സിറാജിന്റെ മുഖത്തിൽ കണ്ടത് പഴയ ശ്രീശാന്തിന്റെ വീര്യം ⚾️ വീണ്ടും ചർച്ചകളിൽ ശ്രീ മാജിക്ക്

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ് മത്സരം സമ്മാനിക്കുന്നത് മനോഹരമായ ചില ഓർമ്മകൾ കൂടിയാണ്. ടെസ്റ്റിൽ ഇന്ത്യൻ ടീം 151 റൺസിന്റെ ത്രില്ലിംഗ് ജയം സ്വന്തമാക്കിയപ്പോൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെ മനസ്സിലും ഇടം നേടിയത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജ് തന്നെയാണ്.രണ്ട് ഇന്നിംഗ്സിലും നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ സിറാജ് മത്സരത്തിലെ സ്റ്റാർ പ്രകടനത്തിനും ഉടമയായി മാറി. താരത്തിന്റെ കരിയറിൽ തന്നെ മികച്ച ഒരു പ്രകടനമായി ഇത് മാറി. ലോർഡ്‌സിൽ ഒരു ഇന്ത്യൻ താരം കപിൽ ദേവിന് ശേഷം ആദ്യമായിട്ടാണ് 8 വിക്കറ്റ് വീഴ്ത്തുന്നതും.സിറാജിന്റെ ജീവിതവും ക്രിക്കറ്റ് കരിയറും ഏറെ ചർച്ചയാക്കി മാറ്റുകയാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിന്ന് വളരെ ചെറിയ കാലയളവിൽ ഒരു പരിപൂർണ ടെസ്റ്റ്‌ ക്രിക്കറ്റർ ആയ സിറാജ് ഞാൻ നോക്കി കാണുന്നത് 10 വർഷം മുന്നേ ഉള്ള ശ്രീശാന്ത് ആയിട്ടാണ്. ഇന്ത്യക്ക് പേസ് ബൗളേഴ്‌സ് ഉണ്ടായിട്ടുണ്ട് അതേ അനേകം മികച്ച സ്വിങ്ങ് ബൗളേഴ്‌സ് ഉണ്ടായിട്ടുണ്ട് കൂടാതെ ആഗ്ഗ്രെസ്സീവ് ബൗളേഴ്‌സ് അനേകം വന്നിട്ടുണ്ട് പക്ഷെ അത് മൂന്നും ഒരേ സമയത്ത് ഒരുമിച്ചു കൈ കാര്യം ചെയ്യുന്ന ബൗളേഴ്‌സ് ശ്രീശാന്ത് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല എന്നത് വാസ്തവമാണ്. എന്നാൽ സിറാജ് ഇന്ന്‌ ഭാഗ്യവാനാണ്.തന്റെ കഴിവിന് മുകളിൽ ഏതൊരു താരത്തിനും വേണ്ടത് ഒരു സപ്പോർട്ടാണ്.ഒരു ടീമിന്റെ ക്യാപ്റ്റന്റെ കൈത്താങ് ആണ്. ഇന്നത്തെ സിറാജ് സിറാജ് ആയതിന്റെ 40% പങ്കും ഏവരും കൊടുക്കുന്നത് വിരാട് കോഹ്ലി തന്നെ ആണ്. പലരും മോശം എന്ന് പറഞ്ഞു കളിയാക്കിയപോലും സിറാജ് കൂടെ തന്നെ പിടിച്ചു നിർത്തി.

ഇന്ന് ആഗ്ഗ്രെസ്സീവായ ക്യാപ്റ്റനുമോപ്പം ടെസ്റ്റ്‌ ക്രിക്കറ്റ്‌ ആസ്വദിക്കുകയാണ് മുഹമ്മദ് സിറാജ് എന്ന ചെറുപ്പക്കാരൻഇന്നലെ ഇന്ത്യയുടെ വിജയവും ഒപ്പം മുഹമ്മദ്‌ സിറാജിന്റെ ആവേശവും കണ്ട് സന്തോഷിച്ചെങ്കിലും ഉള്ളിൽ ഒരു നീറ്റൽ ആയിരുന്നു, ഒരു പക്ഷെ ശ്രീശാന്ത് കളിച്ചിരുന്നത് നായകൻ വിരാട് കോഹ്ലി കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ എന്ന വെറുതെ ആശിച്ചു പോയിരുന്നു. അതേ അദേഹത്തിന്റെ ആഗ്ഗ്രെസ്സീവ് മൈൻഡ് ഇന്ന് ക്രിക്കറ്റ്‌ ലോകം അഹങ്കാരം എന്ന് പേരിടിലായിരുന്നല്ലോ. എന്നിരുന്നാലുംനൂറ്‌ സിറാജ് ഒരു ശ്രീശാന്തിന് പകരം ഒരിക്കലും ആകില്ല എന്നതും സത്യം. സിറാജിനെ ക്രിക്കറ്റ്‌ പ്രേമികൾ പലരും ശ്രീശാന്ത് ആയി സങ്കല്പിക്കുന്നു. കണ്ട് മതി വരുന്നതിനു മുന്നേ എല്ലാവർക്കും ഏറെ വിഷമത്തോടെ നഷ്ടമായ നല്ല അനേകം മുഹൂർത്തങ്ങൾ നാളെ സിറാജിലൂടെ നോക്കി കാണാൻ മലയാളികൾ അടക്കം ശ്രമിക്കുന്നു അതേ… ഒരിക്കൽ കൂടി Sreesanth – The Right Man at Wrong time.

ശ്രീശാന്ത് ആരാധകൻ അഖിൽ രാജേന്ദ്ര കുറുപ്പ് പങ്കുവെച്ച കുറിപ്പ്