❝ യൂറോ കപ്പിൽ സ്പാനിഷ് പടയോട്ടം ; ക്രോയേഷ്യ പൊരുതി കീഴടങ്ങി❞

യൂറോ കപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടമാണ് ഇന്ന് നടന്ന സ്പെയിൻ ക്രോയേഷ്യ പ്രീ ക്വാർട്ടറിൽ അരങ്ങേറിയത്. കോപ്പൻഹേഗനിൽ ആദ്യ മുതൽ അവസാനം വരെ ആവേശം അലയടിച്ച മത്സരത്തിൽ എക്സ്ട്രാ ടൈമിൽ നേടിയ രണ്ടുഗോളുൾപ്പെടെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സ്പെയിൻ വിജയിച്ചത്. അടിയും തിരിച്ചടിയുമായി ഇരു ടീമുകളും ഒപ്പതിനിപ്പം മുന്നേറിയപ്പോൾ നിശ്ചിത സമയത്തും ഇരു ടീമുകളും മൂന്നു ഗോൾ വീതം സമനില പിരിഞ്ഞതോടെയയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടു പോയത്.പാബ്ലോ സറാബിയ, സെസാര്‍ അസ്പ്ലിക്വേറ്റ, ഫെറാന്‍ ടോറസ്, അല്‍വാരോ മൊറാട്ട, മിഖേല്‍ ഒയാര്‍സബാല്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. മിസ്ലാവ് ഓര്‍സിച്ച്, മാരിയ പാസാലിച്ച് എന്നിവര്‍ ക്രൊയേഷ്യക്ക് വേണ്ടി വലകുലുക്കി. ഒരു ഗോള്‍ സെല്‍ഫായിരുന്നു.

സ്പെയിനിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. കളിയുടെ തുടക്കത്തിൽ തന്നെ സറാബിയക്കും, കൊക്കെക്കും ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ക്രൊയേഷ്യയാണ് ആദ്യ ഗോള്‍ നേടുന്നത്. സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണിന്റെ അബദ്ധമായിരുന്നത്. മധ്യനിര താരം സെന്റര്‍ സര്‍ക്കിളിനടുത്ത് നിന്ന് ഗോള്‍ കീപ്പര്‍ക്ക് നീട്ടികൊടുത്ത പന്ത് അനായാസം കാലില്‍ ഒതുക്കാനെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവസാന നിമിഷം സിമോണ്‍ പന്തില്‍ നിന്ന് കണ്ണെടുത്തു. കീപ്പറേയും മറികടന്ന് പന്ത് സാവാധാനം ഗോള്‍വര കടന്നു. 38-ാം മിനിറ്റില്‍ സറാബിയയിലൂടെ സ്‌പെയ്‌നിന്റെ മറുപടി ഗോളെത്തി. കോര്‍ണറിനെ തുടര്‍ന്ന് ക്രോയേഷ്യന്‍ ബോക്‌സിലുണ്ടായ കൂട്ടപോരിച്ചിലില്‍ ജോസ് ലൂയിസ് ഗയയുടെ ഷോട്ട് ക്രോയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് തടുത്തിട്ടു. എന്നാല്‍ റീബൗണ്ടില്‍ സാറാബിയ വല കുലുക്കി.


രണ്ടാം പകുതിയിലും അറ്റാക്ക് തുടർന്ന സ്പെയിൻ 56ആം മിനുട്ടിൽ ലീഡും എടുത്തു. ഇടതു വിങ്ങിൽ നിന്ന് ഫെറാൻ ടോറസ് നൽകിയ ക്രോസ് ആസ്പിലികെറ്റ ഹെഡ് ചെയ്ത് വലയിൽ എത്തിക്കുക ആയിരുന്നു. 76-ാം മിറ്റില്‍ സ്‌പെയ്ന്‍ മൂന്നാം ഗോളും നേടി. പാവു ടോറസിന്റെ മനോഹമായ പാസില്‍ നിന്ന് ഫെറാന്‍ ടോറസാണ് ഗോള്‍ നേടിയത്. . 86-ാം മിനിറ്റില്‍ ക്രൊയേഷ്യ ഒരു ഗോള്‍ തിരിച്ചടിച്ചു. സ്പാനിഷ് ബോക്‌സിലെ കൂട്ടപൊരിച്ചിലില്‍ ക്രമാരിച്ച് ഷോട്ടുതിര്‍ത്തു. ഗോള്‍ ലൈനില്‍ അസ്പ്ലിക്വേറ്റ രക്ഷപ്പെത്തി. റീബൗണ്ടില്‍ ഓര്‍സിച്ചിന്റെ ഷോട്ടും ചെല്‍സി താരം രക്ഷപ്പെടുത്തിയെങ്കിലും വീഡിയോ പരിശോധനയില്‍ ഗോളായി.

സമനില ഗോളിനായി ക്രൊയേഷ്യ അവസാന നിമിഷങ്ങളിൽ ആഞ്ഞു ശ്രമിച്ചു. അത് ഇഞ്ച്വറി ടൈമിൽ ഫലവും കണ്ടു. 92ആം മിനുട്ടിൽ രണ്ട് സബ്സ്റ്റുട്യൂറ്റ്സ് ഒരുമിച്ച് കളി 3-3 എന്നാക്കി. ഇടതു വിങ്ങിൽ നിന്ന് ഓർസിച് നൽകിയ മനോഹർ ക്രോസ് പസാലിചിന്റെ ഹെഡറിൽ വലയിൽ എത്തുക ആയിരുന്നു. സ്പെയിൻ ക്വാർട്ടർ ഉറപ്പിച്ചു എന്ന് കരുതിയ നിമിഷത്തിലായിരുന്നു ഈ സമനില ഗോൾ. ഈ ഗോൾ കളി എക്സ്ട്രാ ടൈമിലേക്ക് എത്തിച്ചു.84 മിനുട്ട് വരെ 3-1ന് മുന്നിട്ട് നിന്ന ശേഷമാണ് സ്പെയിൻ പതറിയത്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി നന്നായി തുടങ്ങിയത് ക്രൊയേഷ്യ ആയിരുന്നു. 92ആം മിനുട്ടിൽ ലീഡ് എടുക്കാൻ ഒർസിചിന് ഒരു നല്ല അവസരം കിട്ടി. പക്ഷെ ഷോട്ട് ഗോൾ ബാറിന് തൊട്ടു മുകളിലൂടെ പുറത്തേക്ക് പോയി. 95ആം മിനുട്ടിൽ വീണ്ടും ക്രോയേഷ്യക്ക് മുന്നിലെത്താൻ അവസരം ലഭിച്ചു.

100-ാം മിറ്റില്‍ സ്‌പെയ്ന്‍ മുന്നിലെത്തി. അല്‍വാരോ മൊറാട്ടയാണ് വല കുലുക്കിയത്. ഓല്‍മോയുടെ ക്രോസ് ഗോളിന് വഴിയൊരുക്കിയത്. ഡാനി ഒൽമൊയുടെ ക്രോസ് സ്വീകരിച്ച് ക്ലാസ് സ്ട്രൈക്കിലൂടെ ആണ് മൊറാട്ട സ്പെയിനെ മുന്നിൽ എത്തിച്ചത്. സ്കോർ 4-3.മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം വിജയമുറപ്പിച്ച ഗോള്‍. ഒയാര്‍സബാളാണ് ഇത്തവണ ഗോള്‍ നേടിയത്. ഓല്‍മോയുടെ ക്രോസ് തന്നെയായിരുന്നു ഇത്തവണയും ഗോളിലേക്കുള്ള വഴി. ക്രോയേഷ്യ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 106ആം മിനുട്ടിൽ വുദിമറിന്റെ സ്ട്രൈക്ക് സ്പാനിഷ് പോസ്റ്റിൽ ഉരസിയാണ് പുറത്തേക്ക് പോയത്.120ആം മിനുട്ടിൽ ഡാനി ഒൽമയുടെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. വിജയിച്ച് ക്വാർട്ടറിലേക്ക് മുന്നേറിയ സ്പെയിൻ ഇനി ഫ്രാൻസിനെയോ സ്വിറ്റ്സർലാന്റിനെയോ ആകും നേരിടേണ്ടി വരിക.