ടി :20 ലോകകപ്പ് പാകിസ്ഥാൻ ഉറപ്പിച്ചു 👌പരിശീലകരായി ഇതിഹാസ താരങ്ങൾ

വരാനിരിക്കുന്ന ടി :20 ലോകകപ്പിനായുള്ള ഒരുക്കങ്ങളിലാണ് ടീമുകൾ എല്ലാം. ഏറെ നിർണായകമായ ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് തുടങ്ങുവാനായി ആഴ്ചകൾ മാത്രം ശേഷിക്കേ ക്രിക്കറ്റ്‌ ലോകത്തെ മുഴുവൻ ഞെട്ടിക്കുകയാണ് പാകിസ്ഥാൻ ടീം. ദിവസങ്ങൾ മുൻപ് ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച പാകിസ്ഥാൻ ടീം ഇപ്പോൾ പുത്തൻ പരിശീലകരെ പ്രഖ്യാപിച്ചാണ് മറ്റൊരു സസ്പെൻസ് സമ്മാനിക്കുന്നത്. ഇന്ന് ചുമതലയേറ്റ പുത്തൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ ചെയർമാൻ റമീസ് രാജയാണ് വമ്പൻ തീരുമാനം കൂടി എല്ലാ ആരാധകരെയും അറിയിക്കുന്നത്.

ടീമിന്റെ ബാറ്റിങ് പരിശീലകനായി മാത്യു ഹെയ്ഡനെയും ബൗളിംഗ് കോച്ചായി വെർനോൺ ഫിലാണ്ടറിനെയാണിപ്പോൾ ടീം ഇപ്പോൾ പ്രഖ്യാപിക്കുന്നത്. മുൻ ഓസ്ട്രേലിയൻ ഇതിഹാസ ബാറ്റ്‌സ്മാൻ കൂടിയാണ് മാത്യു ഹെയ്ഡൺ. കൂടാതെ മുൻ സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ താരമാണ്‌ ഫിലാണ്ടർ. അതേസമയം ഇരുവരുടെയും എക്സ്പീരിയൻസ് കൂടി ലോകകപ്പിൽ പാകിസ്ഥാൻ ടീമിന് സഹായകമാകും എന്നും റമീസ് രാജ വിശദമാക്കി.


അതേസമയം ദിവസങ്ങൾ മുൻപാണ് ടീം ഹെഡ് കോച്ച് മിസ്ബയും മറ്റൊരു കോച്ച് കൂടിയായ വഖാർ യൂനിസും സ്ഥാനം ഒഴിഞ്ഞത്. പാകിസ്ഥാൻ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവരും രാജിവെച്ചത് വളരെ അധികം ചർച്ചയായി മാറിയിരുന്നു. ഇപ്പോൾ പാക് ടീം ബാറ്റിങ് കോച്ചായ ഹെയ്ഡൻ 15 വർഷകാലം ഓസ്ട്രേലിയൻ ടീമിനായി കളിച്ചു. ടെസ്റ്റിലും ഏകദിന തലത്തിലും വേഗത്തിൽ സ്കോർ ചെയ്യാനുള്ള കഴിവിൽ പ്രശസ്തനായ ഇടത് കൈയ്യൻ സ്റ്റാർ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്നു ഹെയ്ഡൻ.