ഇത് പവർഫുൾ വാലറ്റം 🏏ഓവലിൽ കണ്ടത് ഇന്ത്യൻ ടീമിന്റെ പ്ലാൻ ബി

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം വളരെ അധികം സന്തോഷം നൽകിയ ഒരു ദിവസമാണ് ഓവൽ ടെസ്റ്റിലെ നാലാം ദിനത്തിൽ കടന്നുപോയത്. ഒരു ടെസ്റ്റ്‌ ഇന്നിങ്സിൽ കളിക്കാനെത്തി ഭൂരിപക്ഷം ബാറ്റ്‌സ്മാൻമാരും ഫോമിലേക്ക്‌ എത്തുക ഇന്ത്യൻ ബാറ്റിങ് നിരയിലെ അപൂർവ്വമായ കാഴ്ചക്കാണ് നമ്മൾ ഓവൽ ടെസ്റ്റിൽ സാക്ഷിയായത്. ഒന്ന് ഇന്നിങ്സിൽ വെറും 191 റൺസിൽ പുറത്തായ മോശം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ബാറ്റിങ് അല്ല ഓവൽ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ നാം കണ്ടത്. മികച്ച ക്ലാസ്സ്‌, മാസ്സ് ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളം നിറഞ്ഞത് ക്രിക്കറ്റ്‌ ആരാധകർക്ക്‌ സമ്മാനിച്ചത് എക്കാലവും ഓർത്തിരിക്കാനാകുന്ന ബാറ്റിങ് വിരുന്നാണ്. കോഹ്ലി, പൂജാര, റിഷാബ് പന്ത് എന്നിവർ എല്ലാം പഴയ ഫോമിലേക്ക് തിരികെ എത്തിയപ്പോൾ ഏറെ ശ്രദ്ധേയമായി മാറിയത് ഇന്ത്യൻ ടീം വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനമാണ്. മിക്ക മത്സരങ്ങളിലും അതിവേഗം എതിർ ടീമിന് വിക്കറ്റുകൾ സമ്മാനിക്കുന്ന ഏറെ ദുർബലരായ ഇന്ത്യൻ വാലറ്റ ബാറ്റിംഗിനെ അല്ല ഓവൽ ടെസ്റ്റിൽ നാലാം ദിനത്തിൽ കണ്ടത്.

ശക്തരായ ഇംഗ്ലണ്ട് ബൗളിംഗ് നിരക്ക് ഒരു അവസരം പോലും നൽകാതെ വമ്പൻ ഷോട്ടുകൾ കളിക്കുന്ന ഇന്ത്യൻ വാലറ്റ ബാറ്റിങ് നിര കയ്യടികൾ നേടുകയാണ് ഇപ്പോൾ. താക്കൂർ, സിറാജ്, ഉമേഷ്‌ യാദവ്, ജസ്‌പ്രീത് ബുംറ എന്നിവരെല്ലാം ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാരെ പോലും ഞെട്ടിക്കുന്ന സ്റ്റൈലിൽ ബാറ്റ് വീശിയ സാഹചര്യം ഇംഗ്ലണ്ട് നിരയെ പോലും ഒരു നിമിഷം അമ്പരപ്പിച്ചു. ഇവരുടെ വിക്കറ്റ് വീഴ്ത്തുവാൻ ഇനി എന്ത് പ്ലാൻ എന്നും ആലോചിക്കുന്ന നായകൻ ജോ റൂട്ട് മുഖം ഏറെ ചർച്ചയായി കഴിഞ്ഞു.


പത്താമൻ ജസ്‌പ്രീത് ബുമ്രയൊക്കെ തന്റെ വിക്കറ്റിന് നൽകുന്ന വില ഒരുപാട് സന്തോഷം നൽകുന്നുണ്ട്.വാലറ്റമിപ്പോൾ ബാറ്റിംഗ് കൂടുതൽ ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്യുമ്പോൾ ഈ ഒരു വൻ മാറ്റത്തിന് പിന്നിലുള്ള ടീം ഇന്ത്യയുടെ ബാറ്റിംഗ് കോച്ചും, ഹെഡ് കോച്ചും എല്ലാം ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. രണ്ടാം ഇന്നിങ്സിൽ താക്കൂർ 60 റൺസ് അടിച്ചപ്പോൾ ഉമേഷ്‌ യാദവ് 23 പന്തിൽ നിന്നും 2 സിക്സും ഒരു ഫോറും അടക്കം 25 റൺസും ബുറ 24 റൺസും നേടി.