ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാർക്ക് വെല്ലിവിളിയുമായി ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ സർപ്രൈസ് പാക്കേജാണ്‌ ബ്രൈറ്റൺ. ഇതുവരെ ആരെയും അമ്പരിപ്പിക്കുന്ന കുതിപ്പാണ് കുഞ്ഞന് ക്ലബ് കാഴ്ചവെച്ചത്. പ്രീമിയർ ലീഗിൽ ഇതുവരെ ഏഴു മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് അവർ പരാജയപ്പെട്ടത്. എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവരോടൊപ്പം 14 പോയിന്റുകൾ നേടുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള ലിവർപൂൾ രണ്ടു പോയിന്റിനും ഒന്നാം സ്ഥാനത്തുള്ള ചെൽസി ഒരു പോയിന്റിന് മുന്നിലുമാണ്.

2017/18 ൽ പ്രീമിയർ ലീഗിലേക്ക് സ്ഥാന കയറ്റം കിട്ടിയത് മുതൽ ഏഴു മത്സരങ്ങൾക്ക് ശേഷം സ്ഥാനം 14, 15, 16 ,16 ആയിരുന്നു. അത്കൊണ്ട് തന്നെ ബ്രൈറ്റന്റെ പ്രകടനത്തിനു തിളക്കം കൂടും. ഇതിൽ കൂടുതൽ ശ്രദ്ദിക്കപ്പെട്ടത് കഴിഞ്ഞ സീസണിലെ അതേ സ്ക്വാഡിനൊപ്പം ആണ് അവർ ചെയ്തത്.എനോക്ക് മ്വെപ്പു, മാർക്ക് കുക്കുറെല്ല `എന്നി താരങ്ങൾ മാത്രമാണ് ടീമിലെത്തിയത്. പരിശീലകൻ ഗ്രഹാം പോട്ടർ കുറച്ചുകാലമായി ക്ലബിൽ തന്റെ ശൈലി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

3-4-2-1 ഒരു 3-5-2 എന്നി രണ്ടു ഫോർമേഷനും ഒരുമിച്ചുള്ള ശൈലിയിലാണ് മുന്നോട്ട് പോകുന്നത്.അത് നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.അവർ വർണ്ണാഭമായ ഫുട്ബോൾ കളിക്കുന്നു, പന്ത് കൈവശം വയ്ക്കാൻ ഇഷ്ടപ്പെടുന്നു, കൈവശപ്പെടുത്താൻ സമയം എടുത്ത് ആക്രമിക്കാൻ തിടുക്കം കാട്ടാതെയും കളിക്കുന്നു. പ്രീമിയർ ലീഗിൽ 88 തവണ 10 ലധികം പാസുകൾ നൽകി ഏറ്റവും കൂടുതൽ പാസുകൾ നൽകിയവരിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവര്പൂളിനും പിന്നിലാണ്. ബ്രൈറ്റൺ ഷോർട്ട് പാസ് കളിക്കാനാണ് ഇഷ്ടപ്പെടുന്നത് ക്രോസ്സ് കൊടുത്ത കളിക്കാനാണ് താൽപര്യപ്പെടുന്നത്. പ്രതിരോധത്തിലും അവർ മികച്ചു നിക്കുന്നുണ്ട്.

പ്രീമിയർ ലീഗിൽ ചെറിയ പാസുകൾ നൽകിയവരിൽ ലിവര്പൂളിനും സിറ്റിക്കും പിന്നിലാണ് ബ്രൈറ്റൺ. എതിരാളികളെ സമ്മർദ്ദത്തിലാക്കി പന്ത് കൈവശം വെക്കുന്നതിലും വിജയിച്ച ടീമാണ് അവർ. ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ കുറവ് ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയിരിക്കുന്നത്.ബ്രൈറ്റന് ഈ ഫോം നിലനിർത്താൻ കഴിയുമോ എന്ന ചോദ്യം ഇപ്പോൾ ചോദിക്കേണ്ടതുണ്ട്. സീസൺ അവസാനിക്കുമ്പോൾ അവർ ഒരു ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിനായി മത്സരിക്കുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്, പക്ഷേ ഒന്നും അസാധ്യമായ ഒന്നല്ല.

Rate this post