❝നിൽക്കണോ അതോ പോകണോ?❞ : മികച്ച ടീമുകൾക്ക് ആവശ്യമില്ലാത്ത ഒരു കളിക്കാരൻ ആയി തീർന്ന റൊണാൾഡോ |Cristiano Ronaldo

കഴിഞ്ഞ സീസൺ വരെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുന്ന ഗോളുകളെ ക്കുറിച്ചും സ്വന്തമാക്കുന്ന റെക്കോർകളെ ക്കുറിച്ചും ആയിരുന്നു ഫുട്ബോൾ ആരാധകർ സംസാരിച്ചു കൊണ്ടിരുന്നത്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് താരം കളിക്കളത്തിൽ പുറത്തെടുത്തു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ 37 കാരന്റെ കളി മികവ് ഉയർത്തി കാണിക്കുന്ന പോസ്റ്റുകളെക്കാൾ ട്രാൻസ്ഫർ സംബന്ധിച്ച ട്രോളുകളാണ് നിറയുന്നത്.

ലയണൽ മെസ്സിക്കൊപ്പം തന്റെ തലമുറയിലെ ഏറ്റവും മികച്ച താരമായ കളിക്കാരനെ സംബന്ധിച്ചിടത്തോളം അത് അത്ര മികച്ച കാര്യമായി തോന്നുന്നില്ല. റൊണാൾഡോ തന്റെ കരിയറിന്റെ അവസാന വർഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. തന്റെ പ്രൈം ടൈമിലെ പ്രകടനം ആവർത്തിക്കാൻ റൊണാൾഡോക്ക് സാധിക്കില്ല. പക്ഷെ ഈ പ്രായത്തിലും റൊണാൾഡോ കളിക്കുന്നത് പോലെ മറ്റുള്ളവർക്ക് കളിക്കാൻ സാധിക്കുമോ എന്നത് സംശയമാണ. 37 കാരന്റെ ശരീരവും 20 കാരന്റെ ഫിറ്റ്നെസ്സും ആത്മവിശ്വാസവുമാണ് താരത്തിനുള്ളത്. ഏറ്റവും വലിയ സ്‌റ്റേജിൽ മത്സരിക്കണമെന്നും തനിക്ക് കഴിയുന്നിടത്തോളം ഏറ്റവും വലിയ ട്രോഫികൾ നേടണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.

യുണൈറ്റഡുമായുള്ള നിലവിലെ തർക്കം ദിവസങ്ങൾ കഴിയുന്തോറും ശക്തി പ്രാപിച്ചു വരികയാണ്.പുതിയ സീസൺ വരുമ്പോൾ അത് കൂടുതൽ ദോഷകരവും വിനാശകരവുമായി മാറുകയും ചെയ്യും.”വ്യക്തിപരമായ കാരണങ്ങൾ” കൊണ്ട് റൊണാൾഡോ ഇതുവരെ ഇംഗ്ലീഷ് ക്ലബ്ബിനൊപ്പം പ്രീസീസൺ പരിശീലനത്തിലേക്ക് മടങ്ങിയിട്ടില്ല.പ്രീമിയർ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് റൊണാൾഡോ തിരിച്ചെത്തുമെന്നും ടീമിലെ പ്രധാന അംഗമാകുമെന്നും പ്രതീക്ഷിക്കുന്നു എന്ന അടുത്തിടെ നിയമിതനായ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ദിവസേന ആവർത്തിക്കുന്നു.മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ തുടങ്ങിയ ഇംഗ്ലണ്ടിലെ മികച്ച ടീമുകളുമായി മത്സരിക്കാൻ യുണൈറ്റഡിന് നിലവിലെ സാഹചര്യത്തിൽ സാധിക്കില്ല എന്നുറപ്പാണ്.കഴിഞ്ഞ സീസണിൽ ഒന്നാം സ്ഥാനത്തുള്ള സിറ്റിയെക്കാൾ 35 പോയിന്റ് പിന്നിലാണ് യുണൈറ്റഡ് ആറാം സ്ഥാനത്തെത്തിയത്.

യുണൈറ്റഡ് സ്ക്വാഡ് തായ്‌ലൻഡിലും ഓസ്‌ട്രേലിയയിലും പര്യടനം നടത്തുകയും ടെൻ ഹാഗിനൊപ്പം രീതികളും ശൈലിയുമായി പരിചയപ്പെടുമ്പോൾ റൊണാൾഡോ തന്റെ ഏജന്റായ ജോർജ്ജ് മെൻഡസുമായി ചേർന്ന് ക്ലബ്ബുകൾ തേടി നടക്കുകയാണ്. പ്രീമിയർ ലീഗ് സീസൺ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനിരിക്കെ റൊണാൾഡോക്ക് ഒരു ക്ലബ് കണ്ടെത്താൻ സാധിച്ചിട്ടില്ല.പ്രായമാകുന്ന റൊണാൾഡോയെപ്പോലെയുള്ള ഒരു കളിക്കാരനെ ഉൾക്കൊള്ളാൻ ഒരു ടീമിന്റെ ഘടന മാറ്റേണ്ടി വരുകയും പോരായ്മകളെ മറക്കുകയും വേണം.അത്കൊണ്ട് റൊണാൾഡോ ഉള്ള ടീമിൽ വിട്ടു വീഴ്ചകൾ ആവശ്യമാണ് ,37 കാരൻ ഒരു പ്രശ്നവും പരിഹാരവുമാണ്.

ഒരുപക്ഷേ റൊണാൾഡോ യുണൈറ്റഡിൽ തുടരുകയാണെങ്കിൽ റൊണാൾഡോയെ അഭിവൃദ്ധിപ്പെടുത്തുന്ന ഒരു സംവിധാനം ടെൻ ഹാഗിന് കൊണ്ടുവരാൻ കഴിയും, ഒപ്പം ചുറ്റുമുള്ള കളിക്കാർക്ക് അവനുവേണ്ടി കവർ ചെയ്യാനും ടീമിനെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും കഴിയും എന്ന് തോന്നുന്നു.റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം നിരസിച്ച ക്ലബ്ബുകളുണ് ചെൽസിയും ബയേൺ മ്യൂണിക്കും റയൽ മാഡ്രിഡിനോ യുവന്റസിനോ 37 കാരൻ തിരിച്ചുവരാൻ ആഗ്രഹമില്ല. റൊണാൾഡോയുടെ വേതന ആവശ്യങ്ങൾ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന മറ്റ് മിക്ക ക്ലബ്ബുകളെയും നിരസിക്കാനുള്ള മറ്റൊരു കാരണം.

ലോക ഫുട്ബോളിലെ ഏറ്റവും ഏറ്റവും മികച്ച സ്‌കോറരിൽ ഒരാളായ റൊണാൾഡോ ഇപ്പോൾ മികച്ച ടീമുകൾക്ക് ആവശ്യമില്ലാത്ത ഒരു കളിക്കാരൻ ആയി തീർന്നു.കഴിഞ്ഞ വർഷം റൊണാൾഡോ ഇംഗ്ലണ്ടിലേക്ക് ഒരു സെൻസേഷണൽ റിട്ടേൺ സീൽ ചെയ്തതുപോലെ, മെൻഡസിന് ഒരു ബ്ലോക്ക്ബസ്റ്റർ നീക്കം നടത്താൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അല്ലെങ്കിൽ അടുത്ത സീസണിൽ ആദ്യമായി റൊണാൾഡോ യുറോപ്പ ലീഗിൽ കളിക്കുന്നത് നമുക്ക കാണാനാവും.