ഇനി ആരും ഫ്രഞ്ച് ലീഗിനെ “ഫാർമേഴ്‌സ് ലീഗ്” എന്ന് വിളിക്കരുത്

ഒരു ദശാബ്ദത്തിലേറെയായി ലീഗ് 1 ‘ഫാർമേഴ്‌സ് ലീഗ്’ ആയി പരക്കെ കണക്കാക്കപ്പെടുന്നു. അറിയപ്പെടുന്ന താരങ്ങളുടെ അഭാവവും താഴ്ന്ന് ലെവലിലുള്ള മത്സരങ്ങളും ഇതിനൊരു കാരണമായിരുന്നു.ഫാമേഴ്‌സ് ലീഗ് എന്നത് ഒരു ഫുട്‌ബോൾ പദമാണ്, അത് കിരീടത്തിനായി രണ്ട് ടീമുകൾ മാത്രമേ പോരാടുന്നുള്ളൂവെന്നും മറ്റ് ടീമുകൾക്ക് പോയിന്റ് ടേബിളിൽ മുകളിൽ എത്താൻ വേണ്ടത്ര ശക്തമല്ലെന്നും സൂചിപ്പിക്കുന്നു. എന്നാൽ ലീഗ് 1 ൽ നിന്നും ഫാർമേഴ്‌സ് ലീഗ് എന്ന പേര് പതിയെ മാറിയിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലീഗ് കടുത്ത മത്സരമായി വളരുകയും ചെയ്തു.

കളിക്കാരുടെ പെഡിഗ്രി കണക്കിലെടുത്ത് ഫ്രാൻസിൽ നിന്നുള്ള ഏറ്റവും മികച്ച ക്ലബ്ബായി PSG കണക്കാക്കപ്പെടുന്നു. നെയ്മർ, എംബാപ്പെ, ഡി മരിയ എന്നിവരെല്ലാം പിഎസ്‌ജിയുടെ താരനിബിഡമായ ലൈനപ്പിൽ ചിലരാണ്, ഇത് മറ്റ് ടീമുകളെ ദുർബലമാക്കുന്നു.എന്നാൽ ലീഗ് 1 ഒരു മതമായി കാണുന്ന യഥാർത്ഥ ആരാധകർക്ക് അറിയാം, മറ്റ് ടീമുകൾ എത്ര മികച്ചതാണെന്ന്.കഴിഞ്ഞ സീസണിൽ PSGയുടെ പതിറ്റാണ്ട് നീണ്ട കുത്തക ശക്തരായ ലിൽ തകർത്തപ്പോൾ ലീഗിലെ ഉയർന്ന മത്സരക്ഷമത വെളിച്ചത്തുകൊണ്ടുവന്നു. പിഎസ്ജി , ലില്ലേ , മൊണാകോ , ലിയോൺ എന്നിവർ കിരീടത്തിനായി ഇഞ്ചോടിഞ്ച് മത്സരിക്കുകയായിരുന്നു. കിരീട ജേതാവിനെ നിർണയിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരികയും PSG യെക്കാൾ 1 പോയിന്റ് മുന്നിലായി ട്രോഫി ഉയർത്തുകയും ചെയ്തു.

2019/20 ചാമ്പ്യൻസ് ലീഗ് സീസണിൽ, നാല് സെമി ഫൈനലിസ്റ്റുകളിൽ രണ്ടുപേരും ലീഗ് 1 ൽ നിന്നുള്ളവരായിരുന്നു. PSG മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു , സെമിയിൽ ബയേൺ മ്യൂണിക്കിനെ നേരിടാൻ യുവന്റസിനെയും മാഞ്ചസ്റ്റർ സിറ്റിയെയും തോൽപ്പിച്ച ടൂർണമെന്റിലെ കറുത്ത കുതിരകളായിരുന്നു ലിയോൺ. തോറ്റെങ്കിലും ലീഗ് 1 ന്റെ കരുത്ത് ആഗോളതലത്തിൽ ശ്രദ്ദിക്കപ്പെട്ടു.എഎസ് മൊണാക്കോയും 2017ൽ മാഞ്ചസ്റ്റർ സിറ്റിയെയും ഡോർട്ട്മുണ്ടിനെയും തകർത്താണ് സെമിയിലെത്തിയത്.2018-ലെ യൂറോപ്പ ലീഗിലെ റണ്ണേഴ്‌സ് അപ്പായിരുന്നു മാഴ്സെ.മിക്ക ആളുകളും ഇത് സമ്മതിക്കാൻ ഇഷ്ടപ്പെടുന്നില്ല, എന്നാൽ ലിഗ് 1 യഥാർത്ഥത്തിൽ യൂറോപ്പിലും ഒരു അടയാളം ഉണ്ടാക്കിയിട്ടുണ്ട്.

ലീഗ് 1 വർഷങ്ങളായി മികച്ച യുവ പ്രതിഭകളെ സൃഷ്ടിച്ചു കൊണ്ടിരുന്നു.യൂറോപ്പിലെ പല മുൻനിര ക്ലബ്ബുകളും റെന്നസിൽ നിന്നുള്ള കാമവിംഗയെ പിന്തുടർന്നു, ഒടുവിൽ ഈ വേനൽക്കാലത്ത് ശക്തരായ റയൽ മാഡ്രിഡ് വാങ്ങി. രണ്ട് സീസണുകൾക്ക് മുമ്പ് നിക്കോളാസ് പെപ്പെ ഒരു ക്ലബ്-റെക്കോർഡ് ട്രാൻസ്ഫർ ഫീസിന് ലിയോണിൽ നിന്ന് ആഴ്സണലിലേക്ക് മാറി ചരിത്രം സൃഷ്ടിച്ചു. ബാർഡോയിൽ നിന്നുള്ള യാസിൻ അഡ്‌ലിയെ എസി മിലാൻ ഈ വേനൽക്കാലത്ത് ഒരു ദീർഘകാല പ്രോജക്റ്റായി വാങ്ങി, ഔറേലിയൻ ചൗമേനിയും നിരവധി യൂറോപ്യൻ ക്ലബ്ബുകളുടെ വിഷ്‌ലിസ്റ്റുകളിൽ ഒന്നാമനായിരുന്നു.

റയാൻ ചെർക്കി, ആദിൽ ഓച്ചിച്ചെ തുടങ്ങിയ കളിക്കാർ കഴിഞ്ഞ സീസണിൽ എക്‌സ്‌പോണൻഷ്യൽ വളർച്ച കാണിച്ചു, അടുത്ത രണ്ട് വർഷങ്ങളിൽ അവരുടെ ബ്രേക്ക്ഔട്ട് സീസൺ ഉണ്ടാകും. യഥാർത്ഥത്തിൽ ഫ്രഞ്ച് അല്ലാത്ത കളിക്കാരെ പോലും ലിഗ് 1 ക്ലബ്ബുകൾ കൊണ്ടുവന്ന് വളർത്തി, ഇപ്പോൾ ആഗോള സൂപ്പർസ്റ്റാറുകളാണ്. ലില്ലെയുടെ കനേഡിയൻ യുവതാരം ജോനാഥൻ ഡേവിഡ്,GC നൈസിന്റെ കാസ്‌പർ ഡോൾബെർഗും ഈ വർഷം യൂറോയിൽ വാർത്തകളിൽ ഇടം നേടി.

രാജ്യാന്തര തലത്തിൽ ഫ്രാൻസിന്റെ പ്രകടനം അവരുടെ ആഭ്യന്തര ലീഗിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1994 ലോകകപ്പിൽ ഫ്രാൻസ് എത്തിയില്ല, അതിനുശേഷം അവർ തങ്ങളുടെ രാജ്യത്തെ ഫുട്ബോൾ രംഗം മെച്ചപ്പെടുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. അവർ മികച്ച അക്കാദമികൾ സൃഷ്ടിച്ചു, അവരുടെ സ്കൗട്ടിംഗ് സംവിധാനവും ക്ലബ്ബുകളുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി.2018-ൽ അവർ ലോക ചാമ്പ്യന്മാരായി, ഈ വർഷത്തെ യൂറോയിലെ അവരുടെ പ്രകടനം നിരാശാജനകമായിരുന്നെങ്കിലും, അടുത്തിടെ നേഷൻസ് ലീഗ് നേടുകയും ചെയ്തു .ലോക വേദിയിൽ അവരുടെ ആധിപത്യത്തോടെ, കൂടുതൽ ആളുകൾ Ligue 1 കാണാനും അഭിനന്ദിക്കാനും തുടങ്ങി.അടുത്തിടെ ലയണൽ മെസ്സി കൂടിച്ചേർന്നതോടെ കൂടുതൽ ആളുകൾ ലീഗ് 1 പിന്തുടരാൻ തുടങ്ങി. ഈ വാദങ്ങളെല്ലാം മുൻ നിർത്തി പരിശോധിക്കുമ്പോൾ ഫ്രഞ്ച് ലീഗ് 1 നെ ഫാർമേഴ്‌സ് ലീഗ് എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നും.