❝ ഈ സീസണിലിലെ ഏറ്റവും ⚽🔥 മികച്ച ലീഗ്
ഫോട്ടോ 🏆👌ഫിനിഷിങ്ങിലേക്ക് ❞

സീസൺ അവസാനിക്കാൻ വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രം അവശേഷിക്കെ ലാ ലീഗ കിരീട പോരാട്ടം ആവാസകാരമായ അന്ത്യത്തിലേക്ക്‌ നീങ്ങുകയാണ്. ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ കിരീടത്തിനായി ഇഞ്ചോടിഞ് പോരാട്ടം നടത്തുകയാണ്. ഓരോ മത്സരങ്ങൾ കഴിയുന്തോറും കിരീട സാദ്ധ്യതകൾ മാറിമറിയുകയാണ്. തുടർച്ചയായ വിജയങ്ങളുമായി മിന്നുന്ന ഫോമിലുള്ള ബാഴ്‌സലോണ ഒന്ന് രണ്ടും സ്ഥാനത്തുള്ള റയലിനും ബാഴ്സയ്ക്കും കനത്ത സമ്മർദമാണ്‌ നൽകുന്നത്.

ഇന്നലെ നടന്ന മത്സരങ്ങളോടെ പോയിന്റ് ടേബിളിൽ വലിയ മാറ്റങ്ങൾ ദൃശ്യമാവുകയും ചെയ്തു. ഇന്നലെ അത്ലറ്റികോ ബിൽബാവോയോട് പരാജയപ്പെട്ട അത്ലറ്റികോ മാഡ്രിഡും സമനില വഴങ്ങിയ റയൽ മാഡ്രിഡിന്റെയും വീഴ്ചകൾ ഏറ്റവും ഗുണകരമായി തീർന്നത് ബാഴ്സലോണക്കാണ്‌. ഇന്നലെ വിയ്യ റയലിനെതിരെ നേടിയ വിജയത്തോടെ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡിനോടൊപ്പം എത്താൻ ബാഴ്സക്കായി. അത്ലറ്റികോ മാഡ്രിഡിനെക്കാൾ ഒരു മത്സരം കുറവ് മാത്രം കളിച്ച ബാഴ്സ അവരെക്കാൾ രണ്ടു പോയിന്റ് മാത്രം പുറകിലാണ്.

29 ആം തീയതി നടക്കുന്ന മത്സരത്തിൽ ദുർബലരായ ഗ്രാനഡയെ പരാജയപെടുത്തിയാൽ ബാഴ്സക്ക് പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ സാധിക്കും. എന്നാൽ മെയ് എട്ടാം തീയതി നടക്കുന്ന ബാഴ്സ അത്ലറ്റികോ മാഡ്രിഡ് പോരാട്ടമായിരിക്കും കിരീട പോരാട്ടത്തിൽ നിർണായകമാവുന്നത്. ഇനിയുള്ള മത്സരങ്ങളിൽ വലൻസിയയെ മാറ്റി നിര്ത്തിയാല് താരതമ്യേന ദുർബലരായ എതിരാളിലാണ് ബാഴ്സയ്ക്കുള്ളത്. അവസാന അഞ്ചു മത്സരങ്ങളിൽ നാലിലും ബാഴ്സ വിജയിച്ചപ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. എന്നാൽ അവസാന അഞ്ചിൽ രണ്ടു തോൽവിയും ഒരു സമനിലയും വഴങ്ങിയത് അത്ലറ്റികോ മാഡ്രിഡിന് വലിയ തിരിച്ചടിയായി മാറി.അവസാന മത്സരങ്ങളിൽ തുടർച്ചയായി പോയിന്റുകൾ നഷ്ടപെടുത്തിയതാണ് അത്ലറ്റികോക്ക് തിരിച്ചടിയായത്.

എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയെ പരാജയപ്പെടുത്തുകയും തുടർച്ചയായ വിജയങ്ങളും നേടി പോയിന്റ് ടേബിളിൽ ഒന്നാമതെത്തുകയും ചെയ്ത റയൽ മാഡ്രിഡിന് അടുത്ത മത്സരങ്ങളിൽ വന്ന രണ്ടു ഗോൾ രഹിത സമനിലകളാണ് തിരിച്ചടിയായത്. റിയൽ ബെറ്റിസിനോടും ഗെറ്റാഫെയോടും സമനില വഴങ്ങിയ റയൽ നിര്ണ്ണായകമായ നാല് പോയിന്റുകൾ നഷ്ടപ്പെടുത്തി. ഇനിയുളള ഇല്ല മത്സരങ്ങളുൽ വിജയിച്ചാലും ബാഴ്സയുടെയും അത്ലറ്റികോയുടെയും മത്സര ഫലത്തെ ആശ്രയിച്ചിരിക്കും റയലിന്റെ കിരീട പ്രതീക്ഷകൾ.ഇനിയുള്ള മത്സരങ്ങളിൽ നാലാം സ്ഥാനത്തുള്ള സെവിയ്യയെയും വിയ്യ റയലിനെയും റയലിനി നേരിടണം.

അവസാന എട്ടു മത്സരങ്ങളിൽ 7 ജയവും ഒരു സമനിലയും സ്വപ്ന കുതിപ്പാണ് സെവിയ്യ നടത്തിയത്.നിലവിൽ 32 മത്സരങ്ങളിൽ 73 പോയിന്റുകളുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് ലാലീഗയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റയൽ മാഡ്രിഡ് 33 മത്സരങ്ങളിൽ നിന്ന് 71 പോയിന്റ് നേടിയിട്ടുണ്ട്‌.‌ ബാഴ്സലോണക്കും 71 പോയിന്റുകളാണുള്ളതെങ്കിലും, റയലിനേക്കാൾ ഒരു മത്സരം കുറവാണ് അവർ കളിച്ചിട്ടുള്ളത്.32 മത്സരങ്ങളിൽ നിന്നും 67 പോയിന്റുമായി സെവിയ്യ നാലാം സ്ഥാനത്താണ്.