അക്കാദമിക്ക് ഇതിഹാസ താരത്തിന്റെ പേര് നൽകി സ്പോർട്ടിങ്

പോർച്ചുഗീസ് ക്ലബ്ബ് സ്പോർട്ടിങ് തങ്ങളുടെ അക്കാദമിക്ക് ക്രിസ്റ്റിയാനോയുടെ പേര് നൽകി. അവരുടെ എക്കാലത്തെയും മികച്ച അക്കാദമി പ്രൊഡക്ടിന് ആദരം നൽകാൻ ആണ് അവർ അക്കാദമിക്ക് ‘ ആകാദമിയ ക്രിസ്റ്റിയാനോ റൊണാൾഡോ ‘ എന്ന പേര് നൽകാൻ തീരുമാനിച്ചത്.2001 ൽ, 16 വയസുള്ള ഒരു കുട്ടി അന്നത്തെ സ്പോർട്ടിംഗ് ലിസ്ബൺ മാനേജർ ലാസ്ലോ ബൊലോണിയുടെ ശ്രദ്ധ പിടിച്ചു പറ്റുകയും റൊണാൾഡോയോ ആദ്യ ടീം ടീമിലേക്ക് ഉയർത്താൻ തീരുമാനിച്ചു.

സ്പോർട്ടിങ്ങിൽ ചേർന്ന ആദ്യ വർഷത്തിൽ തന്നെ റൊണാൾഡോ ക്ലബ്ബിന്റെ അണ്ടർ 16, അണ്ടർ 17, അണ്ടർ 18 ടീമുകൾ, ബി ടീം എന്നിവയിൽ കളിച്ച് റെക്കോർഡ് നേടി.2002 ൽ തന്റെ പോർട്ടുഗീസ് ലിഗ അരങ്ങേറ്റത്തിൽ സ്പോർട്ടിംഗിന്റെ 3-0 വിജയത്തിൽ രണ്ടുതവണ റൊണാൾഡോ സ്കോർ ചെയ്തു.ലിവർപൂൾ, ആഴ്സണൽ, എഫ്‌സി ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നി ഹെവി‌വെയ്റ്റുകൾ റൊണാൾഡോയോ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും തുടർന്ന് 2002-2003 സീസണിൽ സീനിയർ ടീമിനായി നടത്തിയ മിന്നും പ്രകടനമാണ് റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫറിന് വഴി ഒരുക്കിയത്.

19 മില്യൺ ഡോളറിനാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ എത്തുന്നത്.17 വർഷത്തെ നീണ്ട ഫുട്ബോൾ കരിയറിൽ രാജ്യത്തിന്റെയും ക്ലബ്ബിന്റെയും നാമം ലോകത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.