38 ലും എതിരാളികൾ ഇല്ലാതെ സുനിൽ ഛേത്രി ,2021-22 സീസണിലെ എഐഎഫ്എഫ് ഫുട്‌ബോളർമാരായി ഇന്ത്യൻ ഇതിഹാസം |Sunil Chhetri

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെയും വനിതാ ടീം മിഡ്ഫീൽഡർ മനീഷ കല്യാണിനെയും 2021-22 സീസണിലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ഫുട്ബോൾ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.ഛേത്രിയെയും മനീഷയെയും അവരുടെ ദേശീയ പരിശീലകരായ ഇഗോർ സ്റ്റിമാക്, തോമസ് ഡെന്നർബി എന്നിവർ അവാർഡിനായി നാമനിർദ്ദേശം ചെയ്തത്.

ഈ വർഷം ദേശീയ ടീമിനായി ഛേത്രി 4 ഗോളുകൾ നേടി തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 84 ആയി ഉയർത്തി. സജീവ ഫുട്ബോൾ കളിക്കാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും പിന്നിലാണ് ഛേത്രിയുടെ സ്ഥാനം.ഇത് ഏഴാം തവണയാണ് ഛേത്രി പുരുഷ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെടുന്നത്, 2018 ന് ശേഷം ഇത് ആദ്യമാണ് ഇതിഹാസം അവാർഡ് നേടിയത്.

“സുനിൽ ഞങ്ങളുടെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായിരുന്നു കൂടാതെ SAFF കപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റും. കൂടാതെ കൊൽക്കത്തയിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ 3 കളികളിൽ നിന്ന് 4 ഗോളുകൾ നേടി അദ്ദേഹം മുന്നിൽ നിന്ന് നയിച്ചു. അദ്ദേഹത്തിന്റെ പ്രതിബദ്ധത, നേതൃത്വം, അച്ചടക്കം, കഠിനാധ്വാനം എന്നിവ മോശം സമയത്തും നല്ല സമയത്തും ശ്രദ്ധേയമായിരുന്നു, ” ടീം കോച്ച് സ്റ്റിമാക് പറഞ്ഞു.

കഴിഞ്ഞ സീസണിലെ വളർന്നുവരുന്ന ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട മനീഷ കല്യാൺ ഇത്തവണ ഏറ്റവും മികച്ച വനിത താരത്തിനുള്ള അവാർഡ് നേടി.സൈപ്രസ് ചാമ്പ്യൻമാരായ അപ്പോളോൺ ലേഡീസിൽ അടുത്തിടെ കരാർ ഒപ്പുവെച്ച മനീഷ ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന താരമാണ്. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിന്റെ യോഗ്യതാ റൗണ്ടിൽ മനീഷ മത്സരിക്കും.മാർട്ടിന തോക്‌ചോമിനെ 2021-22 വനിതാ എമർജിംഗ് ഫുട്‌ബോളറായും വിക്രം പർതാപ് സിംഗിനെ മികച്ച പുരുഷ എമേർജിങ് താരമായും തിരഞ്ഞെടുത്തു.