‘ലോകകപ്പ് പറന്നുപോകുന്നത് ഞാൻ കണ്ടു, ഞാൻ അതിൽ മുറുകെ പിടിച്ചു’ : നിർണായക ക്യാച്ചിനെക്കുറിച്ച് സൂര്യകുമാർ യാദവ് | Suryakumar Yadav

ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് ജയിച്ചു ഇന്ത്യൻ ടീം ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവൻ പ്രശംസ നേടുകയാണ്.7 റൺസ് ജയം ഫൈനലിൽ നേടിയ രോഹിത് ശർമ്മയും സംഘവും 17 വർഷത്തെ ഇടവേളക്ക് ശേഷമാണു ടി :20 വേൾഡ് കപ്പ് നേടുന്നത്. 177 റൺസ് വിജയലക്ഷ്യവുമായി സൗത്ത് ആഫ്രിക്കക്ക് 169 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 2007 ന് ശേഷം ആദ്യമായാണ് ഇന്ത്യ ടി 20 കിരീടം ഉയർത്തുന്നത്.2013നും ശേഷം ടീം ഇന്ത്യ കരസ്ഥമാക്കുന്ന ആദ്യത്തെ ഐസിസി കിരീടം കൂടിയാണ് ഇത്. ഇന്ത്യൻ ടീമിന്റെ ജയത്തിന് പിന്നാലെ ഒരു വിമർശനം കൂടി ഉയരുകയാണ്.

സൗത്താഫ്രിക്കൻ ഇന്നിങ്സിലെ ലാസ്റ്റ് ഓവറിലെ ഫസ്റ്റ് ബോളിൽ മില്ലർ പായിച്ച ഷോട്ട് ബൗണ്ടറി ലൈൻ അരികിൽ ചാടി സൂര്യകുമാർ യാദവ് കയ്യിലൊതുക്കി. സിക്സായി മാറേണ്ട ഈ ഷോട്ട് അസാധ്യ ക്യാച്ചിൽ കൂടിയാണ് സൂര്യ കയ്യിൽ ഒതുക്കിയത്. സൂര്യ ഈ ക്യാച്ചിനെ കുറിച്ച് ഒരു വിവാദം സോഷ്യൽ മീഡിയയിൽ അടക്കം ഉയരുകയാണ്.ബൗണ്ടറി ലൈൻ ആ ക്യാച്ച് സമയം അൽപ്പം പിറകിലേക്ക് ചലിച്ചുഎന്നുള്ള രീതിയിൽ വീഡിയോ അടക്കം വൈറലാകുന്നുണ്ട്.

ഈ വിവാദത്തിൽ ഇപ്പോൾ വാക്കുകൾ ആയി എത്തുകയാണ് സൗത്താഫ്രിക്കൻ മുൻ താരം ഷോൺ പൊള്ളൊക്ക്.ബൗണ്ടറി ലൈൻ സാധാരണ ഉണ്ടാകേണ്ട സ്ഥലത്ത് നിന്നും മാറിയതായി കാണുന്നുണ്ട് എങ്കിലും അത് മത്സരം ഭാഗമായി സംഭവിച്ചതെന്ന് വ്യക്തം. വീഡിയോ വിവാദം തെറ്റെന്നു പറയുകയാണ് ഇപ്പോൾ മുൻ താരം.“ക്യാച്ച് നന്നായി. ബൗണ്ടറി ലൈൻ അൽപ്പം നീങ്ങി, പക്ഷേ അത് കളിയുടെ ഗതിയിലാണ്. അതിന് സൂര്യയുമായി ഒരു ബന്ധവുമില്ലായിരുന്നു. അവൻ ബൗണ്ടറി ലൈനിൽ നിന്നില്ല. മികച്ച വൈദഗ്ധ്യം,” പൊള്ളോക്ക് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ പറഞ്ഞു. ഇതോടെ വിമർശനങ്ങൾക്കും കുറവ് വന്നിട്ടുണ്ട്.

മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച നിര്‍ണായക ക്യാച്ചിനെ കുറിച്ച് മനസ്സുതുറക്കുകയാണ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍.“എൻ്റെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. ലോകകപ്പ് പറന്നുയരുന്നത് മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്, ഞാൻ അതിൽ മുറുകെ പിടിക്കുകയായിരുന്നു” സൂര്യകുമാർ പറഞ്ഞു.ഫീല്‍ഡിങ് കോച്ചിനൊപ്പം താനും കോഹ്‌ലി, അക്‌സര്‍ പട്ടേല്‍, ജഡേജ എന്നീ താരങ്ങളും ഇത്തരത്തിലുള്ള ക്യാച്ചുകള്‍ പരിശീലിക്കാറുണ്ടെന്നും . ഒരു മത്സരത്തില്‍ ഇത്തരം ക്യാച്ചുകള്‍ എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കാനുള്ള തീരുമാനമെടുക്കാനുള്ള നമ്മുടെ മനസ്സിന്റെ കഴിവും പ്രധാനമാണെന്നും സൂര്യ പറഞ്ഞു.

Rate this post