സുബ്ബ റാവു – ഇന്ത്യയുടെ ചൈനീസ് വന്മതിൽ

ഇന്ത്യൻ വോളീബോളിനെ കുറിച് സംസാരിക്കുമ്പോൾ യേജ്ജു് സുബ്ബ റാവു എന്ന 6 അടി 10 ഇഞ്ച് ഉയരകാരനായ ആന്ധ്ര സ്വദേശിയെ കുറിച് പറയാതെ അവസാനിപ്പിക്കാൻ സാധിക്കില്ല. അത്രയും തലയുർത്തി നിൽക്കുന്നുണ്ട് ഈ പൊക്കക്കാരൻ.അന്താരാഷ്ട്ര തലത്തിൽ ഇത്രയധികം വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയ താരം ഇന്ത്യയിൽ വേറെയുണ്ടാവില്ല .ആന്ധ്രയിലെ പൊട്ടി ജില്ലയിൽ ആണ് ജനിച്ചതെങ്കിലും വളർന്നതും വിദ്യാഭ്യാസം നേടിയതെല്ലാം ഡൽഹിയിൽ ആയിരുന്നു. തന്റെ 13 വയസ്സിൽ ആണ് സുബ്ബ റാവു കളിയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. നാഷണൽ കോച്ച് ആയിരുന്ന ഡോ. സക്സേന ആയിരുന്നു റാവുവിന്റെ കഴിവ് കണ്ടെത്തി വോളിബോളിലേക്ക് തിരിച്ചു വിടുന്നത്.

സ്കൂൾ ടീമിലെ മികച്ച പ്രകടനം 1996 ൽ സേലത്ത് നടന്ന നാഷണൽ ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള ഡൽഹി ടീമിൽ സെലെക്ഷൻ ലഭിച്ചു. ആ ചാംപ്യൻഷിപ്പോടു കൂടി റാവുവിന്റെ ഉയരവും കളിയും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. 1997 ൽ എഫ്ഐ വി ബി യൂത്ത് ഡെവലൊപ്മെന്റ് സെന്ററും വിഫ്ഐ യും സംയുക്തമായി ചെന്നൈയിൽ സംഘടിപ്പിച്ച ” പ്ലാൻ 2001″ എന്ന കോച്ചിങ് ക്യാമ്പിൽ സെലെക്ഷൻ ലഭിച്ചു. കോച്ച് ആയിരുന്നത്ജി ശ്രീധരനും ക്യൂബക്കാരൻ റൂബൻ അക്കോസ്റ്റയും ആയിരുന്നു. തമിഴ്നാട്ടിലെ ഏറ്റവും പ്രഗൽഭനായ പരിശീലകനും ട്രൈനെർ ആയിരുന്ന പാണ്ഡ്യൻ സാറിന്റെ ക്യാമ്പിൽ എത്തിയതോടെയാണ് ലോകോത്തര നിലവാരത്തിലേക് സുബ്ബറാവു മാറുന്നത്. പാണ്ഡ്യൻ സാറിന്റെ ക്യാമ്പിൽ നിന്നാണ് ആദ്യമായി സുബ്ബറാവു ഇന്ത്യൻ ടീമിലേക്കുള്ള സെലെക്ഷൻ ലഭിക്കുന്നത്. 1998 ൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സെലെക്ഷൻ ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യക്ക് 5 ആം സ്ഥാനം മാത്രമാണ് ലഭിച്ചത്. ജൂനിയർ ചാംപ്യൻഷിപ് പ്രകടനം റാവുവിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിപ്പാർട്മെൻറ് ടീമുകളിലൊന്നായ ഓ എൻ ജി സി യിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു.

ദേശീയ ടീമിലെയും, ക്ലബിലെയും മിന്നും പ്രകടനം ലെബനീസ് ലീഗിൽ കളിക്കാൻ അവസരം ലഭിച്ചു 1999-2000 വരെയുള്ള രണ്ട് വർഷം അവിടെ കളിച്ചു. ഇന്ത്യയുടെ മികച്ച സെറ്ററായിരുന്ന രവി കാന്ത് റെഡ്‌ഡി ലെബനീസ് ലീഗിൽ റാവുവിന്റെ കൂടെ ഉണ്ടായിരുന്നു. 2001 ചൗട്ടാല നടന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ദുബൈയിൽ നടന്ന റാഷിദ്‌ വോളി ടൂര്ണമെന്റിലും 2004 പാകിസ്ഥാനിൽ നടന്ന സാഫ് കപ്പിലും ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിൽ റാവുവിന്റെ ശക്തമായ സാനിധ്യം ഉണ്ടായിരുന്നു, സാഫ് കപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നു. ഇന്റർനാഷണൽ ചാംപ്യൻഷിപ്പുകയിലെ മികച്ച പ്രകടനം യൂറോപ്യൻ ടീമുകൾ ശ്രദ്ധിക്കാൻ തുടങ്ങുകയും ഇറ്റാലിയൻ ലീഗ് ക്ലബ്‌ ആയ എസ് എസ് ലാസിയോയിൽ നിന്നും അര്ജന്റീന ക്ലബ്ബിൽ നിന്നും ഓഫർ വന്നു. ദേശീയ ടീമിൽ കളിക്കണം എന്ന കാരണം പറഞ്ഞു വി ഫ് ഐ അനുമതി നൽകിയില്ല . സുബ്ബ റാവുവിന്റെ കാരിയറിൽ ഏറ്റവും വലിയ നഷ്ടവും ഇത് തന്നെയാണ്. 4മാസത്തെ കരാറിന് ക്ലബ്‌ ഓഫർ ചെയ്തത് $30000 ആയിരുന്നു.

സുബ്ബ റാവുവിന്റെ കാളി ജീവിതത്തിലെ ഏറ്റവും മികച്ച വർഷം 2003 ആയിരുന്നു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക് 5 ആം സ്ഥാനം നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരൻ, മികച്ച അറ്റാക്കർ, മികച്ച ബ്ലോക്കർ എന്നീ മൂന്ന് വ്യക്തിഗത അവാർഡുകൾ കരസ്ഥമാക്കി. ആദ്യമായാണ് ഒരു അംഗീകൃത ടൂർണമെന്റിൽ ഒരു ഇന്ത്യൻകാരൻ ഇത്രയും അതികം വ്യക്തിഗത നേട്ടങ്ങൾ നേടുന്നത്. ഏഷ്യയിലെ അല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്ലോക്കർ ആയി റാവു മാറി. ബൾഗേറിയൻ കോച്ചിന്റെ കീഴിലുള്ള പരിശീലനം ആണ് സുബ്ബ റാവുവിനെ കൂടുതൽ മിനുക്കിയെടുത്ത്. 2005ൽ തായ്‌ലൻഡിലെ സുഫൻപുരിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടിയ ടീമിലും അംഗമായിരുന്നു. ചാമ്പ്യൻഷിപ്പിലെ മികച്ച ബ്ലോക്കർ ആയി സുബ്ബ റാവു തെരഞ്ഞെടുക്കപ്പെട്ടു. ടോം & ഷിജാസ് മികച്ച പ്രകടനം നടത്തിയ ചാംപ്യൻഷിപ് ആയിരുന്നു ഇത്. ഈ പ്രകടനം വീണ്ടും സുബ്ബറാവുവിന് കുവൈറ്റിലെ അൽ അറബി ക്ലബ്ബിൽ കളിക്കാൻ അവസരം ലഭിച്ചെങ്കിലും വി ഫ് ഐ വീണ്ടും അനുമതി നൽകിയില്ല. 6 മാസത്തെ കരാറിനായി $ 40000 ആണ് കുവൈറ്റി ക്ലബ്‌ ഓഫർ ചെയ്തത്.

ഏഷ്യൻ ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ ഓ എൻ ജി സി ക്കുവേണ്ടി ഇന്ത്യയെ പ്രതിനിതീകരിച്ചു രണ്ടു തവണ കളിച്ചിട്ടുണ്ട്. 2002 & 2006 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഉത്തരാഖണ്ഡിന് വേണ്ടി നാഷണൽ ചാംപ്യൻഷിപ്, നാഷണൽ ലീഗ് ഓഎൻ ജി സിക്കൊപ്പം നാഷണൽ ക്ലബ്‌ ചാംപ്യൻഷിപ്, ആൾ ഇന്ത്യ പെട്രോളിയം ചാംപ്യൻഷിപ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. 2011 ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ വോളി ലീഗിലും പങ്കെടുത്തിട്ടുണ്ട്. പ്രായംപ്രായം 40 നോട് അടുത്തായെങ്കിലും 2019 ലെ ചെന്നൈ നാഷണൽ ആന്ധ്രക് വേണ്ടി ജേഴ്‌സി അണിഞ്ഞു.

തന്റെ 39 ആം വയസ്സിലും പ്രായം തളർത്താത്ത പോരാളി ആയി ഇന്ത്യയിലെ വോളീബോൾ കോർട്ടിൽ നിറഞ്ഞു നിൽക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ചൈനീസ് വൻ മതിൽ. സുബ്ബറാവു രാജ്യത്തിനു വേണ്ടി വോളീബോൾ കളിച്ചു നേടിയെടുത്ത നേട്ടങ്ങൾ വേണ്ട രീതിയിൽ അംഗീകരിച്ചോ എന്നാ സംശയം ഇപ്പോളും ബാക്കിയുണ്ട്. “_അംഗീകാരങ്ങൾ തേടിയെത്തേണ്ടതാണെന്നും തേടിപോകേണ്ടത് അല്ല എന്ന് വിശ്വസിക്കുന്നത് കൊണ്ട് ഇത് വരെ അർജുന പോലെയുള്ള അവാർഡുകൾക് പരിഗണിക്കപ്പെട്ടിട്ടില്ല.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications