കന്നി ഐപിഎൽ സെഞ്ച്വറിയുമായി സൂര്യകുമാർ യാദവ്, ഗുജറാത്തിനെതിരെ മുംബൈക്ക് കൂറ്റൻ സ്കോർ

ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ സ്കോർ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് മുംബൈ കുറിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ സൂര്യകുമാർ യാദവ് തന്റെ കന്നി ഐപിഎൽ സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു. അവസാന പന്തിൽ സിക്സർ നേടിയാണ് സൂര്യ ആദ്യ ശതകം പൂർത്തിയാക്കിയത്.ഈ സീസണിൽ മുംബൈയുടെ മുൻ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ 83 റൺസ് ആയിരുന്നു 32-കാരന്റെ മികച്ച സ്കോർ .

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൂർണമായും ബാറ്റിംഗിന് അനുകൂലമായ വാങ്കഡേ പിച്ചിൽ ആദ്യ ഓവറുകൾ മുതൽ മുംബൈ ബാറ്റർമാർ അടിച്ചുതുടങ്ങി. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി മോശം ഫോമിൽ തുടരുന്ന നായകൻ രോഹിത് ശർമയാണ് മത്സരത്തിന്റെ ആദ്യ ഓവറുകളിൽ വെടിക്കെട്ട് തീർത്തത്. രോഹിത് മത്സരത്തിൽ 18 പന്തുകളിൽ 29 റൺസ് നേടി. 3 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. കിഷൻ 20 പന്തുകളിൽ 31 റൺസ് ആണ് നേടിയത്.

എന്നാൽ ഇരുവരും ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ മുംബൈ പതറീ.ശേഷം സൂര്യകുമാർ യാദവും വിഷ്ണു വിനോദു മുംബൈയെ മുൻപിലേക്ക് നയിക്കുകയായിരുന്നു. പിന്നാലെ സ്റ്റാർ പ്ലെയർ നെഹാൽ വധേരയെയും (15) റാഷിദ് ഖാൻ തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ​ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാർ യാദവും ചേർന്നുള്ള മിന്നുന്ന സഖ്യം മുമ്ബിയെ മുന്നോട്ട് കൊണ്ട് പോയി.

എന്നാൽ 20 പന്തിൽ 30 റൺസെടുത്ത വിഷ്ണുവിനെ മോഹിത് പുറത്താക്കി ,പിന്നാലെ ടിം ഡേവിഡ് പുറത്തായെങ്കിലും ഒരു അറ്റത്ത് പിടിച്ചു നിന്ന സൂര്യ മോഹിത് ശർമ്മയെ ഒരു ഓവറിൽ 20 റൺസും അടുത്ത ഓവറിൽ ഷമിക്കെതിരെ 17 ഉം നേടി അവസാന ഓവറിൽ അൽസാരിയെ സിക്സടിച്ച് ആദ്യ സെഞ്ച്വറി നേടി.ഗുജറാത്തിനായി റഷീദ് ഖാൻ നാല് വിക്കറ്റ് വീഴ്ത്തി.

Rate this post