❝ പത്തു പേരുമായി പൊരുതിയ സ്വിറ്റ്സർലാൻഡിനെ പെനാൽറ്റിയിൽ കീഴടക്കി സ്പെയിൻ സെമിയിൽ ❞

പത്തു പേരുമായി പൊരുതിയ സ്വിറ്റ്‌സർലണ്ടിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി സ്പെയിൻ യൂറോ കപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചു. നിശ്ചിത സമയത്തും ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. നാല് പെനാൽറ്റി കിക്കെടുത്ത സ്വിസ് ടീമിന് ഒന്ന് മാത്രമാണ് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചത്. ഷൂട്ട് ഔട്ടിൽ രണ്ടു കിക്കുകൾ തടുത്ത സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സൈമൺ വിജയത്തിൽ നിർണായകമായി. ഇന്ന് നടക്കുനാണ് ഇറ്റലി ബെൽജിയം മത്സരത്തിലെ വിജയിയെ ആണ് സ്പെയിൻ സെമിയിൽ നേരിടുക.

ക്രോയേഷ്യക്കെതിരെയുള്ള പ്രീ ക്വാർട്ടർ കളിച്ച ടീമിൽ നിന്നും രണ്ടു മാറ്റങ്ങളുമായാണ് സ്പെയിൻ ഇന്നിറങ്ങിയാൽ ലെഫ്റ്റ് ബാക്ക് ജോർഡി ആൽബയും ഡിഫൻഡർ പാ ടോറസും ടീമിൽ മടങ്ങിയെത്തി. സ്വിസ് നിരയിൽ സസ്‌പെൻഷൻ മൂലം ക്യാപ്റ്റൻ ഷാകക്ക് പകരം സകരിയ ടീമിൽ ഇടം നേടി. മത്സരത്തിന്റെ തുടക്കത്തിൽ സ്‌പെയിൻ മുന്നേറി കളിച്ചു. വലതു വിങ്ങിലൂടെ ഫെറൻ ടോറസും ഇടതു വിങ്ങിലൂടെ സാരാബിയയും നിർമാത്രം സ്വിസ് ബോക്സിലേക്ക് മുന്നേറികൊണ്ടിരുന്നു. എട്ടാം മിനുട്ടിൽ സ്‌പെയിൻ മുന്നിലെത്തി. കോർണറിൽ നിന്നും വന്ന പന്തിൽ നിന്നും ബോക്സിനു പുറത്തു നിന്നും ജോർഡി ആൽബ തൊടുത്ത ഇടം കാൽ ഷോട്ട് ഷക്കക് പകരം ഇറങ്ങിയ സക്കറിയയുടെ കാലിൽ തട്ടി വലയിൽ കയറി.

ആദ്യ പതിനഞ്ചു മിനുട്ടിൽ സ്വിസ് ഹാഫിൽ തന്നെയായിരുന്നു മത്സരം . 75 % പന്ത് കൈവശം വെച്ചത് സ്പെയിനായിരുന്നു. ചെറിയ പാസ്സുകളിലൂടെ സ്പെയിൻ പതിയെ മുന്നേറി കൊണ്ടിരുന്നു . 19 ആം മിനുട്ടിൽ സ്വിസ് ഫോർവേഡ് ബ്രെൽ എംബോളോ പരിക്കേറ്റ പുറത്തു പോയത് അവർക്ക് വലിയ തിരിച്ചടിയായി. 25 ആം മിനുട്ടിൽ കോർണറിൽ നിന്നും സീസർ അസ്പിലിക്കുറ്റ ഉയർന്നു ചാടി ഹെഡ് ചെയ്‌തെങ്കിലും ഗോൾകീപ്പറുടെ കയ്യിലേക്കായിരുന്നു. 34 ആം മിനുട്ടിൽ ഷെർദാൻ ഷാകിരിയുടെ ക്രോസിൽ നിന്നും ഡിഫൻഡർ മാനുവൽ അകാഞ്ചിയുടെ മികച്ചൊരു ഹെഡ്ഡർ ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. വീണ്ടും ഷാക്കിരിയുടെ കോർണറിൽ നിന്നും അവസരം ലഭിച്ചെങ്കിലും സിൽ‌വാൻ‌ വിഡ്‌മർ‌ ഹെഡ്ഡർ പുറത്തേക്ക് പോയി. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് സ്‌പെയിൻ ആയിരുന്നെങ്കിലും കൂടുതൽ അവസരങ്ങൾ ക്രിയേറ്റ് ചെയ്തത് സ്വിസ് ആയിരുന്നു.

രണ്ടാം പകുതിയിൽ പാബ്ലോ സരബിയക്ക് പകരം ഡാനി ഓൾമോയെ ലൂയിസ് എൻറിക് ഇറക്കി. രണ്ടാം പകുതിയിൽ സ്വിറ്റ്‌സർലൻഡ് കൂടുതൽ മുന്നേറി കളിച്ചു.50 ആം മിനുട്ടിൽ ഓൾമോയുടെ പാസിൽ നിന്നുള്ള കൊക്കയുടെ ഹെഡ്ഡർ പുറത്തേക്ക് പോയി. 54 ആം മിനുട്ടിൽ അൽവാരോ മൊറാറ്റയ്ക്ക് പകരം ജെറാർഡ് മൊറേനോ ഇറങ്ങി.56 ആം മിനുട്ടിൽ സ്വിസ് സമനില ഗോളിന്റെ അടുത്തെത്തി.റിക്കാർഡോ റോഡ്രിഗസ് കൊടുത്ത മനോഹരമായ ക്രോസിൽ നിന്നും ഡെനിസ് സക്കറിയയുടെ ഹെഡ്ഡർ ഇഞ്ചുകൾക്ക് പുറത്തേക്ക് പോയി. എന്നാൽ വിട്ടുകൊടുക്കാൻ തയായരല്ലാത്ത സ്വിറ്റ്‌സർലൻഡ് വീണ്ടും ഗോളിന് അടുത്തെത്തി 64 ആം മിനുട്ടിൽ സ്റ്റീവൻ സുബറിന്റെ ബോക്സിനുള്ളിൽ ഗോളിന്റെ ഇടതുവശത്തേക്കുള്ള ഷോട്ട് ഉനൈ സൈമൺ സമർത്ഥമായി രക്ഷപെടുത്തി.


എന്നാൽ 68 ആം മിനുട്ടിൽ സൂപ്പർതാരം ഷാക്കിരിയിലൂടെ സ്വിസ് സമനില നേടി. സ്പാനിഷ് ഡിഫെൻഡർമാരുടെ ആശയക്കുഴപ്പത്തിൽ നിന്നും പന്ത് തട്ടിയെടുതെ അറ്റ്ലാന്റ താരം റെമോ ഫ്രീലർ പാസ് ചെയ്ത പന്ത് മനോഹരമായി ഷാക്കിരി സ്പാനിഷ് വലയിൽ എത്തിച്ചു സ്കോർ1: 1 ആക്കി മാറ്റി. എന്നാൽ സമനില പിടിച്ച തൊട്ടു പിന്നാലെ സ്വിസ് ടീമിന് വലിയ തിരിച്ചടി നേരിട്ടു. സ്പാനിഷ് താരം മൊറേനയെ അപകടകരമാം ഫൗൾ ചെയ്ത ആദ്യ ഗോളിന് വഴിയൊരുക്കിയ റെമോ ഫ്രീലർക്ക് നേരെ റഫറി ചുവപ്പു കാർഡ് കാണിച്ചു. പത്തു പേരായി ചുരുങ്ങിയതോടെ സ്വിസ് പതിയെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഹാരിസ് സെഫെറോവിക്, ഗോൾ സ്‌കോറർ ഷെർദാൻ ഷാകിരി എന്നിവർക്ക് പകരമായി മരിയോ ഗാവ്രനോവിച്ച്,ജിബ്രിൽ സോ എന്നിവരെ സ്വിസ് പരിശീലകൻ വ്‌ളാഡിമിർ പെറ്റ്കോവിച്ച് പരീക്ഷിച്ചു. അവസാന പത്തു മിനുട്ടിൽ സ്‌പെയിൻ ഗോൾ നേടാനുള്ള നല്ല ശ്രമങ്ങളും നടത്തിയെങ്കിലും സ്വിസ് പ്രതിരോധം ഉറച്ചു നിന്നു. നിശ്ചിത സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ ആദ്യ മിനുട്ടിൽ തന്നെ സ്പെയിനിന്‌ മുന്നിലെത്താൻ അവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്നും ആൽബയുടെ അളന്നു മുറിച്ച പാസ് സ്‌ട്രൈക്കർ മൊറേന പുറത്തേക്ക് അടിച്ചു കളഞ്ഞു .95 ആം മിനുട്ടിൽ ആൽബയുടെ ലോങ്ങ് റേഞ്ച് ഷോട്ട് ഗോൾ കീപ്പർ യാൻ‌ സോമർ‌ തട്ടിയകറ്റി. 99 ആം മിനുട്ടിൽ കോർണറിൽ നിന്നും ജെറാർഡ് മൊറേനോയുടെ ഫ്രീ ഹെഡ്ഡർ പുറത്തേക്ക് പോയി. തൊട്ടടുത്ത മിനുട്ടിൽ മൊറീനക്ക് വീണ്ടും സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾ കീപ്പർ യാൻ‌ സോമർ‌ രക്ഷപെടുത്തി. 103 മിനുട്ടിൽ യാൻ സോമർ‌ വീണ്ടും സ്വിസ് ടീമിന്റെ രക്ഷകനായി.ബോക്‌സിന് തൊട്ടുപുറത്ത് മൈക്കൽ ഒയാർസബലിന്റെ ഇടം കാൽ ഷോട്ട് മികച്ചൊരു റിഫ്ലെക്‌സിവ് സേവിലൂടെ സോമർ‌ തട്ടിയകറ്റി.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും പത്തു പേരായി ചുരുങ്ങിയ സ്വിറ്റ്സർലണ്ടിന് മേൽ സ്പെയിന് തന്നെയായിരുന്നു ആധിപത്യം. 109 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും ആൽബ കോടുത്ത മനോഹരമായ പാസിൽ നിന്നും മർകസ് ലോറേന്റോയുടെ ഗോൾ ലക്ഷ്യമാക്കിയ ഷോട്ട് സ്വിസ് ഡിഫൻഡർ തടഞ്ഞിട്ടു. 112 ആം മിനുട്ടിൽ ഓൾമോയുടെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പോയി. എക്സ്ട്രാ ടൈമിലും സ്വിസ് പ്രതിരോധം തകർക്കാൻ സ്പാനിഷ് ടീമിനായില്ല അതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യ കിക്കെടുത്ത സ്പാനിഷ് താരം സെർജിയോ ബുസ്ക്കെറ്റിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. സ്വിറ്റ്സർലണ്ടിന് വേണ്ടി മരിയോ ഗാവ്രനോവിച്ച് ലക്‌ഷ്യം കണ്ടു. രണ്ടാം കിക്കെടുത്ത സ്‌പാനിഷ്‌ താരം ഡാനി ഓൾമോ ഒപ്പമെത്തിച്ചു. എന്നാൽ സ്വിസ് ടീമിന്റെ രണ്ടാം കിക്കെടുത്ത ഫാബിയൻ ഷാർ ഷോട്ട് സ്പാനിഷ് കീപ്പർ ഉനായ് സൈമൺ തടുത്തിട്ടു. എന്നാൽ അടുത്ത കിക്കെടുത്ത സ്പാനിഷ് താരം റോഡ്രിയുടെ ഷോട്ടും സ്വിസ് ഗോൾ കീപ്പർ സോമർ‌ തടുത്തിട്ടു . അടുത്ത കിക്കെടുത്ത സ്വിസ് താരം മാനുവൽ അകാൻജിയുടെ ഷോട്ടും സ്പാനിഷ് കീപ്പർ തടുത്തു.
നാളം കിക്കെടുത്ത മൊറേന പന്ത് വലയിൽ എത്തിച്ചു. എന്നാൽ സ്വിസ് ടീമിന്റെ നാളം കിക്കെടുത്ത വർഗാസിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു .അവസാന കിക്ക് വലയിലാക്കി മൈക്കൽ ഒയാർസബാൽ സ്പെയിനിനെ ഫൈനലിൽ എത്തിച്ചു.