ഇത് ജയിക്കാനുള്ള ഗുഡതന്ത്രം 😱സ്റ്റാർ പേസർ ഇന്ത്യൻ സ്‌ക്വാഡിൽ

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഏറ്റെടുത്ത് കഴിഞ്ഞു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച 2 ടെസ്റ്റ്‌ ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന ഈ പരമ്പര ആരാകും ജയിക്കുകയെന്നത് പ്രവചനാതീതമാണ്. നേരത്തെ ലീഡ്സ് ക്രിക്കറ്റ്‌ ടീമിലെ ഇന്നിങ്സ് ജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീം പൂർണ്ണമായ ഒരു ആത്മവിശ്വാസം നേടിയെങ്കിൽ വിരാട് കോഹ്ലിയും സംഘവും ലോർഡ്‌സ് ടെസ്റ്റ്‌ മത്സരത്തിൽ നേടിയ ചരിത്രജയം ഓവൽ ടെസ്റ്റിലും ആവർത്തിക്കാമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ്. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഈ ഒരു ടെസ്റ്റ്‌ പരമ്പര ജയിക്കേണ്ടത് ഇരു ടീമുകൾക്കും പ്രധാനമാണ്. ഓവലിലെ പിച്ചിൽ സ്പിൻ ബൗളിങ്ങിനും പിന്തുണ ലഭിക്കും എന്നുള്ള ക്രിക്കറ്റ്‌ നിരീക്ഷകർ അഭിപ്രായം കൂടി കണക്കിലെടുത്താകും ഇരു ടീമുകളും അന്തിമ പ്ലേയിംഗ്‌ ഇലവനെ ഇന്ന് ടോസ് സമയത്ത് പ്രഖ്യാപിക്കുക. എന്നാൽ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഒട്ടേറെ മാറ്റങ്ങൾക്കുള്ള സാധ്യത മുൻപ് തന്നെ നായകൻ വിരാട് കോഹ്ലി വിശദമാക്കി കഴിഞ്ഞതാണ്. ഓവൽ ടെസ്റ്റിനുള്ള 15 അംഗ ടീമിനെ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറെ ഒഴിവാക്കിയാണ് ടീമിനെ ഇംഗ്ലണ്ട് വിശദമാക്കിയത്.


എന്നാൽ ക്രിക്കറ്റ്‌ ലോകവും ഇന്ത്യൻ ടീം ആരാധകരും എല്ലാം വളരെ അധികം സജീവ ചർച്ചയാക്കി മാറ്റുന്നത് ഇന്ത്യൻ ടീമിന്റെ പുത്തൻ സർപ്രൈസ് നീക്കമാണ്. ഇംഗ്ലണ്ടിന് എതിരെ ഓവലില്‍ ഇന്ന് തന്നെ തുടക്കം കുറിക്കുന്ന നാലാമത്തെ ക്രിക്കറ്റ്‌ ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സ്‌ക്വാഡിലേക്കാണ് ഇപ്പോൾ പേസര്‍  പ്രസിദ്ധ് കൃഷ്‌ണയെ ഉള്‍പ്പെടുത്തിയത്. സർപ്രൈസ് തീരുമാനം ബിസിസിഐ ഇന്നലെ അറിയിക്കുകയായിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുള്ള പ്രസീദ് കൃഷ്ണ പക്ഷേ ടെസ്റ്റ്‌ ഫോർമാറ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ല നിലവിൽ സ്‌ക്വാഡിനൊപ്പം സ്റ്റാൻഡ് ബൈ താരമായിരുന്ന ഫാസ്റ്റ് ബൗളറെ വരുന്ന രണ്ട് ടെസ്റ്റിലും പ്ലേയിംഗ്‌ ഇലവനിൽ ടീം ഇന്ത്യ ഉൾപെടുത്തുമോയെന്നാണ് എല്ലാ ആരാധകരും ഉറ്റുനോക്കുന്നത്.

നിലവിൽ ആറ് ഫാസ്റ്റ് ബൗളർമാർ ഇന്ത്യൻ സ്‌ക്വാഡിലുണ്ട്. ഇഷാന്ത് ശർമ്മ, മുഹമ്മദ്‌ ഷമി, മുഹമ്മദ് സിറാജ്,ഷാർദൂൽ താക്കൂർ ജസ്‌പ്രീത് ബുംറ, ഉമേഷ്‌ യാദവ് എന്നിവർ സ്‌ക്വാഡിലുണ്ട്. ഇവർക്കെല്ലാം പുറമേ ഐപിഎല്ലിൽ കൊൽക്കത്ത താരമായ പ്രസീദ് കൃഷ്ണ കൂടി എത്തുമ്പോൾ വിരാട് കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും എന്തോ സർപ്രൈസ് ഓവൽ ടെസ്റ്റിലേക്ക് കരുതുന്നുണ്ടോ ഏന്നോ ആരാധകർ എല്ലാം സംശയിക്കുന്നു.