❝ അടുത്ത സീസണിൽ 🇪🇸⚽ സ്പാനിഷ് ഇതിഹാസ താരം
⚽🔥 ഡേവിഡ് വിയ്യ 🇮🇳🏆 ഇന്ത്യൻ സൂപ്പർ ലീഗിലെത്തും ❞

സ്പെയിനിനൊപ്പം വേൾഡ് കപ്പ് നേടിയ ഇതിഹാസ സ്ട്രൈക്കർ ഡേവിഡ് വിയ്യ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നു . ഒഡീഷയുടെ ഗ്ലോബൽ റിക്രൂട്മന്റ് ഉപദേഷ്ടാവായാണ് വിയ്യ എത്തിയിരിക്കുന്നത്‌. ഒഡീഷ എഫ് സിയുടെ ഭാവി നടപടികളിൽ ഒക്കെ സഹായവുമായി വിയ്യ ഒപ്പം ഉണ്ടാകും. പുതിയ സി ഇ ഒ രാജ് അത്വാൽ ആണ് വിയ്യയെ ക്ലബിനൊപ്പം എത്തിച്ചത്. ഒഡീഷയുടെ മുൻ പരിശീലകൻ ജോസഫ് ഗൊമ്പവും വിയ്യക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും.

39കാരനായ വിയ്യ അടുത്തിടെയാണ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്. കരിയറിൽ ലോകകപ്പ് അടക്കം 15 കിരീടങ്ങൾ നേടാൻ ആയ താരമാണ് ഡേവിഡ് വിയ്യ. സ്പെയിനിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ഇപ്പോഴും തുടരുന്ന താരം വലൻസിയ, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, ന്യൂ യോർക്ക് സിറ്റി എന്നീ ക്ലബുകൾക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. താൻ ഇന്ത്യയിൽ കളിച്ചില്ല എങ്കിലും തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് ഇന്ത്യയിലെ ഫുട്ബോളിനെ വളർത്താൻ സഹായിക്കും എന്ന് വിയ്യ പറഞ്ഞു .


“ഞാൻ ഇന്ത്യയിൽ ഇതുവരെയും കളിച്ചിട്ടില്ലെങ്കിലും പ്രൊഫെഷണൽ ഫുട്ബോളിൽ ഇരുപതു വർഷമായും അതിനു മുൻപ് അക്കാദമിയിലും നിലനിന്നിട്ടുണ്ട്. ടീമിന്റെ ഭാഗമായുള്ള എല്ലാ പ്രോജെക്ടിലും എന്റെ പരിചയസമ്പത്ത് വെച്ചു സഹായിക്കാൻ ഞാൻ തയ്യാറാണ്. വമ്പൻ താരങ്ങൾക്കൊപ്പവും മികച്ച പരിശീലകർക്കു കീഴിലും കളിച്ചതിനെ നേട്ടങ്ങളെ എനിക്ക് ഉപയോഗിക്കാൻ കഴിയും.” ഡേവിഡ് വില്ല സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.സീസണു ശേഷം വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഒഡിഷ എഫ്‌സിയിൽ ഡേവിഡ് വിയ്യ കളിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല. ട്രെയിനിങ് ലഭിച്ചാൽ കളത്തിലിറങ്ങാൻ കഴിയുമെന്നും എന്നാൽ അത് ക്ലബാണ് തീരുമാനിക്കേണ്ടതെന്നുമാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

ക്ലബ് കരിയറിൽ ഉടനീളം വില്ല മൂന്ന് ലാലിഗ കിരീടങ്ങൾ നേടി, മൂന്ന് കോപ ഡെൽ റെ ,2011 ൽ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടി.2015 ൽ ന്യൂയോർക്ക് സിറ്റിയിലെ മേജർ ലീഗ് സോക്കറിൽ (എം‌എൽ‌എസ്) ചേർന്നു. നാല് സീസണുകൾ ക്ലബിൽ ചെലവഴിച്ച അദ്ദേഹം ഈ വർഷം ആദ്യം ജാപ്പനീസ് ക്ലബായ വിസ്സൽ കോബെയിൽ ഇനിയേസ്റ്റക്കൊപ്പം കളിച്ചിരുന്ന താരം 28 ലീഗ് മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിയിരുന്നു. സ്പെയിനിനു വേണ്ടി 98 മത്സരങ്ങൾ കളിച്ച വിയ്യ 59 ഗോളുകൾ നേടിയിട്ടുണ്ട്.