❝ക്ലാസന്റെ ക്ലാസ്സിന് മുന്നിൽ കീഴടങ്ങി ഇന്ത്യ, രണ്ടാം ടി 20 യിലും ദക്ഷിണാഫ്രിക്കക്ക് ജയം❞
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി 20 യിലും ഇന്ത്യക്ക് തോൽവി.നാല് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക വിജയിച്ചത്. 148 വിജയ് ലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 46 പന്തിൽ നിന്നും 81 റൺസെടുത്ത ഹെൻറിച്ച് ക്ലാസന്റെ മികച്ച ബാറ്റിങ്ങാണ് സൗത്ത് ആഫ്രിക്കക്ക് വിജയമൊരുക്കിയത്.ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ സ്പെല്ലിൽ ദക്ഷിണാഫ്രിക്ക 29/3 എന്ന നിലയിലേക്ക് വീണുവെങ്കിലും അവിടെ നിന്നാണ് സൗത്ത് ആഫ്രിക്ക വിജയം നേടിയത്.
ടെംബ ബാവുമ 35 റൺസ് നേടി ക്ലാസന് മികച്ച പിന്തുണ നൽകി.ഡേവിഡ് മില്ലര്‍ 20 റൺസുമായി പുറത്താകാതെ നിന്നു. അവസാന അഞ്ചോവറില്‍ 34 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ചാഹല്‍ എറിഞ്ഞ പതിനാറാം ഓവറില്‍ ക്ലാസന് രണ്ടും മില്ലര്‍ ഒരു സിക്സും പറത്തി 23 റണ്‍സടിച്ചതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.ബുവനേശ്വർ കുമാർ 4 ഓവറിൽ 13 റൺസ് മാത്രം വിട്ട് നൽകി 4 വിക്കറ്റാണ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ആദ്യ ഓവറില്‍ത്തന്നെ പ്രഹരമേറ്റു.ഒരു റൺസ് എടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദ് പുറത്തായി.രണ്ടാം വിക്കറ്റില്‍ ശ്രേയസ് അയ്യരും ഇഷാന് കിഷനും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകാന്‍ ശ്രമിച്ചു. 45 റണ്‍സിന്റെ കൂട്ടുമെട്ടുമായി മുന്നോട്ട് പോകവെ ഇഷാനെ മടക്കി ആന്‍ റിച്ച് നോക്കിയേ ഇന്ത്യയെ ഞെട്ടിച്ചു. 21 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 34 റണ്‍സാണ് ഇഷാന് നേടിയത്. 5 റൺസ് എടുത്ത് ക്യാപ്റ്റൻ റിഷഭ് പന്ത്, 9 റൺസ് മാത്രം എടുത്ത് ഹാർദിക് പാണ്ട്യ, 10 റൺസിൽ അക്സർ പട്ടേൽ എന്നിവർ കൂടാരം കയറി.
ശ്രേയസ് 40 റൺസ് എടുത്തു എങ്കിലും 35 പന്ത് വേണ്ടി വന്നു എന്നതും ഇന്ത്യക്ക് സഹായകമായില്ല.കാർത്തികും ഹർഷൽ പട്ടേലും കൂടിയാണ് പൊരുതാവുന്ന സ്കോറിൽ ഇന്ത്യയെ എത്തിച്ചത്. കാർത്തിക് 30 റൺസും ഹർഷൽ പട്ടേൽ 12 റൺസും എടുത്തു. കാർത്തിക് 21 പന്തിൽ നിന്നായിരുന്നു 30 റൺസ് എടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി നോക്കിയേ രണ്ടും റബാഡ, വെയ്ന്‍ പാര്‍ണല്‍, പ്രിട്ടോറിയസ്, മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.