‘മെസ്സി മാജിക്’ : ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഗോളുമായി സൂപ്പർ താരം ലയണൽ മെസ്സി |Lionel Messi

പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന ലീഗ് 1 മത്സരത്തിൽ ട്രോയിസിനെതീരെ തകർപ്പൻ ജയം പിഎസ്ജി നേടിയിരുന്നു.ലയണൽ മെസ്സി, നെയ്മർ, എംബാപ്പെ എന്നിവർ പിഎസ്ജിക്കായി സ്കോർ ചെയ്തപ്പോൾ പിഎസ്ജി 4-3ന് ജയിച്ചു. ലയണൽ മെസ്സി നേടിയ ഗോൾ കളിയുടെ ഹൈലൈറ്റായി മാറി. ബോക്‌സിന് പുറത്ത് നിന്ന് ലോകോത്തര ലോംഗ് റേഞ്ച് ഷോട്ട് ഗോളാണ് മെസ്സി നേടിയത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ മാമ ബാൾഡെയാണ് ട്രോയ്‌സിനായി ആദ്യ ഗോൾ കണ്ടെത്തിയത്. കളിയുടെ 24-ാം മിനിറ്റിൽ കാർലോസ് സോളറുടെ ഗോളിൽ പിഎസ്ജി സമനില പിടിച്ചു. തുടർന്ന്, രണ്ടാം പകുതിയുടെ 52-ാം മിനിറ്റിൽ മാമാ ബാൾഡെ വീണ്ടും ട്രോയിസിന് ലീഡ് നൽകി. ഇതിന് പിന്നാലെയാണ് ലയണൽ മെസ്സിയുടെ സൂപ്പർ ഗോൾ പിറന്നത്. മത്സരത്തിന്റെ 55-ാം മിനിറ്റിൽ മെസ്സിയാണ് ഗോൾ നേടിയത്. സെർജിയോ റാമോസിന്റെ പാസ് ബോക്സിന് പുറത്ത് നിന്ന് ഇടതുകാലുകൊണ്ട് ശക്തമായ ലോംഗ് റേഞ്ച് ഷോട്ടിലൂടെ മെസ്സി പന്ത് വലയിലെത്തിച്ചു.

ട്രോയിസ് ഡിഫൻഡർമാരുടെ വലിയ നിര തന്നെ മെസ്സിക്ക് മുന്നിൽ അണിനിരന്നെങ്കിലും അവരെയെല്ലാം മറികടന്ന് മെസ്സി പന്ത് ലക്ഷ്യത്തിലെത്തിച്ചു. മെസ്സിയുടെ സീസണിലെ ഏറ്റവും മികച്ച ഗോളായാണ് ആരാധകർ ഈ ഗോളിനെ കണക്കാക്കുന്നത്. സീസണിലെ മെസ്സിയുടെ ഏഴാം ലീഗ് വൺ ഗോളാണിത്. ഈ ഗോളോടെ, 2017/18 മുതൽ യൂറോപ്പിലെ മികച്ച 5 ലീഗുകളിലെ കളിക്കാർക്കിടയിൽ ബോക്സിന് പുറത്ത് നിന്ന് മികച്ച ഗോൾ സ്‌കോററായി മെസ്സി മാറി.

ട്രോയിസിനെതിരെ 62-ാം മിനിറ്റിൽ നെയ്മർ നേടിയ ഗോളിൽ പിഎസ്ജി 3–2ന് മുന്നിലെത്തി. സോളറിനെ ബോക്സിൽ വീഴ്ത്തിയതിന് പിഎസ്ജിക്ക് ലഭിച്ച പെനാൽറ്റി 77-ാം മിനിറ്റിൽ എംബാപ്പെ ഗോളാക്കി മാറ്റി പിഎസ്ജിയുടെ ലീഡ് 4-2 ആയി ഉയർത്തി. 88-ാം മിനിറ്റിൽ ആന്റെ പലവേർസ ട്രോയിസിനുവേണ്ടി മൂന്നാം ഗോൾ നേടി, പക്ഷേ അവസാന വിസിലിൽ PSG 4-3ന് ജയിച്ചു.

Rate this post