉമ്മ വെക്കുന്നത്.

ഇവാൻ കലിയുഷ്‌നി അതിനെ തടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഷൈജു ദാമോദരൻ വളരെ പെട്ടന്നു തന്നെ ഉമ്മ കൊടുക്കുകയാണ്.ഷൈജുവിന്റെ പ്രവര്‍ത്തിക്കെതിരേ വലിയ കതോതില്‍ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.ഷൈജു വേണമെങ്കില്‍ കാലില്‍ ചുംബിച്ചോ, എന്നാല്‍ കേരളത്തിന്റെ മൊത്തമായി അത് കാണിക്കേണ്ടെന്നാണ് വിമര്‍ശനം.ഈ സീസണിൽ ഇവാൻ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഈ ആരാധന കുറച്ച് ഓവറായി പോയെന്നാണ് ആരാധകർ പറയുന്നത്. ഐഎസ്എല്‍ മലയാളം കമന്ററിയെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച കമന്റേറ്ററാണ് ഷൈജു. ഐഎസ്എല്ലിന്റെ വിവിധ പ്രീമാച്ച് കമന്ററികളിലും നിത്യസാന്നിധ്യമാണ് മുമ്പ് മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച ഷൈജു ദാമോദരന്‍.
Video is 🤢🤮 pic.twitter.com/tzSXzFgQwK
— FootballWalla (@FootballWalla) November 17, 2022
എന്നാൽ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഷൈജു.ഈ വിമര്‍ശിക്കുന്ന മലയാളികള്‍ മെസിയെയോ റൊണാള്‍ഡോയെയോ അടുത്തു കിട്ടിയാല്‍ ഇതിലും വലുത് ചെയ്യും. ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതോ എനിക്ക് ചെയ്യാന്‍ കഴിയാത്തതോ ആയ അമാനുഷികമായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ കാണുമ്പോള്‍ അവരുടെ കാല്‍തൊട്ട് വന്ദിക്കുന്നതിലോ ഉമ്മവെക്കുന്നതിലോ എന്താണ് തെറ്റ്. ഉമ്മകൊടുക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്നം.