ഡബിൾ ഹെഡ്ഡർ സൂപ്പർ റെക്കോർഡ് 😱ഇത് റൊണാൾഡോ സ്റ്റൈൽ

ഫൂട്ബോൾ ലോകത്തെ വീണ്ടും ഞെട്ടിച്ച് ഇതിഹാസ പോർച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പ്രകടന മികവിനാൽ ആരാധകരെ എല്ലാം എക്കാലവും ആവേശത്തിലാക്കാറുള്ള റൊണാൾഡോ ഇത്തവണ അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു സുവർണ്ണ നേട്ടമാണ് കരസ്ഥമാക്കിയത്. അന്താരാഷ്ട്ര ഫൂട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ താരം എന്നൊരു നേട്ടത്തിൽ ഇനി റൊണാൾഡോ മാത്രം.ഇന്നലെ രാത്രി നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അയർലൻഡിന് എതിരെയാണ് ഡബിൾ ഗോളുമായി റൊണാൾഡോ തിളങ്ങി അപൂർവ്വ നേട്ടത്തിലേക്ക് എത്തിയത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ താരം അന്താരാഷ്ട്ര ഫൂട്ബോളിൽ 111 ഗോളുകൾ എന്ന നേട്ടത്തിലേക്ക് എത്തി.


ഇതോടെ 180 മത്സരങ്ങളിൽ നിന്നും 111 ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി മാത്രം അടിച്ചെടുത്ത് കഴിഞ്ഞു ഇറാൻ താരം അലി ദേയിയുടെ 109 ഗോൾ എന്ന നേട്ടമാണ് ഇപ്പോൾ റോണോ മറികടന്നത്. റൊണാൾഡോക്ക്‌ മുൻപിൽ മറ്റൊരു അന്താരാഷ്ട്ര ഫൂട്ബോൾ നേട്ടം കൂടി മറികടക്കപ്പെട്ടത് ആഘോഷമാക്കി മാറ്റുകയാണ് സോഷ്യൽ മീഡിയയും ഒപ്പം ആരാധകരും എല്ലാം. മത്സരത്തിൽ നിർണായകമായ ഒരു പെനാൽറ്റി റൊണാൾഡോ നഷ്ടമാക്കി വിമർശനങ്ങൾ കെട്ടിരിക്കെയാണ് താരം എൺപത്തിയോൻപതാം മിനുറ്റിലും ഒപ്പം മത്സരം അവസാനിക്കാൻ ഏതാനും ചില സെക്കൻഡുകൾ ബാക്കിനിൽക്കേയും ഹെഡർ ഗോളുകൾ നേടിയത്.ചരിത്ര നേട്ടത്തിൽ റൊണാൾഡോക്ക്‌ വളരെ അധികം ആശംസകൾ നേരുകയാണ് എല്ലാ താരങ്ങളും.

അതേസമയം 2003ലാണ് റൊണാൾഡോ ആദ്യമായി പോർച്ചുഗീസ് ടീമിനായി തന്റെ കുപ്പായം അണിഞ്ഞത്.തന്റെ രണ്ടാം ഹെഡ്ഡർ ഗോൾ നേടിയ ശേഷം ജേഴ്സി വലിച്ചൂരി സ്വതസിദ്ധമായ ശൈലിയിൽ സെലിബ്രേഷൻ കൂടി താരം നടത്തിയത് വിമർശകർക്കുള്ള മറുപടിയായി മാറി. താരം വൈകാതെ തന്റെ പുത്തൻ ക്ലബ്ബ്‌ ഒപ്പം ചേരുമെന്നാണ് സൂചനകൾ. ടീമിന് ജയം നേടികൊടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും മത്സരത്തിന് ശേഷം പറഞ്ഞ റൊണാൾഡോ കേവലം റെക്കോർഡുകളെ കുറിച്ച് താൻ ഒട്ടും ചിന്തിക്കാറില്ല എന്നും വിശദമാക്കി.