❝സഞ്ജുവിനോടുള്ള അവഗണന തുടരുന്നു , വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി 20 ടീം പ്രഖ്യാപിച്ചു❞

വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരക്കുള്ള ഇന്ത്യൻ ടീം റെഡി. ഏകദിന, ടി :20 പരമ്പരകളാണ് ഇന്ത്യൻ സംഘം വെസ്റ്റ് ഇൻഡീസ് എതിരെ കളിക്കുക.വിൻഡീസ് എതിരെ അവരുടെ മണ്ണിലും യൂഎസിലുമാണ് ലിമിറ്റെഡ് ഓവർ പരമ്പര നടക്കുക (മൂന്ന് വീതം ഏകദിന & ടി :20 മത്സരങ്ങൾ )

ഇപ്പോൾ ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് മുന്നിൽ നിൽക്കേ ഒന്നാം നിര സ്‌ക്വാഡിനെയാണ് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ വിൻഡീസ് എതിരെ കളിക്കുക. ക്യാപ്റ്റൻ രോഹിത് ശർമ്മ നായകനായി എത്തുമ്പോൾ വിരാട് കോഹ്ലിക്ക്‌ ടി :20 പരമ്പരയിൽ നിന്നും വിശ്രമം നൽകി.

അതേസമയം പരിക്കിൽ നിന്നും മുക്തനായി ഫിറ്റ്നസ് നേടാനായി പരിശീലനം തുടരുന്ന ലോകേഷ് രാഹുൽ, കുൽദീപ് യാദവ് എന്നിവരെയും ഇന്ത്യൻ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തി. ഇരുവരും പൂർണ്ണ ഫിറ്റ്നസ് നേടുന്ന ശേഷമാകും പരമ്പരയിൽ കളിക്കുക.ഇഷാൻ കിഷൻ, റിഷാബ് പന്ത് എന്നിവർ വിക്കെറ്റ് കീപ്പർമാരായി ടി :20 പരമ്പരക്കായി എത്തുമ്പോൾ മലയാളി താരമായ സഞ്ജുവിനെ ഒഴിവാക്കി. സ്റ്റാർഓഫ് സ്പിന്നർ അശ്വിൻ ടി :20 ടീമിലേക്ക് തിരികെ എത്തിയപ്പോൾ ജസ്‌പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചു.

രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വര് കുമാർ അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.