‘ഗോൾഡൻ ഡക്ക് സൂര്യ കുമാർ’ : കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്ന് സൂര്യകുമാറിന്റെ നാലാം ഗോൾഡ ഡക്ക്

ഐഎപിഎല്ലിൽ തന്റെ മോശം ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ബാറ്റർ സൂര്യകുമാർ യാദവ്. ഇന്നലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കിനു പുറത്തായി. ഡെൽഹി ക്യാപിറ്റൽസിനെതിരെ 173 റൺസ് പിന്തുടരുന്നതിനിടെ 16-ാം ഓവറിലെ അവസാന പന്തിൽ മുകേഷ് യാദവിന് വിക്കറ്റു നൽകിയാണ് സൂര്യ കുമാർ മടങ്ങിയത്.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ മൂന്ന് ഗോൾഡൻ ഡക്കുകൾക്ക് പുറത്തായ സൂര്യകുമാറിന്റെ മോശം ഫോം ഐപിഎല്ലിലും തുടരുകയാണ്. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ യാദവ്. ഓസ്‌ട്രേലിയക്കെതിരെ മിച്ചൽ സ്റ്റാർക്കിന്റെ വേഗതക്കെതിരെ താരത്തിന് പിടിച്ചു നില്ക്കാൻ സാധിച്ചില്ല. ഇന്നലെ നടന്ന മത്സരത്തിൽ ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. ഓസ്ട്രേലിയക്കെതിരേ 8, 0, 0, 0, ആര്‍സിബിക്കെതിരേ 15, സിഎസ്‌കെയ്ക്കെതിരേ 1 എന്നിങ്ങനെയാണ് സൂര്യകുമാറിനെ അവസാന ആറു ഇന്നിഗ്‌സിലെ സ്കോർ.

മത്സരത്തിൽ മുംബൈ 173 റൺസ് പിന്തുടരുന്നതിനിടെ ഇഷാൻ കിഷനും തിലക് വർമ്മയും രോഹിത് ശർമ്മയും ചേർന്ന് മികച്ച തുടക്കമാണ് ടീമിന് നൽകിയത്. കളിയുടെ അവസാന 5 ഓവറുകൾക്ക് മുമ്പ് മുംബൈ വിജയത്തിലേക്ക് കുതിക്കുന്നതുപോലെ തോന്നിച്ചു, പക്ഷേ മുകേഷ് കുമാർ തുടർച്ചായി നേടിയ വിക്കറ്റുകൾ അവരെ ബാക്ക് ഫൂട്ടിൽ എത്തിച്ചു.തന്റെ ആദ്യ നാല് പന്തിൽ 16 റൺസ് വഴങ്ങിയ ശേഷം കുമാർ തന്റെ അവസാന 2 പന്തിൽ 2 വിക്കറ്റ് വീഴ്ത്തി, മുംബൈക്ക് കാര്യങ്ങൾ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാക്കി. എന്നാൽ അവസാന ബോൾ വരെ നീണ്ട പോരാട്ടത്തിൽ മുംബൈ 6 വിക്കറ്റിന്റെ വിജയം നേടിയെടുത്തു.

കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്ന് സൂര്യകുമാറിന്റെ നാലാം ഡക്കായിരുന്നു ഇത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റർ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 15 ഉം 1 ഉം സ്കോർ ചെയ്തു.രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും സൂര്യകുമാര്‍ യാദവ് തന്റെ മോശം ഫോം തുടരുകയാണ്. മത്സരങ്ങള്‍ മുന്നോട്ട് പോകവെ സൂര്യയുടെ ഫോം മുംബൈക്ക് വലിയ തലവേദനയാവുമെന്നതില്‍ തര്‍ക്കമില്ല.

Rate this post