❝ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവൻ ഏതാണ്?❞

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുക്കുന്നത് അസാധ്യമായ കാര്യമാണ്.വർഷങ്ങളായി അവിശ്വസനീയമായ കരിയർ കാത്തുസൂക്ഷിക്കുന്ന നിരവധി താരങ്ങൾക്കിടയിൽ നിന്നും ഒരു ലോക ഇലവനെ തെരഞ്ഞെടുക്കുക എന്നത് വൻ അനീതിയായി മാറും. എന്നാൽ പ്രമുഖ സ്പാനിഷ് പ്രസിദ്ധീകരണമായ എ.എസ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ തെരെഞ്ഞെടുത്തിരിക്കുകയാണ്.

നിരവധി വിദഗ്ധ ഏതാരങ്ങളടങ്ങിയ ഒരു പാനലാണ് ടീമിന്റെ തെരെഞ്ഞെടുപ്പിനു പിന്നിൽ .ആൽഫ്രെഡോ റെലാനോ, അൽവാരോ ബെനിറ്റോ, സാന്റിയാഗോ സെഗുറോള, ഡാനി ഗാരിഡോ, എൻറിക് ഒർട്ടെഗോ, ആക്സൽ ടോറസ്, ജോസ് സമനോ, കിക്കോ നാർവാസ്, ലൂയിസ് നീറ്റോ, മനു കാരെനോ, ജോസ് സമനോ, വിസെൻറ് ജിമെനെസ്, അരിറ്റ്സ് ഗബിലോണ്ടോ, ക്രിസ്റ്റ്യൻ ആർക്കോസ്, ജോസ് സാറാ ഗാർസിയാണ് എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്.പാനലിൽ ഉള്ള ഒരു അംഗങ്ങളും ഒരു ഇലവനെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിപാദിക്കുന്ന താരത്തെ ലോക ഇലവനിൽ ഉൾപ്പെടുത്തും.


എ.എസിന്റെ ലോക ഇലവനിൽ ഗോൾ കീപ്പറായി എത്തുന്നത് മുൻ റയൽ മാഡ്രിഡ് സ്പാനിഷ് ഇതിഹാസ താരം ഇക്കർ ​​കാസിയസ് ആണ്. പ്രതിരോധത്തിൽ സ്പാനിഷ് താരം സെർജിയോ റാമോസും, ജർമൻ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവറും, ബ്രസീലിയൻ താരം റോബർട്ടോ കാർലോസും അണിനിരക്കും. ലെവ് യാഷിൻ, ഫാബിയോ കന്നവാരോ, ഫ്രാങ്കോ ബാരെസി, പൗലോ മാൽഡിനി എന്നിവർ പിന്തള്ളപ്പെട്ടു.

മിഡ് ഫീൽഡിൽ സ്പാനിഷ് താരം സാവി ഹെർണാണ്ടസിനൊപ്പം, അര്ജന്റീന ഇതിഹാസം ഡീഗോ മറഡോണ, ഡച്ച് ഇതിഹാസം ജോഹാൻ ക്രൈഫ്, ബ്രസീലിയൻ ഇതിഹാസം പെലെ എന്നിവർ അണിനിരക്കും.സിനെഡിൻ സിഡാനെ, ആൻഡ്രസ് ഇനിയേസ്റ്റ, ലോത്തർ മാത്തൂസ് എന്നി പ്രമുഖർക്ക് ഇടം നേടാനായില്ല.

മുന്നേറ്റ നിരയിൽ റയൽ മാഡ്രിഡ് ഇതിഹാസ താരം ആൽഫ്രെഡോ ഡി സ്റ്റെഫാനോക്കൊപ്പം മെസ്സിയും റൊണാൾഡോയും ഇടം പിടിച്ചു.മുന്നേറ്റ നിരയിൽ സ്ഥാനം പിടിക്കാതിരുനാണ് പ്രധാന താരം ബ്രസീലിയൻ റൊണാൾഡോ നസാരിയോ ആയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ പലർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുമെങ്കിലും ലോകത്തിലെ മികച്ച താരങ്ങൾ എല്ലാം ഈ ഇലവനിൽ ഇടം പിടിച്ചു.