❝ മോശം ഫോം കാരണം 💔🇩🇪 ബുണ്ടസ് ലീഗയിൽ നിന്നും
തരം താഴ്ത്തപെട്ടു, 🚨💥 കളിക്കാരെ ആക്രമിച്ച് ആരാധകർ ❞

ജർമനിയിലെ ശക്തരായ ഷാൽക്കെ 04 ബുണ്ടസ്‌ലീഗയിൽ നിന്നും തരംതാഴ്ത്തപെട്ടു . ഇന്നലെ ബുണ്ടസ്‌ലീഗയിൽ അർമിനിയ ബീലെഫെൽഡിന്റെ 1-0 തോൽവിക്ക് ശേഷം 33 വർഷത്തിനിടെ ഇതാദ്യമായി ബുണ്ടസ്ലിഗയിൽ നിന്ന് ആദ്യമായി പുറത്താവുകയും ചെയ്തു. എന്നാൽ മത്സര ശേഷം 500 മുതൽ 600 വരെ ആരാധകർ ടീമിനായി കാത്തിരിക്കുകയും കളിക്കാർക്കും സ്റ്റാഫിനും നേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്തു.

മത്സര ശേഷം വൈകിട്ട് വെൽറ്റിൻസ്-അരീനയിലേക്ക് മടങ്ങിയെത്തിയ ഷാൽക്കെ കളിക്കാർക്ക് നേരെ മുട്ട എറിയുകയും ലീഗിൽ നിന്നും പുറത്തായതിന്റെ അരിശം തീർക്കുകയും ചെയ്തു. “കളിക്കാർ ബസ്സിൽ നിന്നിറങ്ങിയപ്പോൾ മുട്ടകൾ എറിയുകയും വാക്കാൽ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇടപെട്ടതോടെ കൂടുതാത്തത്‌ ആക്രമണം തടയാൻ സാധിച്ചു.”പോലീസ് പ്രസ്താവനയിൽ പറഞ്ഞു.


ചില ആരാധകർ കളിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ജർമ്മനിയിലെ ഏറ്റവും ശക്തമായ ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ് ഷാൽക്കെ. ഓരോ ഹോം മത്സരത്തിലും 60000 ആരാധകരാണ് സ്റ്റേഡിയത്തിൽ എത്താറുള്ളത്. തരം താഴ്ത്തിയതിൽ നിരാശയും കോപവും ഉണ്ടെങ്കിലും കളിക്കാരുടെയും സ്റ്റാഫുകളുടെയും ആക്രമിക്കുന്നതിനെ ഷാൽക്കെ നിശിതമായി അപലപിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. ഈ സീസണിൽ മോശം പ്രകടനം നടത്തിയ ഷാൽക്കെ അഞ്ചു പരിശീലകരെയാണ് മാറ്റി പ്രയോഗിച്ചത് .

ലീഗിൽ അവസാന സ്ഥാനക്കാരായ അവർ ഈ സീസണിൽ 30 മത്സരങ്ങളിൽ നിന്നും 76 ഗോളുകളാണ് വഴങ്ങിയത്.2000 ന് ശേഷം ഒരു സീസണിലെ ഏതൊരു ടീമിനേക്കാളും കൂടുതെൽ ഗോളാണ് ഷാൽക്കെ വഴങ്ങിയത്. 2018 ലെ ബുണ്ടസ് ലീഗയിലെ റണ്ണേഴ്‌സ് ആപ്പ് ആയിരുന്നു ഷാൽക്കെ.ഏഴ് തവണ ജർമ്മൻ കിരീടം നേടിയിട്ടുണ്ട് ഷാൽക്കെ.