❝ ലോക ഫുട്‍ബോളിൽ 🔥⚽ ചരിത്രം കുറിച്ച
✍️ നമ്മുടെ സ്വന്തം 🇮🇳👑 സുനിൽ ഛേത്രി ❞

ഇന്ത്യൻ ഫുട്ബാളിൽ രണ്ടു കാലഘട്ടം ഉണ്ടായിരുന്നു എന്ന് കണക്കാക്കപെടേണ്ടി വരും . സുനിൽ ഛേത്രിക്ക് മുൻപും ഛേത്രി വന്നതിനു ശേഷവും.ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ ഉണർവും ഊർജ്ജവും പറഞ്ഞറിയിക്കാൻ സാധിക്കാത്തത്. 2000 ത്തിനു ശേഷം സ്റ്റേഡിയത്തിൽ നിന്നും അകന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരെ മൈതാനത്തേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വഹിച്ച പങ്ക് വളരെ വലുതാണ്. പലപ്പോഴും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പോയിട്ട് ടെലിവിഷന് മുൻപിൽ വരെ ആളുകൾ കാണാൻ ഉണ്ടായിരുന്നിട്ടില്ല. പക്ഷെ ഛേത്രി മുൻകയ്യെടുത്ത് ഇന്ത്യൻ ആരാധകരെ ടെലിവിഷന് മുന്പിലേക്കും സ്റ്റേഡിയത്തിലേക്കും കൊണ്ട് വന്നു. ഇന്ത്യൻ ഫുട്ബോളിൽനി മാറ്റിമറിക്കുന്ന ഒരു വിപ്ലവം തന്നെ ഛേത്രി കൊണ്ട് വന്നു എന്നത് തർക്കമില്ലാത്ത വിഷയമാണ്.

ലോകത്തിനു മുന്നിൽ ഇന്ത്യൻ ഫുട്ബോളിന്റെ അംബാസഡറായി ഇന്ത്യൻ ക്യാപ്റ്റൻ മാറി. ബൂട്ടിയക്കും, വിജയനും ശേഷം ഇന്ത്യൻ കണ്ട ഏറ്റവും മികച്ച താരമായി ഛേത്രി വളർന്നു. ഒരു പക്ഷെ അവരെക്കാൾ ഉയരത്തിലാണ് ഇന്ത്യൻ ഫുട്ബോളിൽ ഛേത്രിയുടെ സ്ഥാനം. വിദേശ ലീഗുകളിൽ പോയി പന്ത് തട്ടിയ ഛേത്രി ആ പരിചയം ഇന്ത്യൻ യുവ താരങ്ങളെ വളർത്തുന്നതിനായി പരമാവധി ഉപയോഗിച്ചു. വളർന്നു വരുന്ന താരങ്ങൾക്ക് എന്നും മാതൃക തന്നെയായിരുന്നു ഛേത്രി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്തരാഷ്ട്ര മത്സരങ്ങളും ഗോളുകളും നേടിയ ഛേത്രി ഇന്നലെ യോഗ്യത റൗണ്ടിൽ നേടിയ ഗോളോടെ പുതിയ നാഴിക കല്ല് പിന്നിട്ടിരിക്കുകയാണ്.

ഇന്നലെ ലോകകപ്പ് യോ​ഗ്യതാ റൗണ്ട് പോരാട്ടത്തിൽ ബെം​ഗ്ലാദേശിനെ വീഴ്ത്തിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് തൽക്കാലം പകരക്കാരില്ല എന്ന് വ്യക്തമായി. ഛേത്രി നേടിയ ഇരട്ട​ഗോളിന്റെ ബലത്തിലായിരുന്നു വലിയൊരിടവേളയ്ക്ക് ശേഷം ഇന്ത്യ വിജയം നേടുന്നത്. സുനില്‍ ഛേത്രി എന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഇന്ന് ദോഹയില്‍ ഇരട്ട ഗോള്‍ നേടിയതോടെ പുതിയ റെക്കോഡാണ് തന്റെ പേരില്‍ കുറിച്ചത്. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ ആദ്യ 10 താരങ്ങളില്‍ ഇടം നേടാന്‍ ഛേത്രിയി.74 ഗോളുകളുമായാണ് ഛേത്രി ആദ്യ 10ത്തിലേക്ക് കയറിയത്.

അര്‍ജന്റീനന്‍ നായകന്‍ സാക്ഷല്‍ മെസ്സിയെ പിന്തള്ളിയാണ് ഛേത്രിയുടെ കുതിപ്പ്. മെസ്സിക്ക് 72 ഗോളാണുള്ളത്. 73 ഗോള്‍ നേടിയ യുഎഇയുടെ ഗോള്‍ മെഷീന്‍ അലി മബ്കൂത്തിനെയും ഛേത്രി ഇന്ന് മറികടന്നു. റെക്കോഡ് നേട്ടത്തോടെ ബംഗ്ലാദേശിനെതിരേ ടീമിനെ ജയത്തിലേക്ക് നയിക്കാനും ക്യാപ്റ്റനായി.ആദ്യ പത്തില്‍ ബഷര്‍ അബ്ദുള്ളയാണ് (കുവൈത്ത്-75) ഛേത്രിക്ക് തൊട്ടുമുന്നിലുള്ളത്. 77 ഗോള്‍ നേടിയ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഏഴാം സ്ഥാനത്താണ്. മൂന്ന് ഗോള്‍ കൂടി നേടിയാല്‍ ഛേത്രിക്ക് പെലെയ്‌ക്കൊപ്പമെത്താം. ഏറ്റവും കൂടുതല്‍ ഗോളുകള്‍ ഇറാന്റെ അലി ദെയ്ക്കാണ് (109). രണ്ടാം സ്ഥാനത്ത് 103 ഗോളുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. മലേസ്യയുടെ മൊക്തര്‍ ദഹരി (100 മല്‍സരത്തില്‍ നിന്ന് 89 ഗോള്‍), പുസ്‌കാസ് (ഹംഗറി -84), ഗോഡ്‌ഫ്രെ (സാംബിയ -79), ഹുസൈന്‍ സെയ്ദ് (ഇറാഖ് -78) എന്നിവരാണ് കൂടുതല്‍ ഗോള്‍ നേടിയ മറ്റ് താരങ്ങള്‍.


മത്സരശേഷം ഛേത്രിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച്.കഴിഞ്ഞ വർഷം മുതൽ പലരും ചോദിക്കുന്നു എപ്പോഴാണ് ഛേത്രി വിരമിക്കുക, ഛേത്രി വിരമിച്ചുകഴിഞ്ഞാൽ പിന്നെ നമ്മൾ എന്ത് ചെയ്യും എന്നൊക്കെ, ഇപ്പോൾ പോലും, എല്ലാ പരിശീലനസെഷനുകൾ കഴിയുമ്പോഴും വ്യക്തമാകുന്നത് ഛേത്രി തന്നെയാണ് നമ്മുടെ ഏറ്റവും മികച്ച താരമെന്നാണ്, ഛേത്രിയെ നമുക്ക് കിട്ടിയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു സ്റ്റിമാച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ രണ്ട് ഗോളുകൾ നേടിയതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ (4) നേടിയ ഐ.എം വിജയന്റെ റെക്കോർഡിനൊപ്പം ഛേത്രിയെത്തി.14 വർഷമായി ഇന്ത്യൻ ദേശീയ ടീമിൽ സേവനമനുഷ്ഠിച്ച വിജയൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ (1994, 1998, 2002) മൂന്ന് പതിപ്പുകളിലും സ്കോർ ചെയ്യുകയും ചെയ്തു. ഛേത്രി, വിജയൻ എന്നിവർക്ക് ശേഷം മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ ബികാഷ് പഞ്ജി, ജൂൾസ് ആൽബർട്ടോ, ജോ പോൾ ആഞ്ചേരി എന്നിവരാണ് ഇവർക്ക് പിന്നാലെ പട്ടികയിൽ ഇടംപിടിച്ചത്.

2005 മുതൽ ഇന്ത്യൻ ടീമിന്റെ നീല ജേഴ്സി അണിയുന്ന ഛേത്രി 117 മത്സരങ്ങളിൽ നിന്നും 74 ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളും നേടിയ ഛേത്രി ബൂട്ടിയയുടെ 107 മത്സരങ്ങളുടെ റെക്കോർഡാണ് തകർത്തത്.ആറ് തവണ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്ലയെർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.വിജയൻ മൂന്നു തവണയും , ജോ പോൾ അഞ്ചേരി ,ബൂട്ടിയ എന്നിവർ രണ്ടു തവണ വീതം നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി മൂന്നു ഹാറ്റ്‍ക്കും ഛേത്രി നേടിയിട്ടുണ്ട് . ഐ ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോററാണ് ഛേത്രി. നാല് ക്ലബ്ബുകൾക്ക് വേണ്ടി 90 ഗോളുകൾ താരം നേടിയിട്ടുണ്ട്. 19 ഗോളുമായി എഎ ഫ് സി മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവും ഛേത്രിയാണ്.