ഈ ബോളുകൊണ്ട് വിക്കറ്റെടുക്കാൻ പറ്റുമോ ? ശ്രീശാന്തിന്റെ മറുപടി ഇങ്ങനെ .

കഴിഞ്ഞ ദിവസം ഇ എസ്പിൻ ക്രിക്ക് ഇൻഫോയിൽ കീറിപ്പറിഞ്ഞ ഈ പന്തിന്റെ ഫോട്ടോയുമായി ഒരു പോസ്റ്റ് ഇട്ടു , അതിനു മറുപടിയായി മുൻ ഇന്ത്യൻ താരവും മലയാളിയുമായ ശ്രീശാന്ത് പറഞ്ഞ വാക്കുകൾ ഇങ്ങേനെയായിരുന്നു , ഞാൻ വിക്കറ്റെടുത്തു തരാം , പന്ത് എനിക്ക് തരൂ , മത്സരവും നമ്മുടെ സമീപനവും മികച്ച ഫീൽഡ് സെറ്റിങ്ങും ടീമിന്റെ ഐക്യവും ആശ്രയിച്ചിരിക്കുമത് , ഈ വാക്കുകൾ പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയായിരുന്നു .

മുൻ ന്യൂസിലാൻഡ് താരമായിരുന്ന ഗ്രാന്റ് എലിയറ്റ് തുടക്കമിട്ട ചർച്ചയാണ് പിംനീസ് ക്രിക് ഇന്ഫോയിലൂടെ ലോകമെമ്പാടുമെത്തിയത് , കീറിപ്പറിഞ്ഞ പന്തിന്റെ ഫോട്ടോ ഇട്ടു എലിയറ്റ് പറഞ്ഞത് ” എഴുപത്തിമൂന്നാം ഓവറിൽ എതിർ ടീമിന്റെ സ്കോർ ഒന്നിന് മുന്നൂറ്റി ഇരുപതു എന്ന നിലയിൽ നിൽക്കുമ്പോൾ ക്യാപ്റ്റൻ നിങ്ങളെ പന്തേൽപ്പിച്ചു പറയുന്നു വിക്കറ്റെടുക്കൂ എന്നത് , അതാണ് നിങ്ങൾക്ക് നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം , കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചിരുന്നു , വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് താരം .