❝സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ്ങിനെ പ്രശംസിച്ച് ഇർഫാൻ പത്താൻ❞ |Sanju Samson

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ അയർലാൻഡ് പര്യടനവും ജയത്തിൽ അവസാനിക്കുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് മലയാളി താരമായ സഞ്ജു വി സാംസൺ തന്നെ. ഇന്നലെ നടന്ന അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ സഞ്ജു തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി നേടിയപ്പോൾ ടി :20 ക്രിക്കറ്റിലെ സെഞ്ച്വറിയുമായി പ്രശംസ വാനോളം സ്വന്തമാക്കുകയാണ് ദീപക് ഹൂഡ.

ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ് രണ്ടാം ടി20 ഐയിൽ നിന്ന് പരിക്ക് മൂലം പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത് .സഞ്ജുവിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുൻ താരങ്ങളും രംഗത്തെത്തി.സഞ്ജു സാംസണ്‍ അവസരം നന്നായി വിനിയോഗിച്ചു എന്നാണ് ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തത്.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഇഷാൻ കിഷന്റെ വിക്കെറ്റ് നഷ്ടമായപ്പോൾ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ദീപക് ഹൂഡ: സഞ്ജു സാംസൺ എന്നിവർ സൃഷ്ടിച്ചത് ടി :20യിൽ ഇന്ത്യൻ ടീമിന്റെ തന്നെ ഏതൊരു വിക്കറ്റിലെയും എക്കാലത്തെയും മികച്ച കൂട്ടുകെട്ട്.42 ബോളിൽ 9 ഫോറും 4 സിക്സും അടക്കം സഞ്ജു സാംസൺ 77 റൺസ്‌ നേടിയപ്പോൾ 57 ബോളിൽ 9 ഫോറും 6 സിക്സും അടക്കം ദീപക് ഹൂഡ 104 റൺസ്‌ നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും 176 റൺസാണ് അടിച്ചെടുത്തത്.

31 ബോളുകളില്‍ നിന്നായിരുന്നു സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. കരിയറിലെ 14ാമത്തെ ടി20യിലയിരുന്നു അദ്ദേഹം തന്റെ ഫിഫ്റ്റി കണ്ടെത്തിയത്. നേരത്തേ 39 റണ്‍സായിരുന്നു ടി20യില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതു അദ്ദേഹം അയര്‍ലാന്‍ഡിനെതിരേ പഴങ്കഥയാക്കുയായിരുന്നു.നേരിട്ട ആദ്യ ബോള്‍ തന്നെ ബൗണ്ടറിയിലേക്കു പായിച്ച സഞ്ജു ഇന്നത്തെ ദിവസം തന്റേതായരിക്കുമെന്ന സൂചന കൂടിയാണ് നല്‍കിയത്.

അതേസമയം മുൻപ് അണ്ടർ 19 തലത്തിൽ ഒരുമിച്ച് കളിച്ച ദീപക് ഹൂഡയും സഞ്ജുവും വളരെ ചെറുപ്പത്തിലേ കൂട്ടുകാർ കൂടിയാണ് . ” സഞ്ജുവും ഞാനും വളരെ ചെറുപ്പ നാളിനെ കൂട്ടുകാർ ആണ്. സഞ്ജുവിനും ഒപ്പം കളിക്കാനും ബാറ്റ് വീശാനും കഴിഞ്ഞതിൽ സന്തോഷം ” മത്സര ശേഷം ദീപക് ഹൂഡ പറഞ്ഞു .

Rate this post