❝ലാ ലിഗ⚽⚡വണ്ടർകിഡിനെ✍️💰സ്വന്തമാക്കാനായി
മത്സരിച്ച്❤️💙ബാഴ്‌സലോണയും🤍💙റയൽ മാഡ്രിഡും❞

വലൻസിയ വണ്ടർകിഡ് ഫാബിയോ ബ്ലാങ്കോക്കായി മത്സരിച്ച് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും. അടുത്ത സീസണിൽ നിരവധി ക്ലബ്ബുകളാണ് ഈ കൗമാര താരത്തെ സ്വന്തമാക്കാൻ ഇറങ്ങിയിരിക്കുന്നത്. വലൻസിയയുടെ യൂത്ത് ടീമിനായുള്ള പ്രകടനത്തിലൂടെയാണ് സ്പെയിൻ താരം ശ്രദ്ധ പിടിച്ചുപറ്റിയത്. പതിനേഴുകാരനായ വിംഗർ ഇതുവരെ വലൻസിയയ്ക്കായി സീനിയർ അരങ്ങേറ്റം നടത്തിയിട്ടില്ല, എന്നാൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും ഈ സീസണിൽ ബ്ലാങ്കോയുടെ പുരോഗതിയെക്കുറിച്ച് വിലയിരുത്തൽ നടത്തുകയും അടുത്ത സീസണിൽ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

ഈ സീസണിൽ വാലസിയയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കും. യുവ താരം കരാർ നീട്ടാനുള്ള സാദ്ധ്യതകൾ കുറവാണ്. റയൽ മാഡ്രിഡും ബാഴ്‌സലോണയും ബ്ലാങ്കോയുടെ പ്രതിനിധികളുമായി ഇതിനകം ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. റയൽ മാഡ്രിഡ് അവരുടെ ബി ടീമിലേക്കാണ് താരത്തെ ലക്‌ഷ്യം വെക്കുന്നത്. മത്സരപരിചയം വന്നതിനു ശേഷമായിരിക്കും ആദ്യ ടീമിലേക്കുള്ള തെരെഞ്ഞെടുപ്പ്. അടുത്ത സീസണിൽ കൂടുതൽ യുവ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന .

ബാഴ്സ പരിശീലകൻ റൊണാൾഡ് കോമാൻ വിങ്ങറെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.തങ്ങളുടെ യുവ കളിക്കാർക്ക് അവസരം നൽകാൻ തങ്ങൾ സന്നദ്ധരാണെന്ന് ബാഴ്‌സലോണ ഇതിനകം തെളിയിച്ചിട്ടുണ്ട്, അൻസു ഫാത്തി, പെഡ്രി, ഇലൈക്സ് മോറിബ എന്നിവർക്കെല്ലാം കോമാന്റെ കീഴിൽ ധാരാളം അവസരം ലഭിച്ചിട്ടുണ്ട്. അടുത്ത സീസണിൽ ഒരു വലിയ ക്ലബ്ബിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാങ്കോ. സ്പെയിന് പുറത്തുള്ള പല ക്ലബ്ബുകളും കൗമാര താരത്തെ ഒപ്പിടാൻ താല്പര്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.

മറ്റൊരു വലൻസിയ യൂത്ത് അക്കാദമി ഉൽപ്പന്നമായ ഫെറൻ ടോറസിസിന്റെ അതെ ശൈലിയാണ് ബ്ലാങ്കോയുടെതും. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിപ്രേമിർ ലീഗ് ക്ലബ്ബുകളും, എസി മിലാനും യുവന്റസും അടങ്ങുന്ന ഇറ്റാലിയൻ ഹെവിവെയ്റ്റ്സ് താരത്തെ സ്വന്തമാക്കാൻ സമീപനം നടത്തിയിട്ടുണ്ട്.ബുണ്ടസ്ലിഗ പവർ ഹൗസുകളായ ബയേൺ മ്യൂണിക്കും താരത്തിനെ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ എത്ര വില കൊടുത്തലാണ് താരത്തെ വലൻസിയ വിട്ടുകൊടുക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല.