സ്‌റ്റീഫൻ ജെറാർഡ് :ലിവർപൂളിന്റെ ചെമ്പടയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ച് കയറ്റിയ ഇതിഹാസം

ചരിത്രം കഥ പറയുന്ന കാർഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ എഴുപതിനായിത്തിൽ പരം ആരാധകർക്കോ മത്സരം ടിവിയിലൂടെ കണ്ട ലക്ഷകണക്കിന് ആളുകൾക്കോ തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നിനാണ് അവർ സാക്ഷ്യം വഹിച്ചത്.2006 മെയ് 13 ന് നടന്ന എഫ്.എ കപ്പ് ഫൈനൽ മത്സരത്തിൽ ലിവർപൂളും ആസ്‌റ്റൺ വില്ലയും ഏറ്റുമുട്ടുന്നു.പല കാര്യങ്ങൾ കൊണ്ടും പ്രാധാന്യമുള്ള മത്സമായിരുന്നു അത്. വെംബ്ലി സ്റ്റേഡിയം പുനർനിർമിച്ചതിനൽ മില്ലേനിയത്തിൽ നടക്കുന്ന അവസാന ഫൈനൽ ആയതിനാൽ തന്നെ വീറും വാശിയും പ്രതീക്ഷിച്ചിരുന്നു. തുടക്കത്തിൽ ആടിയുലഞ്ഞ ലിവർപൂൾ പ്രതിരോധം ആ പിഴവ് വരുത്തി ; ജിമ്മി കരാഗാർ സ്വന്തം വല കുലുക്കിയപ്പോൾ ആസ്റ്റൺ വില ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിൽ. തൊട്ടുപിന്നാലെ ഡീൻ ആഷ്ട്ടൺ കൂടി ഗോൾ നേടിയപ്പോൾ ആസ്റ്റൺ വില്ല മത്സരം പകുതി ജയിച്ചപോലെ ആലോഷം നടത്തി ( 2-0 ) . ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഫ്രഞ്ച് താരം സിസെ ലിവർപൂളിനായി ഒരു ഗോൾ മടക്കി (2- 1 ) .


ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഏറ്റവും മികച്ചത് നല്കുക .ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ സ്‌റ്റീഫൻ ജെറാർഡ് അത്തരത്തിൽ ഉള്ള ഒരു താരമാണ്, ജെറാർഡിന്റെ ഗോളിൽ ലിവർപൂൾ മത്സരം സമനിലയിലാക്കി. മത്സരം കൂടുതൽ ആവേശകരമാക്കി വില്ല ഒരു ഗോൾ കൂടി നേടിയപ്പോൾ രക്ഷനായി ജെറാർഡ് വീണ്ടും അവതരിക്കുകയും തകർപ്പൻ ഗോളിലൂടെ ലിവർപൂളിന്റെ രക്ഷകനായി . ഒടുക്കം പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായക ഗോൾ നേടി ജെറാർഡ് ടീമിന് കിരീടം സമ്മാനിച്ചപ്പോൾ ലോകം ആ ഫൈനലിന് പുതിയ ഒരു പേര് നല്കി – ജെറാർഡ് ഫൈനൽ .

വിസ്റ്റൺ ജൂനിയേഴ്സിന്റ താരമായിരുന്ന കാലത്ത് ആ കൊച്ചു പയ്യന്റെ കാലിലെ മാന്ത്രിക ചലനങ്ങൾ തിരിച്ചറിഞ്ഞ ലിവർപൂൾ അക്കാദമിയുടെ ആളുകൾ ഒരു തീരുമാനം എടുത്തു “അവനെ നമ്മുടെ അക്കാദമിയുടെ ഭാഗമാക്കുക ” അല്ലെങ്കിൽ നമുക്ക് എതിരെ തന്നെ ഭാവിയിൽ ഗോൾ അടിച്ചുകൂടും.എന്തായാലും അവനെ അവർ അവിടേക്ക് ക്ഷണിച്ചു ,ആ തീരുമാനം ചരിത്രമായി. അവൻ ലിവർപൂൾ അക്കാദമിയുടെ ഭാഗമായി തന്റെ വലിയ സ്വപ്നങ്ങൾ എത്തിപിടിക്കാനുള്ള യാത്ര തുടങ്ങി.പിന്നീട് പതിനാലാം വയസിനുഉളിൽ ലോകത്തിലെ പ്രമുഖ ക്ലബ്ബുകളുടെ ട്രയലുകളിൽ പങ്കെടുത്തെങ്കിലും അവിടെ ഒന്നും ഇടം കിട്ടാതിരുന്ന സ്‌റ്റീഫൻ ജെറാർഡ് 1997 നവംമ്പർ 5 ന് ലിവർപൂളുമായി കരാർ ഒപ്പിട്ടു .

റഷ്യൻ കോടീശ്വരൻ റോമൻ അബ്രമോവിച്ച് 2003 വേനൽക്കാലത്ത് പ്രശസ്തമായ ചെൽസി ഫുട്ബോൾ ക്ലബ് വാങ്ങിയപ്പോൾ സ്റ്റീവൻ ജെറാർഡിന് 23 വയസ്സായിരുന്നു. താരത്തിന്റെ മികച്ച പ്രകടനങ്ങൾ ചേർന്നപ്പോൾ ലിവർപൂളിനൊപ്പം എഫ്എ കപ്പ്, ലീഗ് കപ്പ്, യുവേഫ കപ്പ് എന്നിവ ഈ നാളുകളിൽ ലിവർപൂൾ ഷോക്കേസിൽ എത്തി . ഇതിനകം തന്നെ ലിവർപൂൾ ആരാധകർക്ക് ഇടയിൽ സ്റ്റീഫൻ ഒരു നായകനായിരുന്നു, സ്റ്റീഫനിലൂടെ അവർ ഒരുപാട് ആഗ്രഹിച്ച ചാമ്പ്യൻസ് ലീഗ് ,പ്രീമിയർ ലീഗ് കിരീടങ്ങൾ നേടുമെന്ന് അവർ സ്വപ്നം കണ്ടു .

അടുത്ത സീസണിൽ, ജോസ് മൗറീഞ്ഞോ ചെൽസി മാനേജരായി എത്തുന്നു, ചുരുക്കത്തിൽ, ഒരു പുതിയ ലോകത്തെ സംഗ്രഹിക്കുന്നു: “ഫുട്ബോൾ മാറി, സമൂഹം മാറി, ലോകം മാറി.” പണം ഫുട്ബോളിൽ മേധാവിത്വം പുലർത്തുന്നു. ക്ലബ്ബുകൾ അവർ ചെലവഴിക്കുന്ന പണത്തിന് മൂല്യം ഉണ്ടോയെന്ന് നോക്കുന്നത് നേടുന്ന കിരീടങ്ങൾ നോക്കിയാണ് . കഴിവുള്ള കളിക്കാർ വരുമ്പോൾ ട്രോഫികളും സമ്പത്തും ടീമിന്റെ മൂല്യം ഇരട്ടിക്കുന്നു . ചെൽസിക്ക് പണമുണ്ട്, . ജെറാർഡിന് കിരീടം വേണം , പക്ഷേ അവൻ നമ്മുടെ ടീമിൽ വരില്ല ,അവന് ലിവർപൂളിനെ ഒരുപാട് സ്നേഹിക്കുന്നു.

കരിയറിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം നല്ലതിന് വേണ്ടിയായിരുന്നു എന്ന് ചിന്തിക്കാൻ ആണ് ജെറർഡിന് കൂടുതൽ ഇഷ്ടം. വേണ്ടുവോളം പ്രതിഭയുണ്ടായിട്ടും പതിനാലാം വയസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള ക്ലബുകളുടെ ട്രയൽസിൽ പങ്കെടുത്തിട്ടും അവയിൽ ഒന്നും സെലക്ഷർ കിട്ടാതെ ലിവർപൂളിൽ എത്തിയത്തിനെ ” എനിക്ക് ഒരു കരാർ നല്കാൻ ലിവർപൂളിനെ സമ്മർദ്ദർത്തിലാക്കാൻ ” എന്ന് Gerrard;my autobiography ” എന്ന ആത്മകഥയിൽ കുറിച്ചിരിക്കുന്നു.

1998 നവംബർ 29 ന് ബ്ലാക്ക്ബേൺ റോവേഴ്സിനെതിരായ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ വെഗാർഡ് ഹെഗെമിന് പകരക്കാരനായി ജെറാർഡ് ലിവർപൂളിനായി അരങ്ങേറ്റം കുറിച്ചു .തുടക്ക മത്സരങ്ങളിൽ കളിക്കുമ്പോൾ തനിക്ക് നല്ലതുപോലെ പേടി ഉണ്ടായിരുന്നതായി താരം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട് .അറ്റാക്ക് ചെയ്യുന്നതിനേക്കാൾ എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന താരത്തിനെ ശൈലി മാറ്റുന്നതിൽ ടീം വലിയ പങ്ക് വഹിച്ചു .ടീമിന്റെ സ്ഥിര അംഗമായി ജെറാർഡ് 1999-2000 സീസണിൽ ആണ് കളിച്ചു തുടങ്ങിയത്.ക്യാപ്റ്റനും സെൻട്രൽ മിഡ്‌ഫീൽഡറുമായ റെഡ്ക്നാപിന് പങ്കാളിയായി .

ആ കാലത്ത് പ്രധാന ശത്രുക്കളായ ഏവർട്ടൺ ഡർബിയിൽ രണ്ടാം പകുതിയിൽ റോബി ഫ്ലവറിനു പകരക്കാരനായി ഇറങ്ങിയ താരത്തിന് എവർട്ടന്റെ കെവിൻ കാമ്പ്‌ബെല്ലിന് എതിരായ ഫൗളിൽ കരിയറിലെ ആദ്യ ചുവപ്പ് കാർഡ് ലഭിച്ചു മത്സരത്തിൽ ലിവർപൂളിന് 1-0 തോൽവി .പിന്നീട് ചെമ്പടയുടെ നായകനും ഹീറോയും ആയി വർഷങ്ങൾ ലിവർപൂളിൽ തുടർന്നെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍കഴിയാത്ത നിര്‍ഭാഗ്യവാനാണ് സ്റ്റീവന്‍ ജെറാര്‍ഡ്. അതേസമയം ഒരുതവണ യൂറോപ്യന്‍ ക്ളബ് ഫുട്ബോളിന്റെ പരമപീഠമായ ചാമ്പ്യന്‍ സ് ലീഗിലും രണ്ടുവട്ടം എഫ്എ കപ്പിലും മൂന്നുതവണ ലീഗ് കപ്പിലും ജേതാക്കളാകാന്‍ ലിവര്‍പൂളിനെ തുണച്ചത് ഈ മധ്യനിരക്കാരന്റെ മികവായിരുന്നു

ലോകത്തിലെ ഏറ്റവും വിലയുള്ള കായിക ഇനം എന്ന നിലക്ക് ഏറ്റവും മികച്ചതിലേക്കാണ് ഫുട്‌ബോള്‍ മാനേജര്‍മാര്‍ നോക്കുക. തീര്‍ച്ചയായും അത് ഡിഫന്‍സും, ഡ്രിബ്ലിങ്ങും, അറ്റാക്കിങ്ങും, സാംബയും, ടിക്കി ടാക്കയും ടോട്ടല്‍ ഫുട്‌ബോളും ലോങ്ങ് പാസുകളും കൗണ്ടര്‍ അറ്റാക്കുകളും ഒക്കെ കൂടി ചേര്‍ന്ന ഒരു കോക്ക്‌ടെയില്‍ ആണ് ഇന്ന്,ജെറാര്‍ഡ് എന്ന താരത്തിന്റെ ചിറകിൽ കുതിച്ചുയർന്ന ടീമിന്റെ ശൈലി ഇവയെല്ലാം ചേരുന്ന ഒരു വിരുന്നായിരുന്നു . 2005ല്‍ ഇസ്താംബൂളില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറ്റലിയുടെ പാവ്ലോ മാല്‍ദീനി നയിച്ച എസി മിലാനോട് ഇടവേളയ്ക്ക് 3-0നു പിന്നില്‍നിന്നശേഷം രണ്ടാംപകുതിയില്‍ മാരകരൂപംപൂണ്ട ചെമ്പട മൂന്നുഗോള്‍ തിരിച്ചടിച്ചതും ഷൂട്ടൌട്ടിന്റെ വിധിയെഴുത്തില്‍ കിരീടമണിഞ്ഞതും ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ് .

ഒരു നായകൻ എന്ന നിലയിൽ ടീമിനെ മൊത്തം പ്രചോദിപ്പിക്കുന്ന രീതി ആ ടീമിന്റെ തളർന്ന മനസ്സിനെ ഉണർത്തി .ഫൈനലില്‍ മിലാനെതിരെ നേടിയ ഗോളിലൂടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു ആ ടൂർണമെന്റ് മുഴുവൻ തന്റെ പേരിലാക്കി . എല്ലാ അര്‍ഥത്തിലും ടീമിന്റെ ഹൃദയമിടിപ്പാണ് സ്റ്റീവന്‍ ജെറാര്‍ഡ് എന്നാണ് അന്നത്തെ പരിശീലകന്‍ റാഫാബെനിറ്റിസ് പറഞ്ഞത്. ലിവര്‍പൂളിനുവേണ്ടി 710 മത്സരം കളിച്ച ജെറാര്‍ഡ് 186 ഗോള്‍ നേടിയിട്ടുണ്ട്. ഇംഗ്ളണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച നാലാമത്തെ താരമായ ജെറാര്‍ഡ് ദേശീയടീമില്‍ 114 മത്സരങ്ങളില്‍നിന്ന് 21 ഗോള്‍ നേടി. പീറ്റര്‍ ഷില്‍റ്റണ്‍, വെയ്ന്റൂണി, ഡേവിഡ് ബെക്കാം എന്നിവര്‍ മാത്രമാണ് ജെറാര്‍ഡിനെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഇംഗ്ളണ്ടിനുവേണ്ടി കളിച്ചത്. 2000 മേയ് 31ന് ഉക്രയ്നെതിരെ രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച താരം 2010, 2014 ലോകകപ്പുകളിലും 2012 യൂറോകപ്പിലും ഇംഗ്ളണ്ടിന്റെ നായകനായിരുന്നു .

ആരാധകരെ സങ്കടത്തിലാഴ്ത്തി കൊണ്ട് 2015 മെയ് 24 ന് താരം ബൂട്ടഴിക്കുമ്പോൾ മടങ്ങിവരൂ ഇതിഹാസമേ എന്ന ബോർഡുമായി ആരാധകർ ഗ്യാലറിയിൽ തിങ്ങിനിറഞ്ഞു . ലിവർപൂൾ തങ്ങളുടെ നായകന് നല്ക്കാൻ ഒരിക്കലും ഇഷ്ട്ടപെട്ടാത്ത ഒരു വിടവാങ്ങൽ ആയിരുന്നു അത്. സ്റ്റോക്ക് സിറ്റി 6-1 ന്റെ കൂറ്റൻ ജയം നേടിയ മത്സരത്തിൽ ടീമിനായി ഒരു ഗോൾ നേടിയത് ജെറാർഡ് ആയിരുന്നു. എന്തായാലും ലിവർപൂളിനായി അവസാന മത്സരത്തിലും എല്ലാം സമർപ്പിച്ചാണ് താരം ബൂട്ടഴിച്ചത്

ഫുട്ബോൾ ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണെന്ന് ചിലർ വിചാരിക്കുന്നു, എന്നാൽ എനിക്ക് അതിനോട് യോജിപ്പില്ല, കാരണം ഫുട്ബോൾ അതിനേക്കാൾ മഹത്തരമാണെന്ന് ഞാൻ വിശ്വസിക്കുന്നു”. ലിവർപൂളിന്റെ ചെമ്പടയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ച് കയറ്റിയ അവരുടെ എക്കാലത്തെയും മഹാനായ ആചാര്യൻ ബിൽ ഷാങ്ക്ലി തന്റെ ഫുട്ബോളിനോടുള്ള അഭിനിവേശം വാക്കുകളിലൂടെ ആവിഷ്ക്കരിച്ചത് ഇങ്ങനെയാണ്. ഇത്രയും കാല്പനിക വശ്യതയോടെ ഫുട്ബോളിനെ വർണിക്കുന്ന മറ്റൊരു വിശേഷണം ഇല്ലായിരിക്കാം.ആ മഹാനായ താരത്തിന്റെ വാക്കുകൾ പോലെ ആ കളിയെയും തന്റെ മികവിനെ പുറത്തെടുക്കാന് സഹായിച്ച ടീമിനെയും ഒരുപാട് സ്നേഹിച്ച ജെറാര്‍ഡ് ലിവര്‍പൂളിന്റെ മാത്രമല്ല ലോകം കണ്ട ഏറ്റവും മഹാനായ കളിക്കാരിൽ ഒരാളാണ്

Rate this post