❝ആളുകൾ വോട്ട് ചെയ്തിട്ടല്ല ഞാൻ അവരെ പരാജയപ്പെടുത്തിയത്, നേടിയ ഗോളുകളുടെ അടിസ്ഥാനത്തിലാണ് ❞|Luis Suarez

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അടക്കിവാഴുന്ന കാലഘട്ടത്തിൽ ഗോൾഡൻ ബൂട്ട് പുരസ്‌കാരം നേടിയതിൽ അഭിമാനമുണ്ടെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് ലൂയിസ് സുവാരസ് പറഞ്ഞു.ഫോമിന്റെ അടിസ്ഥാനത്തിൽ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തോൽപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നിയെന്ന് ഉറുഗ്വാൻ പറഞ്ഞു.വോട്ടിംഗ് സംവിധാനം കൊണ്ടല്ല ഗോളുകൾ കൊണ്ടാണ് പുരസ്‌കാരം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലിയോ മെസ്സിയുടെയും കാലഘട്ടത്തിൽ എനിക്ക് രണ്ട് ഗോൾഡൻ ബൂട്ടുകൾ ലഭിച്ചു, എനിക്ക് അഭിമാനിക്കേണ്ടതുണ്ട്, കാരണം ഞാൻ അവരെ തോൽപ്പിച്ചത് സംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് അല്ലാതെ ആളുകൾ എനിക്ക് വോട്ട് ചെയ്തതുകൊണ്ടല്ല, അതിൽ ധാരാളം മൂല്യം ഉണ്ട് . ലിയോ ഇല്ലാതിരുന്നപ്പോൾ ബാഴ്‌സലോണയിൽ ഗോൾ സ്‌കോററുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു. ഞങ്ങൾ റയൽ മാഡ്രിഡിനെതിരെ കളിച്ചു, ലിയോ ഇല്ലാതെ ഞാൻ മൂന്ന് ഗോളുകൾ നേടി” സുവാരസ് പറഞ്ഞു.

2013-14 സീസണിൽ ലിവർപൂളിനായി 31 ലീഗ് ഗോളുകൾ നേടിയപ്പോഴാണ് സുവാരസ് ആദ്യമായി യൂറോപ്യൻ ഗോൾഡൻ ഷൂ നേടിയത്.2015-16 സീസണിൽ പിച്ചിച്ചി ട്രോഫി എന്നറിയപ്പെടുന്ന ലാ ലിഗയുടെ ടോപ് സ്കോറർ അവാർഡും അദ്ദേഹം നേടി. ലീഗിൽ 40 ഗോളുകൾ നേടിയ സുവാരസ് ബാഴ്‌സലോണയെ അവരുടെ 24-ാം ലാ ലിഗ കിരീടത്തിലേക്ക് നയിച്ചു.ആ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 35 ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി 26 ഗോളുകളുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ്. ടീമംഗം മെസ്സിക്കൊപ്പം ലാലിഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ (16) നേടിയതും സുവാരസ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

അത്‌ലറ്റിക്കോ മാഡ്രിഡിലെ കരാർ കാലഹരണപ്പെട്ടതിനെത്തുടർന്ന് സുവാരസ് തന്‍റെ മുന്‍ ക്ലബായ നാഷനലിലേക്ക് മടങ്ങി.ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലെ നാഷനലിൽ ആണ് താരം തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്.അവിടെ അദ്ദേഹം ഒരു സീസണില്‍ കളിച്ചു.27 കളികളിൽ നിന്ന് 10 ഗോളുകൾ നേടിയ അദ്ദേഹത്തിനെ 18-ാം വയസ്സിൽ ഡച്ച് ക്ലബ് ഗ്രോനിംഗൻ സൈന്‍ ചെയ്തു.അതിനു ശേഷം സുവാരസ് എറെഡിവിസിയിലും പ്രീമിയർ ലീഗിലും ലാലിഗയിലും ഗോളുകൾ അടിച്ചു കൂട്ടി.