❝റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിനെ പ്രശംസിച്ച് ഇവാൻ വുകോമാനോവിച്ച്❞|Ivan Vukomanovic |Sunil Chhetri

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിന് (ആർഎഫ്‌ഡിഎൽ) കഴിഞ്ഞ ദിവസം ഗോവയിൽ സമാപനം കുറിച്ചിരുന്നു, ആദ്യ എഡിഷനിൽ ബംഗളുരു എഫ് സിയാണ് ജേതാക്കളായത്.ഇന്ത്യൻ ഫുട്ബോളിലേക്ക് കൂടുതൽ മത്സര ഫുട്ബോൾ ആക്ഷൻ വരുമെന്ന് ആരാധകർക്ക് തരുന്ന ചാമ്പ്യൻഷിപ്പ് തന്നെയാണ് കടന്നു പോയത്.

ഒരു മാസം നീണ്ടു നിന്ന ടൂർണമെന്റിൽ നിരവധി യുവ താരങ്ങളാണ് ശ്രദ്ധേയമായ പ്രകടനം നടത്തിയത്. ഇന്ത്യൻ ഫുട്‌ബോളിലെ ശരിയായ ചുവടുവയ്പായി ടൂർണമെന്റിനെ പലരും കാണുന്നത്.ബെംഗളൂരു എഫ്‌സി (ബിഎഫ്‌സി) ക്യാപ്റ്റൻ സുനിൽ ഛേത്രിയെയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി) ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചും ലീഗിനെ പ്രശംസിച്ച് രംഗത്ത് വരികയും ചെയ്തു.

ആദ്യത്തെ RFDL ഏഴ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സുമായിരുന്നു മത്സരിച്ചത്.യുകെയിൽ നടക്കുന്ന നെക്സ്റ്റ്‌ജെൻ കപ്പിൽ ആദ്യ രണ്ട് ടീമുകൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.ബെംഗളൂരു എഫ്‌സി റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവരാണ് നെക്‌സ്റ്റ്‌ജെൻ കപ്പിൽ പങ്കെടുക്കും.ആദ്യത്തെ ഡെവലപ്‌മെന്റ് ലീഗ് നടത്തിയതിന് റിലയൻസ് ഫൗണ്ടേഷനോട് ഛേത്രി നന്ദി പറഞ്ഞു, അവർ ആവശ്യമുള്ളത് ചെയ്തുവെന്ന് പറഞ്ഞു.

“ധാരാളം കളിക്കാർ പ്രത്യേകിച്ച് യുവാക്കൾ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തവരുണ്ട്. അവർക്ക് അത് ലഭിക്കുമ്പോൾ അവരിൽ ചിലർ അത് പരമാവധി പ്രയോജനപ്പെടുത്തുന്നു. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് ശരിയായ ദിശയിലേക്കുള്ള ശരിയായ ചുവടുവയ്പ്പാണ്.ഐ.എസ്.എല്ലിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്ത വിവിധ ടീമുകളുടെ എത്രയോ താരങ്ങൾ ഇവിടെ കളിക്കുന്നു . ഒരു മത്സര ടൂർണമെന്റിൽ 90 മിനിറ്റ് കളിക്കാനും അവർക്ക് കാത്തിരിക്കാം റിലയൻസ് ഫൗണ്ടേഷന്, ആവശ്യമുള്ളത് ചെയ്തതിന് അഭിനന്ദനങ്ങൾ” ഛേത്രി പറഞ്ഞു.

ഇത്തരം മത്സരം ഇന്ത്യൻ ഫുട്ബോളിനെ ആഗോള ചിത്രത്തിൽ സഹായിക്കുമെന്നും റിസർവ് സൈഡ് RFDL-ൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും അവരുടെ പുരോഗതി കാണുന്നതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.”യുവജന വികസനത്തിൽ നിക്ഷേപം നടത്തുന്നത് ശരിയാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. യുവാക്കളിൽ നിക്ഷേപിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് പുരോഗതി കൈവരുത്തും. KBFC-യിലെ യുവാക്കൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ശരിക്കും സന്തോഷകരമാണ്. ഞങ്ങളുടെ ചെറുപ്പക്കാർക്ക് തങ്ങളുടെ കഴിവുകൾ എല്ലാവരെയും കാണിക്കാൻ സാധിച്ചത് വലിയ കാര്യമാണ്. ഒപ്പം ഉയർന്ന തലത്തിൽ പങ്കെടുക്കാനുള്ള കഴിവും അവർ പ്രകടിപ്പിച്ചു ” വുകോമാനോവിച്ച്ൽ പറഞ്ഞു.

“റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് ഒരു മഹത്തായ കാര്യമാണ്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് അവരുടെ ഗുണങ്ങൾ പ്രകടിപ്പിക്കാനും മത്സരിക്കാനും.എന്റെ ഭാഗത്ത് നിന്ന് ആ ലീഗ് സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഇവരെയെല്ലാം അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ഇത് ഇന്ത്യൻ യുവാക്കളെയും പിന്നീട് ഇന്ത്യൻ ഫുട്ബോളിനെയും ആഗോള തലത്തിൽ ഉയരങ്ങളിൽ എത്തിക്കും “2021-22 സീസണിന്റെ ഫൈനലിലെത്താൻ കേരളത്തെ സഹായിച്ച സെർബിയൻ കൂട്ടിച്ചേർത്തു.