ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരണമോ വേണ്ടയോ ? സർവേ ഫലം ഇങ്ങനെ

അർജന്റീന സൂപ്പർ താരവും ബാഴ്സലോണ ക്യാപ്റ്റനുമായ ലയണൽ മെസ്സി ക്ലബ്ബിൽ തുടരണമോ വേണ്ടയോ എന്നതിനെ കുറിച്ച് ആരാധകർ അഭിപ്രായം പറയുന്നു. ഈ വർഷം ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കുകയും താരം പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനും സാധ്യതയുണ്ട്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടിവോ നടത്തിയ ഒരു സർവേയിൽ ആണ് ആരാധകർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

സർവേയിൽ പങ്കെടുത്ത 52.2% പേർ മെസ്സി ബാഴ്‌സലോണയുമായി പുതിയ കരാറിൽ ഏർപെടുമെന്നാണ് വിശ്വസിക്കുന്നത്. മെസ്സിയുടെ സേവനങ്ങൾ എന്ത് വില കൊടുത്തും നിലനിർത്തണമെന്നാണ് അതിലെ 14.5% പേർ അഭിപ്രയപെട്ടത്. എന്നാൽ അതിൽ തന്നെയുള്ള 33.6% പേരുടെ അഭിപ്രായത്തിൽ മെസ്സി വേതനം കുറക്കാൻ തയ്യാറായി മാത്രമേ ബാഴ്സയിൽ തുടരാൻ സാധിക്കുകയുള്ളു എന്ന് അഭിപ്രയപെട്ടു.

46.8% പേർ മെസ്സിയെ ക്ലബ്ബിൽ നിലനിരത്താൻ ഒരു ശ്രമമവും നടത്തരുതെന്നും അഭിപ്രയപെട്ടു.ഇതിൽ 33.6% പേരും മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ടു.13.2% ആരാധകരുടെ അഭിപ്രായത്തിൽ മെസ്സി ക്ലബ് വിടുന്നതോടെ പുതിയ ബാഴ്‌സയെ കെട്ടിപ്പെടുത്താൻ സഹായിക്കുമെന്നും അഭിപ്രായപ്പെടുന്നു.

ബാഴ്സയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ ഈ 33 കാരൻ കഴിഞ്ഞ സീസണിൽ ക്ലബ് മാറുമെന്ന് വ്യക്തമാക്കിയെങ്കിലും ആ നീക്കം പരാജയപ്പെട്ടു.2004 ൽ ബാഴ്‌സലോണയ്ക്കായി അരങ്ങേറ്റം കുറിച്ചതിനുശേഷം, മെസ്സി ക്ലബ്ബിനായുള്ള എല്ലാ മത്സരങ്ങളിലും 750 മത്സരങ്ങളിൽ നിന്ന് 644 ഗോളുകൾ നേടിയിട്ടുണ്ട്. അടുത്ത സീസണിൽ ക്ലബ് വിടുമെന്ന് ഉറപ്പായതോടെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും , പിഎസ്ജി യും സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

മെസ്സിയുടെ ഉയർന്ന വേതനമാണ് പല ക്ലബ്ബുകളെയും താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും പിന്നോട്ടാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്സലോണ മെസ്സി അടുത്ത സീസണിൽ വൻ വിലക്ക് കൈമാറുന്നതോടെ ക്ലബ്ബിന്റെ സ്ഥിതി മെച്ചപ്പെടാനും പുതിയ യുവ താരങ്ങളെ ടീമിലെത്തിക്കാനും സാധിക്കും.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications