ഇംഗ്ലണ്ടിനെ തോൽപ്പിക്കാണോ അവൻ ടീമിൽ വരണം :രക്ഷകനായി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെ അധികം നിർണായകമാണിപ്പോൾ നടക്കുന്ന ഇംഗ്ലണ്ടിന് എതിരായ 5 മത്സര ടെസ്റ്റ്‌ പരമ്പര. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഈ ടെസ്റ്റ്‌ പരമ്പരയിൽ നിലവിൽ 1-1ന് ഒപ്പമാണ് ഇരു ടീമുകളും. ലോർഡ്‌സിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയപ്പോൾ മൂന്നാം ടെസ്റ്റ്‌ ജയിച്ചാണ് ഇംഗ്ലണ്ട് ടീം ടെസ്റ്റ്‌ പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്. നേരത്തെ ഒന്നാം ടെസ്റ്റ്‌ നിരാശയുടെ പൂർണ്ണ സമനിലയിലാണ്‌ അവസാനിച്ചത്. ലീഡ്സ് ടെസ്റ്റിലെ തന്നെ നാണക്കേടിന്റെ ഇന്നിങ്സ് തോൽവി ഇന്ത്യൻ ടീമിനും ആരാധകർക്കും ഒരുവേള മറക്കുവാൻ പോലും സാധിക്കില്ല. ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിലെ മോശം ഫോമാണ് ഈ തോൽവിക്കും കാരണം. വരുന്ന രണ്ട് ടെസ്റ്റുകൾക്ക് മുന്നോടിയായി ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ മാറ്റങ്ങൾ സംഭവിക്കണം എന്നുള്ള ആവശ്യം ഇതിനകം ശക്തമായി കഴിഞ്ഞു.

എന്നാൽ ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ അടുത്ത ടെസ്റ്റിൽ ഒരു താരത്തെ കൂടി നിർബന്ധമായും ഉൾപ്പെടുത്തണം എന്നും ആവശ്യം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിലീപ് വെങ്ങ്സാർക്കർ. വരുന്ന ടെസ്റ്റ്‌ മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഏറെ വീക്കായ ബാറ്റിങ് നിരയെ ഇനി ശക്തമാക്കുവാൻ ഈ താരം ടീമിലേക്ക് വരേണ്ടത് വളരെ ഏറെ അത്യാവശ്യമാണ് എന്നുമിപ്പോൾ വെങ്ങ്സാർക്കർ തുറന്ന് പറയുകയാണ്.മുംബൈ ഇന്ത്യൻസ് താരവും ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനവും നടത്തിയ സൂര്യകുമാർ യാദവിനെയാണ് വെങ്ങ്സാർക്കർ ഇപ്പോൾ നിർദ്ദേശിക്കുന്നത്.

“ഇന്ത്യൻ ടീമിന്റെ മിഡിൽ ഓർഡറിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി സൂര്യകുമാർ യാദവ് ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളും കളിക്കണം ഇന്നാണ് എന്റെ അഭിപ്രായം. നിലവിൽ മികച്ച ഫോമിലുള്ള അവന് ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്തായി മാറുവാൻ സാധിക്കും. ഹനുമാ വിഹാരിക്ക്‌ മുൻപായി സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ എത്തേണ്ടത് “വെങ്ങ്സാർക്കർ നിലപാട് ശക്തമാക്കി.