പുതിയ ഇന്നിങ്സിന് തുടക്കമിടാൻ ശ്രീശാന്ത്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കരിയറിൽ ഇനി മുതൽ പുതിയൊരു ഇന്നിഗ്‌സിന്‌ തുടക്കമിടുകയാണ്.ഐപിഎൽ ഒത്തുകളിക്കേസിൽ ഉൾപെട്ടതിനെത്തുടർന്നു ശ്രീശാന്തിനേർപെടുത്തിയ ഏഴു വർഷത്തെ വിലക്ക് ഇന്ന് അവസാനിക്കും.ഇന്ത്യക്കു വേണ്ടി 90 മത്സരങ്ങൾ കളിച്ച മലയാളി താരം ഫോമിന്റെ ഉന്നതിയിൽ നിൽക്കുമ്പോളാണ് വിലക്ക് വരുന്നത്. എപ്പോൾ വയസ്സ് 37 ആയെങ്കിലും കളിക്കളത്തിലേക്ക് തിരിച്ചു വരാനും മികച്ച പ്രകടനം നടത്താനും സാധിക്കുമെന്ന് ശ്രീശാന്ത് വിശ്വസിക്കുന്നു.

വിലക്ക് മാറിയാൽ രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡ് മൂലം ആഭ്യന്തര മത്സരങ്ങൾ അനിശ്ചിതത്വത്തിലാണ്. ഐപിഎല്ലിൽ നിന്നും ചില കളിക്കാർ പരിക്ക് മൂലവും ,അല്ലാതെയും പിന്മാറുന്നുണ്ട് ,നിബന്ധനകൾ പാലിച്ച് പുതിയ താരങ്ങളെ ഉൾപ്പെടുത്താനും സാധിക്കും. കളിക്കളത്തിൽ ഇല്ലെങ്കിലും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന ശ്രീശാന്ത് എല്ലാ ദിവസവവും പരിശീലനത്തിനും സമയം കണ്ടെത്താറുണ്ട്. അതിനാൽ ഐപിഎൽ ടീമുകൾ സമീപിച്ചാൽ കളിക്കാൻ തയ്യാറാണെന്നും താരം വ്യക്തമാക്കി.