❝വെടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപ്റ്റൻ ബുമ്ര , ബ്രോഡിന്റെ ഒരോവറിൽ നേടിയത് 35 റൺസ്❞

ഇന്ത്യ : ഇംഗ്ലണ്ട് അവസാന ടെസ്റ്റിലെ രണ്ടാം ദിനവും ബാറ്റിങ് അധിപത്യം തുടർന്ന് ഇന്ത്യൻ ടീം. രണ്ടാം ദിനം ഏഴ് വിക്കറ്റുകൾ നഷ്ടത്തിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി സ്റ്റാർ ആൾറൗണ്ടർ ജഡേജ തന്റെ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ഇന്ത്യൻ ഒന്നാം ഇന്നിങ്സ് സ്കോർ 400 കടത്തിയത് ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറ. ഇത്തവണ ബോൾ കൊണ്ടല്ല ബാറ്റ് കൊണ്ടാണ് താരം അത്ഭുതം സൃഷ്ടിച്ചത്.

രണ്ടാം ദിനം ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ജഡേജയുടെ സെഞ്ച്വറിയാണെൽ എല്ലാ അർഥത്തിലും ഇംഗ്ലണ്ട് ടീമിനെ ഞെട്ടിച്ചത് ബുംറയുടെ കൗണ്ടർ അറ്റാക്കിംഗ് ഇന്നിംഗ്സ് തന്നെ. ജഡേജ 104 റൺസുമായി പുറത്തായപ്പോൾ ഷമി 16 റൺസുമായി വാലറ്റത്ത് മികച്ച പിന്തുണ നൽകി. ശേഷം 84ആം ഓവറിലാണ് ബ്രോഡ് എതിരെ ബുംറ തന്റെ വിശ്വരൂപം ബാറ്റ് കൊണ്ട് പുറത്തെടുത്തത്.

ബ്രോഡ് എറിഞ്ഞ ഈ ഒരു ഓവറിൽ 35 റൺസാണ് ബുംറ അടിച്ചെടുത്തത്. വൈഡ് ഫോറും കൂടാതെ ഒരു നോ ബോൾ അടക്കം കണ്ട ഈ ഒരു ഓവറിൽ 4,വൈഡ് ഫോർ, നോ ബോൾ സിക്സ്,ഫോർ, ഫോർ, സിക്സ് എന്നിവയാണ് ബുംറ നേടിയത്.

ഇതോടെ 35 റൺസ്‌ ഒരു ഓവറിൽ എന്നുള്ള റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ബുംറ ഇന്നിങ്സിൽ പുറത്താകാതെ 31 റൺസ്‌ നേടി. ബുംറയുടെ 16 ബോളിലെ 4 ഫോറും രണ്ട് സിക്സ് അടക്കമുള്ള ഈ ഇന്നിങ്സ് ഇന്ത്യൻ സ്കോർ 416ലേക്ക് എത്തിച്ചു. ഇംഗ്ലണ്ട് ടീമിനായി അൻഡേഴ്സൺ 5 വിക്കെറ്റ് വീഴ്ത്തി.

Rate this post