‘പ്രായമാവാത്ത തിയാഗോ സിൽവ’ : ചെൽസിയുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി ബ്രസീലിയൻ വെറ്ററൻ |Thiago Silva

റോമൻ അബ്രമോവിച്ചിൽ നിന്ന് ചെൽസിയുടെ ഉടമയായി ചുമതലയേറ്റ ശേഷം ടോഡ് ബോഹ്ലി ടീമിനെ പുനർനിർമ്മിക്കുകയാണ്.അദ്ദേഹം തോമസ് ടുച്ചലിനെ പുറത്താക്കി ഗ്രഹാം പോട്ടറെ മുഖ്യ പരിശീലകനായി നിയമിച്ചു, ഇപ്പോൾ അദ്ദേഹം പുതിയ കളിക്കാരെ ഒന്നിനുപുറകെ ഒന്നായി കൊണ്ടുവരുന്നു. ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും മികച്ച താരങ്ങളെയാണ് ചെൽസി ടീമിലെത്തിച്ചിരിക്കുന്നത്.

അതേ സമയം പുതിയ താരങ്ങൾ എത്തിയിട്ടും ടീമിന്റെ പൊസിഷനിൽ യാതൊരു അനക്കവുമില്ലാതെ നിൽക്കുകയാണ് ബ്രസീൽ താരം തിയാഗോ സിൽവ.38 കാരനായ ബ്രസീലിയൻ 2024 വരെ ഒരു വർഷത്തെ കരാർ നീട്ടിയതായി പ്രീമിയർ ലീഗ് ക്ലബ് വെള്ളിയാഴ്ച അറിയിച്ചു.ചെൽസിക്ക് വേണ്ടി 106 തവണ കളിച്ചിട്ടുള്ള മുൻ എസി മിലാൻ സെന്റർ ബാക്ക്, 2020 ൽ പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് ബ്ലൂസിൽ ചേർന്നു, ആ സീസണിന്റെ അവസാനത്തോടെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു.“ഞാൻ ഇവിടെ എന്റെ ആദ്യത്തെ കരാർ ഒപ്പിട്ടപ്പോൾ, അത് ഒരു വർഷം മാത്രമായിരുന്നു. ഇപ്പോൾ ഇത് ഇതിനകം നാലാമത്തേതാണ്! ” 2021ലെ യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ് ലോകകപ്പും നേടിയ സിൽവ പറഞ്ഞു.

“എനിക്ക് അത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല, പക്ഷേ ഒപ്പിടാനും തുടരാനും ഇത് വളരെ സവിശേഷമായ നിമിഷമാണ്”.പ്രീമിയർ ലീഗ് പോലൊരു കായികക്ഷമത ആവശ്യമുള്ള ലീഗിൽ 38-ാം വയസ്സിൽ തിയാഗോ സിൽവ ഇപ്പോഴും തന്റെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. താരത്തിന്റെ പരിചയസമ്പത്തും നേതൃപാടവവും ടീമിനായി ഉപയോഗിക്കാനാണ് കോച്ച് ഗ്രഹാം പോട്ടർ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ യുവാക്കൾ ടീമിലേക്ക് വരുന്നതിനാൽ, അവരെ ശരിയായ രീതിയിൽ നയിക്കാൻ തിയാഗോ സിൽവയെപ്പോലെയുള്ള വ്യക്തിത്വം ഗുണം ചെയ്യും.

കലിഡൗ കൗലിബാലിയും വെസ്ലി ഫൊഫാനയും ടീമിൽ എത്തിയെങ്കിലും ചെൽസിയുടെ പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരൻ തിയാഗോ സിൽവയാണ്. എന്തായാലും 39ാം വയസ്സിൽ തിയാഗോ സിൽവ ചെൽസിയിൽ തുടരും.പ്രീമിയർ ലീഗിൽ ഈ പ്രായത്തിലുള്ള മറ്റൊരു താരവും കളിക്കുന്നില്ല.എസി മിലാനിൽ മികച്ച പ്രകടനം നടത്തി പിഎസ്ജിയിലെത്തിയ തിയാഗോ സിൽവ ഫ്രാൻസിൽ ഏഴ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

എന്നാൽ ചെൽസിയിൽ എത്തിയപ്പോഴാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ ചുംബിക്കാൻ സിൽവയ്ക്ക് കഴിഞ്ഞത്. ഈ സീസണിൽ ഇതുവരെ ചെൽസിക്ക് വേണ്ടി 19 പ്രീമിയർ ലീഗ് മത്സരങ്ങളിലും 5 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും തിയാഗോ സിൽവ കളിച്ചിട്ടുണ്ട്.

Rate this post