സ്പാനിഷ് മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സിലേക്ക്

ഡിപോർട്ടീവോ ലാ കൊരൂണയുടെ സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡർ വിസെന്റെ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്കെന്നു സൂചന.കഴിഞ്ഞ ദിവസം ഗോമസ് ഇന്ത്യയിലെക്കെന്നു വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.അറ്റാക്കിങ് മിഡ്ഫീൽഡർ, സെൻട്രൽ മിഡ്ഫീൽഡർ റോളുകളിലും കളിക്കുന്ന താരമാണ് ഈ 32 കാരൻ ട്രാൻസ്ഫർ മാർക്കറ്റിൽ 6.5 കോടിയിൽപ്പരം രൂപ വാല്യൂ ഉള്ള താരമാണ് വിസെന്റെ ഗോമസ്.

Vicente Gómez

ക്ലബ്‌ ഫുട്ബാളിൽ 302 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള വിസെന്റെ ഗോമസ് 15 ഗോളുകളും 6 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.സ്പാനിഷ് ടോപ് ഡിവിഷൻ ലീഗ് ആയ ലാലിഗയിൽ 75 മത്സരങ്ങളും കോപ്പ ഡെൽ റെയിൽ 20 മത്സരങ്ങളും വിസെന്റെ ഗോമസ് കളിച്ചിട്ടുണ്ട്.2007-ൽ സ്പാനിഷ് ക്ലബ്‌ ആയ ഹുറകാൻ എഫ്‌സിയിലൂടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ച വിസെന്റെ ഗോമസ് 2009-ൽ കാനറി ഐലൻഡിലെ ടീം ആയ ലാസ്‌ പാൽമാസിൽ എത്തി. അവരുടെ റിസർവ് ടീമിൽ ഒരു സീസൺ കളിച്ച ശേഷം വിസെന്റെ ഗോമസ് 2010-ൽ ലാസ്‌ പാൽമാസ് സീനിയർ ടീമിൽ എത്തി.

ലാസ് പാൽമാസിനായി 242 മത്സരങ്ങളിൽ ആണ് വിസെന്റെ ഗോമസ് കളിച്ചത്. അവർക്കായി തുടർച്ചയായ 8 സീസണുകൾ കളിച്ച ശേഷം ആണ് 2018-ൽ അദ്ദേഹം ഡിപോർട്ടീവോ ലാ കൊരുണയിൽ എത്തുന്നത്. അവർക്കായി 2 സീസണുകളിൽ ആയി 60 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
(കടപ്പാട് )