ഏകദിന ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ തെരഞ്ഞെടുത്ത് സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്.ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള താരമാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ടെസ്റ്റിലെ നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ സ്മിത്ത് വിരാട് കോലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന വാദം ഉയര്‍ത്തുന്നവരും നിരവധിയാണ്.എന്നാല്‍ ഇപ്പോള്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന് സ്മിത്ത് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് സ്മിത്ത് ഇക്കാര്യം പങ്കുവെച്ചത്.

BCCI

നിലവില്‍ കോലിയേക്കാള്‍ ടെസ്റ്റില്‍ മികവ് സ്മിത്തിനുണ്ടെങ്കിലും ബാക്കി രണ്ട് ഫോര്‍മാറ്റിലും സ്മിത്തിനേക്കാള്‍ ഏറെ മുന്നിലാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരമാണ് കോലി.രാജസ്ഥാനില്‍ സ്മിത്തിന്റെ സഹതാരമായ സഞ്ജു സാംസണെയും പ്രശംസിച്ചു , പ്രതിഭാശാലിയെന്നാണ് സാംസണെ സ്മിത്ത് വിശേഷിപ്പിച്ചത്.മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സും മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങുമാണ് തന്റെ ഫീല്‍ഡിങ്ങിലെ പ്രിയപ്പെട്ടവരെന്നാണ് സ്മിത്ത് പറഞ്ഞത്.