ഹർഭജൻ ഐപിഎല്ലിലേക്ക് തിരിച്ചു വരുന്നു , പുതിയ ദൗത്യവുമായി

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐപിഎല്ലിൽ നിന്നും പിന്മാറിയ ചെന്നൈ സൂപ്പർ കിങ്‌സ് താരം ഹർഭജൻ സിംഗ് പുതിയൊരു ദൗത്യവുമായി തിരിച്ചു വരുന്നു.ഇത്തവണത്തെ ഐപിഎല്ലിൽ കമന്ററി പറയാനാവും ഹർഭജൻ ഉണ്ടാവുക. ഇതിനായി സ്റ്റാർ സ്പോർട്സുമായി കരാറൊപ്പിട്ടതായി റിപ്പോർട്ടുകളുണ്ട്.

വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചായിരുന്നു ഹർഭജൻ ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും പിന്മാറിയത്. ടൂര്‍ണമെന്റിനായി സിഎസ്‌കെ സംഘം യുഎഇയിലേക്കു പറന്നപ്പോള്‍ അദ്ദേഹം അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നില്ല. അമ്മയുടെ അസുഖം കാരണം ഹർഭജൻ` വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് താന്‍ ദുബായില്‍ സിഎസ്‌കെ ടീമിനൊപ്പം ചേരുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് തികച്ചും അപ്രതീക്ഷിതമായി ഈ സീസണില്‍ താന്‍ കളിക്കുന്നില്ലെന്നു ഹര്‍ഭജന്‍ ഫ്രാഞ്ചൈസിയെ അറിയിച്ചത്.

ഐപിഎല്ലിന്റെ ഭാഗമായി ഹര്‍ഭജനോടൊപ്പം ഒരു സ്‌പെഷ്യല്‍ ഷോയും സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ട്വിറ്ററിലൂടെ ഇതേക്കുറിച്ച് ചില കാര്യങ്ങല്‍ ഭാജി സൂചിപ്പിച്ചിട്ടുണ്ട്.മുംബൈ കേന്ദ്രീകരിച്ചായിരിക്കും ഹര്‍ഭജന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററി സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുക. ഐപിഎല്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് 700 പേരുള്‍പ്പെടുന്ന വമ്പന്‍ ടീമിനെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സജ്ജമാക്കിയിരിക്കുന്നത്.