അർജന്റീനയുടെ വേൾഡ് കപ്പ് നേട്ടത്തിൽ സൂപ്പർ താരം പോളോ ഡിബാലാക്കും വലിയൊരു പങ്കുണ്ട് |Qatar 2022 |Paulo Dybala
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് കിരീടം ഉയർത്തി അർജന്റീന ഫുട്ബോൾ ലോകത്തിന്റെ നെറുകയിലെത്തി. അർജന്റീനയെ ഈ കിരീടത്തിലേക്ക് നയിക്കുന്നതിൽ ഓരോ കളിക്കാരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. എഎസ് റോമയുടെ പൗലോ ഡിബാലയെ ഫൈനലിന് മുമ്പ് പലരും നിർഭാഗ്യവാനായ അർജന്റീനിയൻ കളിക്കാരനായി വിശേഷിപ്പിച്ചിരുന്നു.
ക്ലബ് ഫുട്ബോളിലെ മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും, 2022 ലോകകപ്പിൽ അർജന്റീനയ്ക്കായി ആദ്യ ഇലവനിൽ ഒരു മത്സരം പോലും നടത്താൻ ഡിബാലയ്ക്ക് കഴിഞ്ഞില്ല, ഇത് അദ്ദേഹത്തെ നിർഭാഗ്യവാനാക്കി. എന്നിരുന്നാലും, ഫൈനലിൽ ഫ്രാൻസിനെതിരെ, അധിക സമയത്തെ അവസാന മിനിറ്റുകളിൽ പകരക്കാരനായി ഇറങ്ങാനായിരുന്നു ഡിബാലയുടെ നിയോഗം.

മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയും ടാഗ്ലിയാഫിക്കോയ്ക്ക് പകരം ഇറങ്ങിയ ഡിബാല കിക്ക് വലയിലാക്കുകയും ചെയ്തു.മത്സരത്തിന്റെ 123-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയുടെ വൺ-ഓൺ-വൺ ഡ്രൈവ് ഡിബാല ബോക്സിൽ തടഞ്ഞു.ഒരുപക്ഷേ എംബാപ്പെയുടെ മുന്നേറ്റത്തെ തടയാൻ ഡിബാലയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ഫൈനലിന്റെ ഫലം മറ്റൊന്നാകുമായിരുന്നു.പരിശീലകൻ ഏൽപ്പിച്ച കടമയും ഡിബാല നിറവേറ്റി.
പെനാൽറ്റി ഷൂട്ടൗട്ടിൽ ലയണൽ മെസ്സിക്ക് ശേഷം അർജന്റീനയുടെ രണ്ടാം കിക്ക് എടുത്ത ഡിബാല, ഹ്യൂഗോ ലോറിസിനെ മറികടന്ന് പന്ത് വലയിലേക്ക് കയറ്റി. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ ഡിബാലയുടെ ആഘോഷം മറ്റ് അർജന്റീന താരങ്ങൾ ആഘോഷിക്കുന്നതിലുംഒരു പടി കൂടി മുന്നോട്ട് പോയി എന്ന് പറയണം. മത്സരശേഷം ഡിബാല തന്റെ പെനാൽറ്റി ഗോളാക്കിയ വലയുടെ ഭാഗം മുറിച്ച് കഴുത്തിൽ തൂക്കി. ഗോൾ പോസ്റ്റിന്റെ ബാറിന് മുകളിലൂടെ കയറിയ ഡിബാലയും തന്റെ സന്തോഷം പ്രകടിപ്പിച്ചു.
Argentina owe winning the World Cup to this Dybala interception in the 123rd minute 👍💎pic.twitter.com/SheyOLbwU5
— Aziz #LefIN (@aziz_zgh) December 19, 2022
ഡ്രസിങ് റൂമിൽ എത്തിയപ്പോഴും ഡിബാലയുടെ കഴുത്തിൽ ഗോൾ വലയുടെ ഒരു ഭാഗം ഉണ്ടായിരുന്നു. ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾക്കൊപ്പം കളിക്കളത്തിലും ഡ്രസിങ് റൂമിലും ഡിബാല വലിയ ആവേശത്തോടെയാണ് ആഘോഷിച്ചത്. ഫൈനൽ മത്സരം കാണാനെത്തിയ അമ്മയ്ക്കൊപ്പം ഡിബാലയും സന്തോഷം പങ്കുവച്ചു. ഡിബാല മികച്ച കളിക്കാരനാണെങ്കിലും ടീമിന്റെ തന്ത്രങ്ങൾ കാരണം പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. എങ്കിലും ഭാവിയിൽ അർജന്റീന ടീമിൽ ഡിബാല നിർണായക സാന്നിധ്യമാകുമെന്ന് പ്രതീക്ഷിക്കാം.