❝ സൂര്യകുമാർ സ്ഥാനമുറപ്പിക്കുമ്പോൾ മറ്റൊരു താരം ടീമിൽ നിന്ന് പുറത്തേക്ക് ❞
ദീർഘ കാലം ആഭ്യന്തര ക്രിക്കറ്റിലും ഐഎപിഎല്ലിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടും വളരെ വൈകിയാണ് സൂര്യ കുമാർ യാദവിന് ഇന്ത്യൻ ക്യാപ് ലഭിച്ചത് .ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത് മാന്‍ ഓഫ് ദി സീരീസ് ആയ താരം ആദ്യ ടി 20 യിലും ആ മികവ് തുടരുകയും ചെയ്തു. യാതൊരു വിധ സമ്മർദ്ദത്തിനും അടിമപ്പെടാതെയും തികഞ്ഞ ആത്മവിശ്വാസത്തോടെയും കളിക്കുന്ന മുംബൈ ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം.
ഇന്ത്യൻ ടീമിൽ ഒരു തുടക്കക്കാരന്റെ ഭയമില്ലാതെയാണ് മധ്യനിര താരം ബാറ്റ് വീശുന്നത്. ഗ്രൗണ്ടിന്റെ ഏതു വശത്തേക്കും അനായാസം ഷോട്ട് കളിക്കുന്നതിനുള്ള കഴിവും റിസ്ക് എടുക്കാതെ അതി വേഗം റൺസ് സ്കോർ ചെയ്യാനും താരത്തിന് സാധിക്കും.
ശ്രീലങ്കന്‍ പര്യടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് സ്ഥിരത നേടുകയാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യയ്ക്കായി അരങ്ങേറിയ ആദ്യ മത്സരം മുതല്‍ എല്ലാ കളികളിലും നിരാശപ്പെടുത്താത്ത പ്രകടനമാണ് ഈ മധ്യനിര ബാറ്റ്സ്മാന്റേത്. ശ്രീലങ്കയില്‍ ആദ്യം ഏകദിനത്തിലും പിന്നീട് ടി20യിലും മാച്ച് വിന്നിങ് പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ മധ്യനിരയില്‍ ഇനി സൂര്യകുമാര്‍ സ്ഥിരസാന്നിധ്യമാകും.സൂര്യകുമാര്‍ എത്തുമ്പോള്‍ സ്ഥാനം ഇളകിയേക്കാവുന്ന താരമാണ് ശ്രേയസ് അയ്യര്‍. പരിക്കേറ്റ് ദീര്‍ഘനാളായി പുറത്തിരിക്കുന്ന ശ്രേയസ് ഐപിഎല്‍ രണ്ടാംപാദത്തോടെ തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 2021ല്‍ നാല് ടി20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ച ശ്രേയസ് 40.33 റണ്‍സ് ശരാശരിയില്‍ 121 റണ്‍സാണ് നേടിയത്. 150ന് അടുത്ത സ്ട്രൈക്ക് റേറ്റുള്ള ശ്രേയസ് മികച്ച ഫോമില്‍ കളിക്കുമ്പോള്‍ പരിക്കേറ്റ് പുറത്താവുകയായിരുന്നു.
ശ്രേയസ് അയ്യരുടെ പ്രധാന പോരായ്മയായി വിമര്‍ശിക്കപ്പെടുന്നത് ക്രീസിലെത്തിയാല്‍ താളംകണ്ടെത്താന്‍ സമയം വേണമെന്നതാണ്. ബാറ്റിങ്ങിനിറങ്ങിയാലുടന് ബൗളര്‍മാര്‍ക്കുനേരെ ആക്ര മണം നടത്താന്‍ ശ്രേയസ്സിന് കഴിയില്ല. അതിവേഗം സ്കോര്‍ ചെയ്യുന്നതിന് പകരം ക്രീസിലുറച്ചശേഷം ആഞ്ഞടിക്കുന്നതാണ് ശ്രേയസ്സിന്റെ ശൈലി. എന്നാല്‍, ആദ്യപന്തു മുതല്‍ എതിരാളിക്കുമേല്‍ ആധിപത്യം നേടാന്‍ സൂര്യകുമാറിന് സാധിക്കും. റിസ്കി ഷോട്ട് കളിക്കാനും ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും കഴിയുന്നത് സൂര്യകുമാറിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി സ്ഥിരതയോടെ കളിക്കുന്ന താരമാണ് സൂര്യകുമാര്‍. ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ഒടുവില്‍ ദേശീയ ടീമിലുമെത്തിച്ചു. നിലവിലെ ഫോമില്‍ ശ്രേയസ്സിനെ മറികടന്ന് സൂര്യകുമാര്‍ തന്നെയാകും ഇന്ത്യയുടെ മധ്യനിരയിലെത്തുക. പ്രത്യേകിച്ചും ടി20 ലോകകപ്പില്‍ കളിക്കണമെങ്കില്‍ ശ്രേയസ് തന്റെ ഫോം വീണ്ടെടുക്കേണ്ടതുണ്ട്.