❝തോൽവിയിലും പോരാടി സൂര്യകുമാർ യാദവ്, അവസാന ടി20യിൽ ഇന്ത്യക്ക് പരാജയം❞

അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ ഇന്ത്യക്ക് എതിരെ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് ടീം. മൂന്നാം ടി :20യിൽ  17 റൺസ്‌ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ ടി :20 പരമ്പര 2-1ന് ഇന്ത്യൻ നേടി. ജോസ് ബട്ട്ലർ ലിമിറ്റെഡ് ഓവർ ടീമിന്റെ സ്ഥിര നായകനായി എത്തിയ ശേഷം ഇംഗ്ലണ്ടിന്റെ ആദ്യത്തെ ജയമാണ് ഇത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 215 റൺസ്‌ നെടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ പോരാട്ടം  198 റൺസിൽ കലാശിച്ചു.

ററെക്കോർഡ് റൺസ്‌ ചെസ് വേണ്ടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ എല്ലാം തിരിച്ചടികളാണ് നേരിട്ടത്. രോഹിത് ശർമ്മ (11),റിഷാബ് പന്ത് (1 )എന്നിവർ അതിവേഗം തന്നെ പുറത്തായപ്പോൾ ശേഷം എത്തിയ വിരാട് കോഹ്ലി അൽപ്പം പ്രതീക്ഷകൾ നൽകി 11 റൺസിൽ പുറത്തായി. എന്നാൽ നാലാമനായി എത്തിയ സൂര്യകുമാർ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യക്ക് ജയ പ്രതീക്ഷകൾ നൽകി.നാലാം നമ്പറിൽ ശ്രേയസ് അയ്യർ : സൂര്യകുമാർ യാദവ് സഖ്യം സെഞ്ച്വറി പാർട്ണർഷിപ്പ് നേടി.

ശ്രേയസ് അയ്യരുടെ (23 പന്തില്‍ 28) ഇന്നിംഗ്‌സിന് വേഗം പോരായിരുന്നു.കളി അവസാനത്തിലേക്ക് പോകുന്നതിനിടയിൽ 6 റൺസെടുത്ത ദിനേഷ് കാർത്തികിനെയും 7 റൺസ് എടുത്ത ജഡേജയയെയും ഇന്ത്യക്ക് നഷ്ടമായി.അവസാന രണ്ട് ഓവറിൽ 41 റൺസ് വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. മൊയീൻ അലിയുടെ 19ആം ഓവറിൽ ആദ്യ നാലു പന്തിൽ 16 റൺസ് അടിച്ച ശേഷം സൂര്യകുമാർ യാദവ് വിക്കെറ്റ് നഷ്ടമായതോടെ ഇന്ത്യൻ ടീം തോൽവി ഉറപ്പിച്ചു.

55 ബോളിൽ 14 ഫോറും 6 സിക്സ് അടക്കം 117 റൺസ്‌ നേടിയപ്പോൾ ഇംഗ്ലണ്ട് ടീം അവസാന ഓവറുകളിൽ വളരെ മികവോടെ ബൗൾ ചെയ്തു.അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ടി :20 സെഞ്ച്വറി നേടുന്നത്. അതിവേഗം ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് പോരാട്ടം മാറ്റാരുടെയും സപ്പോർട്ട് ഇല്ലാത്തിനാൽ തന്നെ ജയത്തിലേക്ക് എത്തിയില്ല. തോൽവിയോടെ തുടർച്ചയായ 19കളികൾ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ജയിച്ച ഇന്ത്യൻ ടീം കുതിപ്പ് അവസാനിച്ചു.

നേരത്തെ, ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ജേസണ്‍ റോയ് (27), ജോസ് ബട്‌ലര്‍ (18), ഫിലിപ് സാള്‍ട്ട് (8) എന്നിവര്‍ക്കക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മൂന്നിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ മലാന്‍- ലിവിംഗ്സ്റ്റണ്‍ സഖ്യം ടീമിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇരുവരും 84 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 39 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് മലാന്‍ 77 റണ്‍സെടുത്തത്. എന്നാല്‍ ബിഷ്‌ണോയിയുടെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മലാന്‍ മടങ്ങി. തുടര്‍ന്നെത്തിയ മൊയീന്‍ അലി (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. എന്നാല്‍ ലിവിംഗസ്റ്റണിന്റെ പോരാട്ടം സ്‌കോര്‍ 200 കടത്തി. ക്രിസ് ജോര്‍ദാനാണ് (11) പുറത്തായ മറ്റൊരു താരം. ലിയാം ലിവിംഗ്‌സ്റ്റണ്‍ (42) നിര്‍ണായക പിന്തുണ നല്‍കി. രണ്ട് വിക്കറ്റ് നേടിയ രവി ബിഷ്‌ണോയിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.