മുഹമ്മദ് സലായെ വിട്ടുകൊടുക്കാൻ ലിവർപൂൾ തയ്യാറല്ല

അന്താരാഷ്ട്ര മത്സരങ്ങൾക്കായി ലിവർപൂൾ താരം മുഹമ്മദ് സലായെ വിട്ടു കൊടുക്കില്ല. ക്വാറന്റൈൻ നിയന്ത്രണങ്ങൾ കാരണമാണ് ഈജിപ്ത് ക്യാപ്റ്റൻ മുഹമ്മദ് സലായെ ലിവർപൂൾ വിട്ടുകൊടുക്കാൻ വിസമ്മതിക്കുന്നത്.അന്താരാഷ്ട്ര ഡ്യൂട്ടിക്കായി സലാ യുകെ വിടുകയാണെങ്കിൽ, തിരിച്ചെത്തുമ്പോൾ താരത്തിന് 10 ദിവസത്തെ നിര്ബാന്ധിത ക്വാറന്റൈൻ ആവശ്യമാണ്.റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന കളിക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമാണ്.

പ്രീമിയർ ലീഗും സർക്കാരും തമ്മിൽ ഒരു കരാറും ഇല്ലാത്തതിനാൽ, ഈജിപ്തിൽ കളിച്ചതിന് ശേഷം മുഹമ്മദ് സലാഹിന് 10 ദിവസത്തെ ഐസൊലേഷൻ കാലയളവ് ആവശ്യമായി വരുന്നതിനാൽ, വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനായി തങ്ങളുടെ താരത്തെ വിട്ടുകൊടുക്കില്ലെന്നു ലിവർപൂൾ ഈജിപ്ത് ഫെഡറേഷനോട് പറഞ്ഞു. കെയ്‌റോവിൽ അംഗോള ക്കെതിരെയാണ് ഈജിപ്തിന്റെ മത്സരം.എന്നിരുന്നാലും, സെപ്റ്റംബർ 5 ന് ഗാബോണിൽ നടക്കുന്ന ഈജിപ്തിന്റെ രണ്ടാം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സലാ കളിക്കുന്നതിൽ റെഡ്സിന് എതിർപ്പില്ല.എന്നാൽ ഇതാദ്യമായല്ല സലായെ ലിവർപൂൾ ദേശീയ ടീമിലേക്കു വിട്ടുകൊടുക്കാൻ മടിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിൽ നടന്ന ഒളിമ്പിക്‌സ് ഫുട്ബോളിൽ താരത്തെ പങ്കെടുപ്പിക്കാൻ ഈജിപ്ഷ്യൻ എഫ്എക്ക് വളരെയധികം താൽപര്യമുണ്ടായിരുന്നു എങ്കിലും ലിവർപൂൾ താരത്തെ വിട്ടുനൽകിയില്ല. ബ്രസീലിയൻ ത്രയങ്ങളായ അലിസൺ, റോബർട്ടോ ഫിർമിനോ, ഫാബിൻഹോ എന്നിവരും ലിവർപൂളിൽ നിന്നും വിട്ടുകൊടുക്കാൻ തയ്യാറാവില്ല.