37കാരന്റെ അതിശയിപ്പിക്കുന്ന ബൈസിക്കിൾ കിക്ക്, ലെസ്റ്റർ സിറ്റിക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച പ്രകടനം |Cristiano Ronaldo

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ഇന്നലെ നടന്ന എവേ മത്സരത്തിൽ യുണൈറ്റഡ് 1-0ന് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണിത്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 5 കളികളിൽ നിന്ന് 9 പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ജേഡോൻ സാഞ്ചോയാണ് വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ 23-ാം മിനിറ്റിൽ റാഷ്ഫോർഡിന്റെ അസിസ്റ്റിലാണ് സാഞ്ചോ യുണൈറ്റഡിനായി ഗോൾ നേടിയത്. ഗോൾ നേടിയതിന് ശേഷം പ്രതിരോധത്തിൽ ഊന്നൽ നൽകിയാണ് യുണൈറ്റഡ് കളിച്ചത്.രണ്ടാം പകുതിയിൽ ഇരു ടീമുകളും ചെറിയ നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.ലിവർപൂളിനും സതാംപ്ടണിനുമെതിരെ വിജയങ്ങൾ നേടിയ അതേ ഇലവനെ എറിക് ടെൻ ഹാഗ് ഫീൽഡ് ചെയ്തതിനാൽ തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലും റൊണാൾഡോയുടെ സ്ഥാനം ബെഞ്ചിൽ ആയിരുന്നു.

രണ്ടാം പകുതിയിൽ ഗോൾ സ്‌കോറർ സാഞ്ചോക്ക് പകരമായി ഡച്ച് തന്ത്രജ്ഞൻ റൊണാൾഡോയെ കൊണ്ടുവന്നു.മുൻ റയൽ മാഡ്രിഡ് ഫോർവേഡ് മുൻ മത്സരങ്ങളേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 67-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ റൊണാൾഡോ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. റൊണാൾഡോയുടെ ബൈസിക്കിൾ കിക്ക് ശ്രമം ശ്രദ്ധേയമായിരുന്നു. ദൗർഭാഗ്യം കൊണ്ട് മാത്രമാണ് ആ ഷോട്ട് ഗോൾ വലയിൽ കയറാതെ പോയത്.

ഞായറാഴ്ചയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ആഴ്സണലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. കഴിഞ്ഞ മൂന്ന് മത്സരങ്ങളും ജയിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആഘോഷത്തിന്റെ ട്രാക്കിലേക്ക് മടങ്ങി.പുതിയ സൈനിങ്‌ ആന്റണി ഞായറാഴ്ച യുണൈറ്റഡ് ജേഴ്സിയിൽ ആദ്യ മത്സരത്തിനിറങ്ങും.

Rate this post