ല ലീഗയിൽ റയൽ മാഡ്രിഡിന് സമനില കുരുക്ക്

2020 -2021 സീസൺ സ്പാനിഷ് ല ലീഗയിലെ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ആദ്യ മത്സരത്തിൽ സമനില.റയൽ സോസിഡാഡാണ് ചാമ്പ്യന്മാരെ ഗോൾരഹിത സമനിലയിൽ തളച്ചത്.വമ്പൻ താരനിരയുമായി ഇറങ്ങിയ റയൽ മാഡ്രിഡിന് അധികം ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചില്ല . ആദ്യ ഇലവനിൽ ഒഡെഗാർഡിനെയും റോഡ്രിഗോയേയും വിനീഷ്യസിനെയും ഒക്കെ ഇറക്കിയാണ് റയൽ തുടങ്ങിയത് എങ്കിലും ആ യുവത്വത്തിന്റെ വേഗത കളത്തിൽ കാണാൻ ആയില്ല.ആദ്യ പകുതിയിൽ ഗോൾ നേടാൻ സ്‌ട്രൈക്കർ ബെൻസിമ്മക്ക് അവരസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ അലക്സ് റെമിറോ തട്ടിയകറ്റി .

രണ്ടാം പകുതിയിൽ കസെമേറൊ എത്തിയതിന് ശേഷം കുറച്ച് കൂടെ ഒത്തിണക്കത്തിൽ കളിക്കാൻ റയലിന് ആയെങ്കിലും അപ്പോഴും വിജയ ഗോൾ കണ്ടെത്താൻ പറ്റിയില്ല.റയൽ മാഡ്രിനായി യുവതാരം മാർവിന് ആദ്യമായി കളത്തിലിറങ്ങി . സോസിഡാഡിന് വേണ്ടി ഇന്ന് ഡേവിഡ് സിൽവ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയിരുന്നു. സിൽവയുടെ സാന്നിദ്ധ്യം സോസിഡാഡിന്റെ മികവും കൂട്ടി. ഇനി 26ആം തീയതി റയൽ ബെറ്റിസിനെ ആണ് മാഡ്രിഡിന് നേരിടാനുള്ളത്.

Iago Aspas

ല ലീഗയിൽ ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ സെൽറ്റ വീഗൊ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വലൻസിയയെ പരാജയപ്പെടുത്തി വിജയികൾക്കായി സ്പാനിഷ് ഫോർവേഡ് ഡീഗോ അസ്പാസ് രണ്ടു ഗോളുകൾ നേടി. റയൽ ബെറ്റിസ്‌ റയൽ വല്ലഡോളിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്കും പരാജയപ്പെടുത്തി.ഗ്രെനാഡ അലവാസിനെ ഒന്നെനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.