നമുക്ക് എന്ത് ലോർഡ്‌സ് 😱ഷമി ഹീറോയാടാ ഹീറോ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോർഡ്‌സ് ടെസ്റ്റിൽ വമ്പൻ ട്വിസ്റ്റ്‌ സമ്മാനിച്ച് ഇന്ത്യൻ ടീം വാലറ്റത്തിന്റെ പോരാട്ടം. അഞ്ചാം ദിനം ആവേശം പോരാട്ടം പ്രതീക്ഷിച്ച ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം നിരാശ മാത്രം സമ്മാനിച്ചാണ് തുടക്കത്തിൽ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. എന്നാൽ ശേഷം ഇഷാന്ത്‌ ശർമ ചില ഷോട്ട് കളിച്ചെങ്കിലും മത്സരത്തിൽ ടീം ഇന്ത്യക്ക് മുൻപിൽ മികച്ച പ്രകടനവുമായി ഹീറോകളായി മാറിയത് എട്ടാം വിക്കറ്റിൽ ഒന്നിച്ച ഫാസ്റ്റ് ബൗളർമാരായ ബുംറയും ഒപ്പം മുഹമ്മദ്‌ ഷമിയുമാണ്. തുടക്കം കരുതലിൽ കളിച്ച ഇവർ ഇരുവരും പിന്നീട് ഗംഭീര ഷോട്ടുകൾ കളിച്ചാണ് ഇന്ത്യൻ ടീം രക്ഷകരായി മാറിയത്.

അഞ്ചാം ദിനം 90ആം ഓവറിൽ ഇഷാന്ത് ശർമ്മ പുറത്തായതോടെ എട്ട് വിക്കറ്റിന് 209 എന്നൊരു സ്കോറിൽ ഇന്ത്യൻ ടീം വീണു. ഇതോടെ വൈകാതെ ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സ് അവസാനിപ്പിക്കാം എന്നും ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും സംഘവും സ്വപ്നം കാണുവാൻ തുടങ്ങി. എന്നാൽ പിന്നീടാണ് ഇംഗ്ലണ്ടിന് കനത്ത വെല്ലുവിളിയായി ഷമി :ബുംറ സഖ്യം അവരുടെ ബാറ്റിങ് വിരുന്നിന് ലോർഡ്‌സ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ വൻ തുടക്കം കുറിച്ചത്. ഷമി ആക്രമണ ശൈലിയിൽ കളിച്ചപ്പോൾ കരുതലോടെയാണ് ബുംറ കളിച്ചത്.

ലഞ്ചിന് മുൻപായി തന്റെ മറ്റൊരു മികച്ച ഫിഫ്റ്റി പ്രകടനം പൂർത്തിയാക്കാൻ മുഹമ്മദ്‌ ഷമിക്ക്‌ സാധിച്ചു. താരം തന്റെ രണ്ടാം ടെസ്റ്റ് അർദ്ധ സെഞ്ച്വറിയാണ് ലോർഡ്‌സിൽ കുറിച്ചത്.57 പന്തിൽ നിന്നും ഫിഫ്റ്റി അടിച്ചെടുക്കുവാൻ ഷമിക്ക്‌ കഴിഞ്ഞു. താരം മൊയിൻ അലിയുടെ പന്തിൽ 92 മീറ്റർ സിക്സ് പായിച്ചാണ് അർദ്ധ സെഞ്ച്വറി നേടിയത്. താരത്തിന്റെ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഡ്രെസ്സിംഗ് റൂമിൽ താരങ്ങൾ എല്ലാം തുള്ളിചാടുന്നത് കാണുവാനും സാധിച്ചു.