
ഐ എം വിജയൻ – ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനം |I M VIJAYAN
ബ്ലാക്ക് ബക്ക് അല്ലെങ്കിൽ കലോ ഹരിൻ എന്ന് വിളിക്കപ്പെടുന്ന ഐയ്‌നിവളപ്പിൽ മണി വിജയൻ എന്ന ഐ എം വിജയൻ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളിലൊരാളാണ്.ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു പരിചയപെടുത്താലിന്റെ ആവശ്യമില്ലാത്ത താരമായിരുന്ന വിജയൻ ഇന്ത്യയിൽ വളർന്നു വരുന്ന ഒരു യുവ താരത്തിന്റെയും റോൾ മോഡൽ ആയിരുന്നു.
കളിക്കാരൻ എന്ന നിലയിലും പരിശീലകനെന്ന നിലയിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു വിജയൻ . ഇന്ത്യൻ ഫുട്ബോളിൽ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ച അത്ഭുതകരമായ സ്‌ട്രൈക്കറായിരുന്നു ഈ തൃശ്ശൂർക്കാരൻ. 1993, 1997, 1999 വർഷങ്ങളിൽ മൂന്ന് തവണ ഇന്ത്യൻ പ്ലെയർ ഓഫ് ദ ഇയർ കിരീടമണിഞ്ഞ ആദ്യ വ്യക്തിയായി വിജയൻ മാറി. വിജയൻറെ കഴിവുകൾ ലോകമെമ്പാടും വ്യാപകമായി പ്രശംസിക്കപ്പെട്ടു, പ്രത്യേകിച്ച് മലേഷ്യയിലെയും തായ്‌ലൻഡിലെയും ക്ലബ്ബുകളിൽ നിന്നും വൻ ഓഫറുകൾ വന്നു.

1969 ഏപ്രിൽ 25 ന് തൃശ്ശൂരിലാണ് വിജയൻ ജനിച്ചത്. താരതമ്യേന ദരിദ്രമായ ഒരു കുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി പല ജോലികളും ചെയ്യേണ്ടി വന്നു . വളരെ ചെറുപ്പത്തിൽത്തന്നെ ഫുട്ബോൾ കളി അദ്ദേഹത്തെ ആകർഷിചിരുന്നു. കളിയോടുള്ള അദ്ദേഹത്തിന്റെ കടുത്ത അഭിനിവേശം അന്നത്തെ കേരള ഡിജിപിയുടെ ശ്രദ്ധ പിടിച്ചുപറ്റി. പതിനേഴാമത്തെ വയസ്സിൽ കേരള പോലീസ് ഫുട്ബോൾ ക്ലബ്ബിൽ സ്ഥാനം നേടാൻ ഇത് വിജയനെ സഹായിച്ചു. ഇത് അദ്ദേഹത്തിന്റെ ക്ലബ് തലത്തിലുള്ള ഫുട്ബോൾ ചരിത്രത്തിന് അടിത്തറയിട്ടു.1987 ൽ കൊല്ലം നാഷണലിലെ വിജയൻറെ ആക്രമണാത്മക ശൈലിയും അസാധാരണ പ്രകടനവും ദേശീയ ഫുട്ബോൾ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടു .

1991 ൽ മോഹൻ ബഗാനിലേക്ക് മാറിയ വിജയൻ 1992 ൽ കേരള പോലീസിൽ തിരിച്ചെത്തി.അടുത്ത വർഷം മോഹൻ ബഗാനിൽ ചേർന്ന വിജയൻ 1994 മുതൽ 1997 വരെ ജെസിടി മിൽസ് ഫഗ്വാരയിൽ കളിച്ചു. അടുത്ത വർഷം മോഹൻ ബഗാനിലേക്ക് മാറി 1999 ൽ എഫ്‌സി കൊച്ചിനിലേക്ക് മാറി.ജെസിടി മിൽസ്, ചർച്ചിൽ ബ്രദേഴ്സ് എസ് സി, ഈസ്റ്റ് ബംഗാൾ ക്ലബ് എന്നിവയുൾപ്പെടെ നിരവധി പ്രൊഫഷണൽ ക്ലബ്ബുകൾക്കായി വിജയൻ 2006 ൽ ഈസ്റ്റ് ബംഗാളായിരുന്നു അവസാന പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്.
അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെമ്പാടും വ്യാപിച്ചു മലേഷ്യയിലെയും തായ്‌ലൻഡിലെയും ക്ലബ്ബുകൾക്കായി കളിക്കാനായി ഓഫാറുകൾ വന്നു . മോഹൻ ബഗാനിൽ കളിക്കുമ്പോളാണ് വിജയന് വിദേശ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വരുന്നത്.വിജയൻ വിദേശത്തേക്ക് പോയാൽ ആരാധകരെയും സഹ താരങ്ങളെയും വഞ്ചിക്കുമെന്ന് തോന്നലുണ്ടായി അതൊരു വലിയ പ്രശ്‌നമായിരിക്കും ഇക്കാരണത്താലാണ് താരം വിദേശ ക്ലബ്ബിൽ ചേരാതിരുന്നത്.

താൻ കളിച്ചത്തിൽ വെച്ച് ഏറ്റവും മികച്ച ക്ലബ് ജെസിടി യാണെന്ന് താരം അഭിപ്രായപ്പെട്ടു.വിവിധ ക്ലബ്ബുകളിലെ വിജയൻറെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് ദേശീയ ടീമിൽ ഇടംനേടി. 1989 ൽ വിജയൻ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. നെഹ്‌റു കപ്പ്, പ്രീ-ഒളിമ്പിക്സ്, പ്രീ-ലോകകപ്പ്, ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) കപ്പ്, സാഫ് ഗെയിമുകൾ എന്നിവയിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.വിജയൻറെ കരുത്തുള്ള രൂപവും ആക്രമണാത്മക ശൈലിയും പാരമ്പര്യേതര പരിശീലന ഷെഡ്യൂളുകളും വിജയന്റെ പ്രത്യേകതകളാണ്. മിന്നുന്ന പാസുകൾ, ഫ്രീ-കിക്ക്, ഓവർഹെഡ് കിക്ക് എന്നിവയിൽ പ്രശസ്തനായ വിജയൻ ഒരു മികച്ച റണ്ണറും മൂർച്ചയുള്ള സ്ട്രൈക്കറുമായിരുന്നു .

1999 ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12 സെക്കൻഡിനുള്ളിൽ ഗോൾ നേടി അദ്ദേഹം രാജ്യത്തെ ഏറ്റവും വേഗതയേറിയ ഗോൾ റെക്കോർഡും കരസ്ഥമാക്കി.2003 ൽ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാല് ഗോളുകളുമായി ടോപ് സ്കോററായിരുന്നു. 2003 ൽ ആ ടൂർണമെന്റിനുശേഷം വിജയൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു. അന്താരാഷ്ട്ര കരിയറിലെ 79 വർഷങ്ങളിൽ 40 ഗോളുകൾ നേടിയ വിജയൻ ( 66 കളികളിൽ നിന്ന് 29 ഗോളുകൾക്ക് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു).
വിരമിച്ചതിനു ശേഷം തൃശ്ശൂരിൽ ഒരു ഫുട്ബോൾ സ്കൂൾ ആരംഭിച്ച വിജയൻ കൊൽക്കത്ത ഫുട്ബോൾ ലീഗിലെ ഡിവിഷൻ ടീമായ സതേൺ സമിതിയുടെ പരിശീലകനായിരുന്നു. 2017 ൽ ഫുട്ബോളിനുള്ള ദേശീയ നിരീക്ഷകനായി നിയമിച്ചു. നിലവിൽ കേരള പോലീസ് ടീമിന്റെ പരിശീലകനാണ്. 2003 ൽ അർജുന അവാർഡിന് അർഹനായി. 1993, 1997, 1999 വർഷങ്ങളിൽ മൂന്ന് തവണ ഇന്ത്യൻ പ്ലെയർ ഓഫ് ദ ഇയർ കിരീടമണിഞ്ഞ ആദ്യ വ്യക്തിയായി വിജയൻ മാറി. വെറും 12 സെക്കൻഡിനുള്ളിൽ ഏറ്റവും വേഗതയേറിയ അന്താരാഷ്ട്ര ഗോളുകളിൽ ഒന്ന് അദ്ദേഹം നേടി.

തന്റെ അമ്പതുകളിൽ പോലും ഫിറ്റായ വിജയൻ 2019 ലെ കേരള പ്രീമിയർ ലീഗിൽ കേരള പൊലീസിന് വേണ്ടി കളികളത്തിലിറങ്ങിയ തന്റെ പകുതിയോളം പ്രായമുള്ള യുവ കളിക്കാരെ മറികടന്നാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ കഴിവും പ്രകടനവും പ്രായത്തിനനുസരിച്ച് മെച്ചപ്പെടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട് . ഈ വർഷം ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ അവാർഡിന് ശുപാർശ ചെയ്തിരുന്നെങ്കിലും അർഹിച്ച പുരസ്‌കാരം ഇതുവരെയും വിജയനെ തേടിയെത്തിയില്ല.

കളിക്കളത്തിൽ വിജയനെക്കാൾ നേട്ടങ്ങൾ കുറവുള്ള പല താരങ്ങൾക്കും അവാർഡ് ലഭിച്ചെങ്കിലും വിജയനെ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇന്ത്യ കണ്ട എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാളായ വിജയനോട് എന്ത് കൊണ്ടാണ് വിവേചനം കാണിക്കുന്നത്. വരും വർഷങ്ങളിൽ ഇതിനൊരു മാറ്റമുണ്ടാവുമെന്നും അർഹിക്കുന്നവരുടെ കയ്യിൽ പുരസ്‌കാരങ്ങൾ എത്തിച്ചേരുമെന്നും വിചാരിക്കാം .