❝സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്‌ നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നം ഇതാണ്❞

ലോക ഫുട്ബോളിൽ ഏറ്റവും മികച്ച യുവ താരങ്ങൾ ഉയർന്നു വരുന്ന രാജ്യങ്ങളിൽ ഒന്നാണ് സ്‌പെയിൻ .കഴിഞ്ഞ ഒരു ദശകത്തിനിടയിൽ യുവ താരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയ ദേശീയ ടീമും സ്പാനിഷ് പട തന്നെയായിരിക്കും.2019 ൽ സ്‌പെയിൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ലൂയിസ് എൻറിക്‌ യുവ താരങ്ങളുടെ പ്രതിഭ കണ്ടെത്തി മിനുക്കിയെടുക്കുന്നതിൽ പ്രത്യേക കഴിവ് കാണിക്കുന്നുണ്ട്. കഴിഞ്ഞ യൂറോ കപ്പ് കപ്പിൽ സെമി വരെയുള്ള സ്പെയിനിനെ കുതിപ്പിൽ പെഡ്രിയെ പോലെയുള്ള 20 വയസ്സു തികയാത്ത താരങ്ങളുടെ പങ്ക് വലുത് തന്നെയായിരുന്നു.

ലൂയിസ് എൻറിക്ക് സ്വയം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു കഴിവുണ്ട് എന്ന് തോന്നും. എൻറിക് നേരിടുന്ന പ്രധാന പ്രശ്‍നം മികച്ച യുവ താരങ്ങളുടെ ബാഹുല്യമാണ്.പരിശീലകർ ഇപ്പോഴും ഇഷ്ടപെടുന്ന പ്രശ്‍നം തന്നെയാണ് ഇത്. വളരെ വൈകി സ്പാനിഷ് ദേശീയ ടീമിൽ ഇടം നേടിയ താരമാണ് ചെൽസി ലെഫ്റ്റ് ബാക്ക് മാർക്കോസ് അലോൺസോ. 30-ാം വയസ്സിൽ ഇറ്റലിക്കെതിരെ തന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര മത്സരമാണ് കളിച്ചത്. ഇറ്റലിക്കെതിരെ അലോൺസോ മികവ് പുറത്തെടുക്കുകയും ചെയ്തു.പരിശീലകൻ ജോർഡി ആൽബയെയും ജോസ് ഗയയെയും മുൻഗണന നൽകിയിരുന്നത്.ഇവരിൽ നിന്നും ഒരാളെ കണ്ടെത്തുക വലിയ കഠിനമായ ഒന്ന് തന്നെയാവും.

ഡിഫെൻസിവ് മിഡ്ഫീൽഡിൽ സെർജിയോ ബുസ്‌കറ്റ്‌സിന്റെ സ്ഥാനം ഭദ്രമാണ്.രണ്ടാമത്തെ ഓപ്‌ഷനായി റോഡ്രിയും ഉണ്ട്. 17-കാരനായ ഗവി “ഭാവി അല്ല, അവൻ ഇപ്പോഴാണ്” എന്ന് ലൂയിസ് എൻറിക് വ്യക്തമാക്കി, അതേസമയം, പരിക്കില്ലെങ്കിൽ പെഡ്രി ആദ്യ ടീമിൽ കളിക്കുകയും ചെയ്യും. പുതിയ തലമുറ അവരുടെ അവകാശവാദം ഉന്നയിക്കുകയും അവരുടെ പൊസിഷന് വേണ്ടി പോരാടുകയും ചെയ്യുമ്പോൾ ടീം സെലെക്ഷൻ കൂടുതൽ കഠിനമാവും.

യൂറോ 2020 ടീമിൽ ഉണ്ടായിരുന്ന രണ്ടു മിഡ്ഫീൽഡർമാരായ തിയാഗോ അൽകന്റാരയും ഫാബിയൻ റൂയിസും ഇപ്പോൾ ടീമിന് പുറത്താണ്. കാർലോസ് സോളറും ബ്രൈസ് മെൻഡസും പരിക്കിന്റെ പിടിയിലാണ്. അത്ലറ്റികോ മാഡ്രിഡ് താരം കൊക്കെ ടീമിൽ സ്ഥിരം സ്ഥാനം പിടിച്ചിട്ടുണ്ട്. റിയൽ സോസിഡാഡ് താരം മൈക്കൽ മെറിനോ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. സാവൂൾ, ഇസ്കോ, ഡാനി സെബല്ലോസ് എന്നിവർ എൻറിക്കിന്റെ ടീമിൽ നിന്നും പുറത്താണ്. ലൂയിസ് എൻറിക്കിയുടെ പ്രീതി പിടിച്ചു പറ്റുന്ന കളിക്കാർ മാത്രമാണ് ടീമിൽ ഇടം നേടുന്നത്.

മധ്യ നിരയിൽ മാത്രമല്ല താരങ്ങളുടെ ബാഹുല്യമുള്ളത്. വിയ്യ റയൽ വിംഗർ 18 കാരനായ യെറെമി പിനോ കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ ഗംഭീര പ്രകടനം കാഴ്ചവച്ചു, ലൂയിസ് എൻറിക്കിക്ക് അഡാമ ട്രയറിനേക്കാൾ ഫലപ്രദമായ ആയുധമാകാമെന്ന് കാണിച്ചു കൊടുക്കുകയും ചെയ്തു.പിനോ, പാബ്ലോ സരാബിയ, ഫെറാൻ ടോറസ്, മൈക്കൽ ഒയാർസാബൽ, ബ്രയാൻ ഗിൽ തുടങ്ങിയരും വിങ്ങുകളിലും അറ്റാക്കിങ് മിഡ്ഫീൽഡിലും സ്പാനിഷ് ടീമിന്റെ ശക്തിയാണ്. റയൽ മാഡ്രിഡ് താരം മാർക്കോ അസെൻസിയോ അവസരത്തിനായി കാത്തിരിക്കുന്ന മറ്റൊരു താരമാണ്.

സ്‌ട്രൈക്കർ പൊസിഷനിൽ മാത്രമാണ് ചെറിയൊരു ആശങ്കക്ക് ഇടയുള്ളത്, എന്നാൽ സ്പെയിനിന് അത് ആവശ്യമില്ലെന്ന് ലൂയിസ് ഇംരിക്കും സംഘവും തെളിയിച്ചിരിക്കുകയാണ്. അൽവാരോ മൊറാറ്റയുടെയും ജെറാർഡ് മൊറേനോയുടെയും ഡാനി ഓൾമോയുടെയും അഭാവത്തിൽ, ഒയാർസബാൽ സ്പെയിനിനുവേണ്ടി തന്റെ ഏറ്റവും മികച്ച കളി കളിച്ചു. യഥാർത്ഥ നമ്പർ 9 ഇല്ലാതെ പോലും, സ്പെയിനിന്റെ ആക്രമണത്തിൽ ഒരു കുറവും കാണാൻ സാധിച്ചില്ല.

Rate this post