സഞ്ജു സാംസണല്ല! യശസ്വി ജയ്‌സ്വാളിനെ മികച്ച കളിക്കാരനാക്കിയതിനെ ശ്രീലങ്കൻ ഇതിഹാസത്തെ പ്രശംസിച്ച് സുരേഷ് റെയ്ന

ഐപിഎൽ 2023 ൽ നിരവധി യുവ താരങ്ങളാണ് താരങ്ങളാണ് തങ്ങളുടെ കഴിവ് തെളിയിച്ച് മുൻ നിരയിലേക്ക് കടന്നു വന്നത്.ടൂർണമെന്റിൽ ബാറ്റുകൊണ്ടും പന്ത് കൊണ്ടും വിസ്മയിപ്പിച്ച നിരവധി അൺക്യാപ്ഡ് യുവ താരങ്ങൾ ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎൽ 2023 ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഒരു മികച്ച ടൂർണമെന്റാണ്.

എന്നിരുന്നാലും സീസണിലെ കണ്ടെത്തൽ മറ്റാരുമല്ല രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്‌സ്വാളാണ്.ഈ സീസണിൽ 14 മത്സരങ്ങൾ കളിച്ച 21 കാരൻ 625 ആണ് നേടിയത്.ഐ‌പി‌എൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ കളിക്കാരനായി അദ്ദേഹം മാറി, കൂടാതെ കെ‌കെ‌ആറിനെതിരെ ഏറ്റവും വേഗമേറിയ ഐ‌പി‌എൽ 50 എന്ന റെക്കോർഡും അദ്ദേഹം തകർത്തു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഒരു അൺക്യാപ്പ് കളിക്കാരനെന്ന റെക്കോർഡും അദ്ദേഹം തകർത്തു.

ഈ സീസണിൽ ഒരു സെഞ്ചുറിയും അഞ്ചു അർദ്ധ സെഞ്ചുറിയും നേടിയ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 163 .61 ആണ്.ജയ്‌സ്വാളിന്റെ ഉയർച്ചയുടെ ക്രെഡിറ്റ് RR നായകൻ സഞ്ജു സാംസണും അവകാശപ്പെട്ടതാണ്. എന്നാൽ ശ്രീലങ്കൻ ഇതിഹാസവും നിലവിലെ ആർആർ ഹെഡ് കോച്ചുമായ കുമാർ സംഗക്കാര യശസ്വി ജയ്‌സ്വാളിന്റെ ഉയർച്ചയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സുരേഷ് റെയ്‌ന കരുതുന്നു.ജയ്‌സ്വാളിന്റെ ബാറ്റിംഗിൽ ഒരു ശാന്തതയുണ്ടെന്നും താരത്തിന്റെ ശരീരഭാഷ പ്രശംസിക്കുകയും ചെയ്തു. ബൗളര്മാര്ക്കെതിരെ ആധിപത്യം പുലർത്താൻ യുവ താരത്തിന് കഴിവുണ്ടെന്നും പറഞ്ഞു.

“അദ്ദേഹത്തിന്റെ ബാറ്റിംഗിൽ ഒരു ശാന്തതയുണ്ട്. അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ വ്യത്യസ്തമായ ഊർജ്ജമുണ്ട്, ടീമിനായി സ്ഥിരമായി റൺസ് നേടുന്നു. ഇതിന്, അവരുടെ ഡഗൗട്ടിൽ ഇരിക്കുന്ന കുമാർ സംഗക്കാരയ്ക്ക് ഞാൻ ഒരുപാട് ക്രെഡിറ്റ് നൽകും.ജയ്‌സ്വാൾ ഒരു വ്യത്യസ്ത തരം കളിക്കാരൻ ആണ്.അവൻ ആധിപത്യം സ്ഥാപിക്കാൻ നോക്കുന്നു. ഈ ഫോർമാറ്റിൽ ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കളിക്കാരനും മറ്റൊരു തലത്തിലെത്തുന്നു. ആ ഗുണങ്ങളെല്ലാം അവനുണ്ട്,” സുരേഷ് റെയ്‌ന ജിയോ സിനിമയിലെ ഒരു ആശയവിനിമയത്തിൽ പറഞ്ഞു.

2/5 - (1 vote)