സ്റ്റിമാച്ചിൽ ഇനിയും വിശ്വാസമർപ്പിക്കണോ ? ക്രോയേഷ്യന് കീഴിൽ ഇന്ത്യൻ ഫുട്ബോൾ പുറകോട്ടോ ?

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി സ്റ്റിമാച് ചുമതല ഏറ്റിട്ട് കാലം കുറേ ആയി. പക്ഷെ ഇപ്പോഴും ഒരു ആരാധകനെ പോലും തൃപ്തിപ്പെടുത്താനോ ഫുട്ബോൾ പ്രേമികൾക്ക് ഒരു പ്രതീക്ഷ നൽകാനോ സ്റ്റിമാചിനായില്ല എന്നതാണ് സത്യം. ന്നലെ ബംഗ്ലാദേശിനോട് ഏറ്റ സമനിലയോട് ഫുട്ബോൾ ആരാധകർക്ക് സ്റ്റിമാചിനെ പൂർണ്ണമായു മടുത്ത് ഇരിക്കുകയാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് എതിരെ മാത്രം 7 മത്സരങ്ങൾ കളിച്ച സ്റ്റിമാചിന്റെ ഇന്ത്യ ആകെ രണ്ട് മത്സരങ്ങൾ ആണ് ഇവയിൽ ജയിച്ചത്. ഇത് ഈ പരിശീലകന്റെ കീഴിൽ പിറകോട്ട് ആണ് പോകുന്നത് എന്ന് വ്യക്തമാക്കുന്നു.

സ്റ്റിമാചിന്റെ കീഴിലെ ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ പ്രകടനവും നിരാശ നൽകുന്നതായിരുന്നു. ഇതുവരെ ആകെ 18 മത്സരങ്ങൾ സ്റ്റിമാചിനു കീഴിൽ ഇന്ത്യ കളിച്ചു. ഇതിൽ വിജയിച്ചത് മൂന്ന് മത്സരങ്ങൾ മാത്രം. ഏഴു പരാജയവും എട്ടു സമനിലയുമാണ് മറ്റു സമ്പാദ്യം. ആകെ 18 ഗോളുകൾ അടിച്ച ഇന്ത്യ മുപ്പതോളം ഗോളുകൾ വഴങ്ങുകയും ചെയ്തു. വിജയ ശതമാനം വെറും 16 മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ വീഴ്ച തന്നെ ആണ് കാണിക്കുന്നത്. ഈ സാഫ് കപ്പിൽ കിരീടം നേടാൻ ആയില്ല എങ്കിൽ സ്റ്റിമാചിന്റെ പരിശീലക സ്ഥാനം തെറിക്കാൻ തന്നെയാണ് സാധ്യത.രണ്ട് വർഷത്തെ കരാറിലാണ് സ്റ്റിമാചിനെ 2019ൽ നിയമിച്ചത്. പിന്നീട് ഈ മെയ് മാസത്തിൽ സെപ്തംബർ വരെ സ്റ്റിമാചിൻ്റെ കരാർ നീട്ടി. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല.

2019 മെയ് മാസത്തിൽ ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ക്രൊയേഷ്യക്കാരൻ സ്റ്റിമാക് ചുമതലയേൽക്കുന്നത്. തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പായിരുന്നു ആദ്യത്തെ ചാമ്പ്യൻഷിപ്പ്. കുറാക്കാവോയോട് ഇന്ത്യ 3-1 ന് തോറ്റ ഇന്ത്യ ആതിഥേയരായ തായ്‌ലൻഡിനെ 1-0 ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.കിംഗ്സ് കപ്പിനെത്തുടർന്ന്, ബ്ലൂ ടൈഗേഴ്സ് ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിന് ആതിഥേയത്വം വഹിച്ചു എന്നാൽ ആ ടൂർണമെന്റിൽ ഒരു സമനില മാത്രം നേടിയ ഇന്ത്യ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിനുശേഷം ഇന്ത്യ സംയുക്ത ഫിഫ ലോകകപ്പും ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളായിരുന്നു പിന്നീട് വന്നത്.

ആദ്യ മത്സരത്തിൽ ഒമാനോട് 2 -1 പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ 2022 ഫിഫ ലോകകപ്പ് ആതിഥേയർക്കെതിരെ ചരിത്ര സമനില നേടി. എന്നാൽ താഴ്ന്ന റാങ്കിലുള്ള ടീമുകളായ ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമായും തുടർച്ചയായി സമനില വഴങ്ങി.ബാക്ക്-ടു-ബാക്ക് സമനിലയ്ക്ക് ശേഷം, 2019 നവംബറിൽ അവർ ഒമാനോട് 1-0 ന് തോറ്റു.2021 മാർച്ചിൽ യുഎഇയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒമാനിനെ വീണ്ടും നേരിട്ട ഇന്ത്യ 1-1 സമനില നേടിയെങ്കിലും യുഎഇ ക്കെതിരെ 6-0 ന് കനത്ത തോൽവി ഏറ്റുവാങ്ങി.

ഒമാനിനും യുഎഇക്കുമെതിരായ രണ്ട് സൗഹൃദ മത്സരങ്ങൾക്ക് ശേഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലാണ് ഇന്ത്യ പങ്കെടുത്തത്.ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും ബംഗ്ലാദേശിനെതിരായ അടുത്ത മത്സരത്തിൽ വിജയിച്ചു .അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ സമനില നേടി എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ടീമിന്റെ മാനേജരെന്ന നിലയിൽ ഇഗോർ സ്റ്റിമാക്ക് 18 കളികളിൽ നിന്ന് മൂന്നു വിജയങ്ങൾ മാത്രമേ നേടാനായുള്ളൂവെങ്കിലും എ‌എഫ്‌സി ഏഷ്യൻ കപ്പിലെ മൂന്നാം റൌണ്ട് യോഗ്യതയിലേക്ക് ഇന്ത്യയെ നയിക്കാനായി സാധിച്ചു.

Rate this post